ഇലവുംതിട്ട ∙ കാട്ടുപന്നി ശല്യത്തിൽ പൊറുതി മുട്ടി കർഷകർ. കപ്പയും വാഴയും നിരന്തരം നശിപ്പിക്കാൻ തുടങ്ങിയതോടെ ആയിരക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കർഷകർക്ക് ഉണ്ടാകുന്നത്. കാട്ടുപന്നി ശല്യത്തെ തടയാനാകാതെ വലയുകയാണ് കർഷകർ. മെഴുവേലി പൊട്ടൻമല, പ്ലാംതടം, മുമ്മൂല, തെങ്ങിട ഭാഗം, ഉള്ളന്നൂർ, പുതുവാക്കൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലവുംതിട്ട ∙ കാട്ടുപന്നി ശല്യത്തിൽ പൊറുതി മുട്ടി കർഷകർ. കപ്പയും വാഴയും നിരന്തരം നശിപ്പിക്കാൻ തുടങ്ങിയതോടെ ആയിരക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കർഷകർക്ക് ഉണ്ടാകുന്നത്. കാട്ടുപന്നി ശല്യത്തെ തടയാനാകാതെ വലയുകയാണ് കർഷകർ. മെഴുവേലി പൊട്ടൻമല, പ്ലാംതടം, മുമ്മൂല, തെങ്ങിട ഭാഗം, ഉള്ളന്നൂർ, പുതുവാക്കൽ, കടലിക്കുന്ന് പ്രദേശങ്ങളിലാണ് കർഷകർ കണ്ണീരിലായത്. മണ്ണിലേക്കു എന്ത് നട്ടു വച്ചാലും രാത്രി കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികൾ പൂർണമായി നശിപ്പിക്കുകയാണ് ചെയ്യുന്നത്.

പൊട്ടൻമല മോഹന വിലാസത്തിൽ മോഹനന്റെ കൃഷി കാട്ടുപന്നി കഴിഞ്ഞ രാത്രി കുത്തി നശിപ്പിച്ചു. കഴിഞ്ഞ വർഷം കപ്പക്കൃഷി ചെയ്തിരുന്ന കർഷകനാണ് മോഹനൻ. കാട്ടുപന്നി ശല്യം മൂലം കപ്പക്കൃഷി ഉപേക്ഷിച്ച് ഇൗ വർഷം ചേനക്കൃഷി ചെയ്തിരുന്നു. രണ്ട് മാസം കഴിഞ്ഞ് വിളവെടുപ്പ് നടത്തേണ്ട കൃഷി പൂർണമായി നശിപ്പിച്ചു. കർഷകനായ ഹരിദാസിന്റെ വാഴകൾ കഴിഞ്ഞ ദിവസം നശിപ്പിച്ചു.

ADVERTISEMENT

സമീപ പ്രദേശങ്ങളിൽ പുരയിടങ്ങൾ കാട് പിടിച്ച് കിടക്കുന്നയിടങ്ങളിലാണ് ഇവ പകൽ സമയങ്ങളിൽ കഴിയുന്നത്. ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിച്ചാൽ മാത്രമേ കർഷകർ കൃഷി തുടരാൻ സാധിക്കൂ. കാട്ടുപന്നിയെ വെടിവച്ച് കൊല്ലുന്നതിന് പഞ്ചായത്തിൽ തോക്ക് ലൈസൻസ് ഉള്ളവർ ഇല്ല. വനം ഉദ്യോഗസ്ഥരുടെ സഹകരണം ലഭിച്ചെങ്കിൽ മാത്രമേ പരിഹാര നടപടികൾ സ്വീകരിക്കാൻ സാധിക്കു എന്ന് പ്രസിഡന്റ് പിങ്കി ശ്രീധർ പറഞ്ഞു.