കിളിവയൽ ∙ സാമൂഹിക വിരുദ്ധർ പലചരക്കു കടയ്ക്ക് തീ വച്ച് സാധനങ്ങൾ നശിപ്പിച്ചതായി പരാതി. കിളിവയൽ ജംക്‌ഷനിൽ എംസി റോഡരികിൽ പ്രവർത്തിക്കുന്ന കോട്ടറയ്യത്ത് വസന്തന്റെ ഉടമസ്ഥതയിലുള്ള കടയ്ക്കാണ് തീ വച്ചത്. ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കടയുടെ മുൻവശത്ത് ഇറക്കിൽ സൂക്ഷിച്ചിരുന്ന ശീതള പാനീയങ്ങൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിളിവയൽ ∙ സാമൂഹിക വിരുദ്ധർ പലചരക്കു കടയ്ക്ക് തീ വച്ച് സാധനങ്ങൾ നശിപ്പിച്ചതായി പരാതി. കിളിവയൽ ജംക്‌ഷനിൽ എംസി റോഡരികിൽ പ്രവർത്തിക്കുന്ന കോട്ടറയ്യത്ത് വസന്തന്റെ ഉടമസ്ഥതയിലുള്ള കടയ്ക്കാണ് തീ വച്ചത്. ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.

കടയുടെ മുൻവശത്ത് ഇറക്കിൽ സൂക്ഷിച്ചിരുന്ന ശീതള പാനീയങ്ങൾ, പച്ചക്കറി, വെളിച്ചെണ്ണ, മറ്റ് ഭക്ഷ്യ വസ്തുക്കൾ, ഫ്രിജ്, മിക്സി എന്നിവ പൂർണമായി കത്തി നശിച്ചു. വഴിയാത്രക്കാർ അറിയിച്ചതനുസരിച്ച് അടൂർ, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി തീ അണച്ചതിനാൽ പലചരക്ക്, സ്റ്റേഷനറി സാധനങ്ങൾ സൂക്ഷിച്ചിരുന്ന കടയ്ക്കുള്ളിലേക്കും മറ്റ് കടകളിലേക്കും തീ പടർന്നില്ല. 

ADVERTISEMENT

രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും സംഭവം സംബന്ധിച്ച് ഏനാത്ത് പൊലീസിന് പരാതി നൽകിയെന്നും കടയുടമ പറഞ്ഞു. കടയ്ക്ക് തീ വച്ച് നാശനഷ്ടം വരുത്തിയവരെ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.