റാന്നി പെരുനാട് ∙ മാടമൺ ഗവ. യുപി സ്കൂൾ ഹൈടെക് നിലവാരത്തിലേക്ക്. 90 ലക്ഷം രൂപ ചെലവഴിച്ച് പുതിയ ബഹുനില കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുന്നു. പെരുനാട് പഞ്ചായത്തിലെ പഴക്കംചെന്ന സ്കൂളുകളിൽ ഒന്നാണിത്. മണ്ണാരക്കുളഞ്ഞി–പമ്പ ശബരിമല പാതയോടു ചേർന്നാണ് സ്കൂളിന്റെ പ്രവർത്തനം. പഴയ ഓടിട്ട കെട്ടിടത്തിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാന്നി പെരുനാട് ∙ മാടമൺ ഗവ. യുപി സ്കൂൾ ഹൈടെക് നിലവാരത്തിലേക്ക്. 90 ലക്ഷം രൂപ ചെലവഴിച്ച് പുതിയ ബഹുനില കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുന്നു. പെരുനാട് പഞ്ചായത്തിലെ പഴക്കംചെന്ന സ്കൂളുകളിൽ ഒന്നാണിത്. മണ്ണാരക്കുളഞ്ഞി–പമ്പ ശബരിമല പാതയോടു ചേർന്നാണ് സ്കൂളിന്റെ പ്രവർത്തനം. പഴയ ഓടിട്ട കെട്ടിടത്തിലാണ് ക്ലാസുകൾ നടക്കുന്നത്. മുൻ എംഎൽഎ രാജു ഏബ്രഹാമാണ് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി കെട്ടിട നിർമാണത്തിനു ശുപാർശ ചെയ്തത്. താഴത്തെ നിലയിൽ 4 ക്ലാസ് മുറികളും ഒന്നാംനിലയിൽ ഒരു ക്ലാസ്മുറിയും ഉണ്ടാകും. 

ശുചിമുറികൾ, വരാന്ത എന്നിവയും കെട്ടിടത്തിൽ ക്രമീകരിക്കും. താഴത്തെ നിലയുടെ കോൺക്രീറ്റിങ് കഴിഞ്ഞു. ഒന്നാം നിലയുടെ കോൺക്രീറ്റിനുള്ള പണികൾ നടക്കുകയാണ്. ഇതിനു ശേഷമാകും കട്ടകെട്ടി മുറികൾ തിരിക്കുക. പടിക്കെട്ടുകളും ക്രമീകരിക്കും. മാടമൺ, കോട്ടൂപ്പാറ കോളനി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ അധികവും. അവർക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനാണ് സ്കൂളിന് പുതിയ കെട്ടിടം പണിയുന്നത്.