തിരുവല്ല ∙ കടലും കായലും കരയും മലയും താണ്ടി കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ തുടരുന്നു. അറബിക്കടലിലൂടെയുള്ള ആഡംബര കപ്പൽ യാത്ര ഇനി 31നാണ്. ഉച്ചയ്ക്ക് 11.30ന് തിരുവല്ലയിൽനിന്നു യാത്ര തുടങ്ങും. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നെഫർറ്റിറ്റി ആഡംബര കപ്പലിലാണ് യാത്ര ഒരുക്കുന്നത്. രുചികരമായ മെഡിറ്ററേനിയൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല ∙ കടലും കായലും കരയും മലയും താണ്ടി കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ തുടരുന്നു. അറബിക്കടലിലൂടെയുള്ള ആഡംബര കപ്പൽ യാത്ര ഇനി 31നാണ്. ഉച്ചയ്ക്ക് 11.30ന് തിരുവല്ലയിൽനിന്നു യാത്ര തുടങ്ങും. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നെഫർറ്റിറ്റി ആഡംബര കപ്പലിലാണ് യാത്ര ഒരുക്കുന്നത്. രുചികരമായ മെഡിറ്ററേനിയൻ വിഭവങ്ങൾ, രസകരമായ ഗെയിമുകൾ, തത്സമയ സംഗീതം, നൃത്തം എന്നിവ ഒരുക്കിയിട്ടുണ്ട്. മൂന്നാറിലേക്ക് രണ്ടു പകലും ഒരു രാത്രിയും കെഎസ്ആർടിസി ബസിൽ ഉല്ലാസയാത്രയാണ് അടുത്തത്. 29ന് തിരുവല്ലയിൽ നിന്നു പുറപ്പെട്ട് 30ന് മടങ്ങിയെത്തും.

പോകുന്ന സ്ഥലങ്ങൾ: ആദ്യ ദിനം- മൂന്നാർ ടീ മ്യൂസിയം, കുണ്ടള ഡാം, എക്കോ പോയിന്റ്, മാട്ടുപ്പെട്ടി, ഫോട്ടോ പോയിന്റ്.
രണ്ടാം ദിനം– കാന്തല്ലൂർ മറയൂർ, പെരുമല, ആപ്പിൾ സ്റ്റേഷൻ, മൂന്നാർ പാർക്ക്. ടിക്കറ്റ് നിരക്ക് 1180 രൂപ. കെഎസ്ആർടിസി എസി ബസിൽ ഡോർമിറ്ററി താമസ സൗകര്യവും ലഭിക്കും. ഭക്ഷണവും പ്രവേശന ഫീസും സ്വന്തം ചെലവിലായിരിക്കും.

ADVERTISEMENT

തിരുവല്ല - മൺറോതുരുത്ത്-സാമ്പ്രാണിക്കോടി തിരുമുല്ലവാരം ബീച്ച് ഉല്ലാസ യാത്രയാണ് അടുത്തത്. ഇതും 29നാണ് പുറപ്പെടുന്നത്. യാത്രാ നിരക്ക് ഭക്ഷണം ഒഴികെ 650 രൂപ. അഷ്ടമുടിക്കായലിനും കല്ലടയാറിനും മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന പച്ചത്തുരുത്താണ് മൺറോ തുരുത്ത്. ചെറു മൺതുരുത്തുകളുടെ കൂട്ടമാണ് ഇവിടം. പച്ചച്ചായം പൂശി പ്രകൃതിയൊരുക്കിയ തുരുത്ത് കാഴ്ചക്കാരിൽ വിസ്മയം ജനിപ്പിക്കുന്നതാണ്. ഓരോ മഴക്കാലത്തും കുത്തിയൊഴുകുന്ന കല്ലടയാറിൽ ഒഴുകിയെത്തി അടിയുന്ന ചെളിയും മണ്ണും എക്കലും ചേർന്ന് രൂപംകൊണ്ട കരഭൂമിയാണ് ഇവിടെയുള്ള ഓരോ തുരുത്തും.

വെള്ളത്താൽ ചുറ്റപ്പെട്ട് ആയിരത്തോളം ചെറു തോടുകളാൽ സമ്പന്നമാക്കപ്പെട്ട എട്ടു തുരുത്തുകൾ ചേർന്നതായിരുന്നു മൺറോതുരുത്ത്. അഷ്ടമുടിക്കായലിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന സാംബ്രാണിക്കോടി സമൃദ്ധമായ കണ്ടൽക്കാടുകളാൽ ചുറ്റപ്പെട്ട ജലപാതകളുടെ ആശ്വാസകരമായ കാഴ്ച പ്രദാനം ചെയ്യുന്ന ഇടമാണ്.സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി വാട്സാപ് - 8129562972. ബജറ്റ് ടൂറിസം സെൽ ഇമെയിൽ-btc.ksrtc@kerala.gov.in, Website: www.keralartc.com.