പത്തനംതിട്ട ∙ നടപ്പാത നിറയെ ബാരിക്കേഡുകൾ നിറഞ്ഞതോടെ വാഹനങ്ങൾ പാഞ്ഞുവരുന്ന റോഡിലൂടെ വേണം കാൽനട യാത്രക്കാർ നടക്കാൻ.കലക്ടറേറ്റിന്റെ പ്രവേശന കവാടത്തിൽ ടികെ റോഡിന്റെ വശത്തെ നടപ്പാതയിലാണ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുള്ളത്. കലക്ടറേറ്റ് പടിക്കൽ മിക്ക ദിവസവും വിവിധ രാഷ്ട്രീയ പാർട്ടികളുടെ മാർച്ചും ധർണയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ നടപ്പാത നിറയെ ബാരിക്കേഡുകൾ നിറഞ്ഞതോടെ  വാഹനങ്ങൾ  പാഞ്ഞുവരുന്ന  റോഡിലൂടെ വേണം  കാൽനട യാത്രക്കാർ നടക്കാൻ.കലക്ടറേറ്റിന്റെ   പ്രവേശന കവാടത്തിൽ  ടികെ  റോഡിന്റെ വശത്തെ നടപ്പാതയിലാണ്  ബാരിക്കേഡുകൾ  സ്ഥാപിച്ചിട്ടുള്ളത്.  കലക്ടറേറ്റ് പടിക്കൽ മിക്ക ദിവസവും വിവിധ രാഷ്ട്രീയ പാർട്ടികളുടെ  മാർച്ചും ധർണയും ഉണ്ട്. ഇത് നേരിടാൻ  പൊലീസാണ് ബാരിക്കേഡ്  എത്തിച്ചത്.  പൊലീസിന്റെ  എആർ ക്യാംപിലാണ് ബാരിക്കേഡ് സൂക്ഷിച്ചിരുന്നത്.  മിക്ക ദിവസവും കലക്ടറേറ്റ് മാർച്ച്  വന്നതോടെ  എല്ലാ ദിവസവും ബാരിക്കേഡ്  കൊണ്ടുവരുകയും  തിരിച്ചു കൊണ്ടുപോകുകയും  ബുദ്ധിമുട്ടായി. 

അതിനാലാണ്  റോഡിന്റെ വശത്തെ നടപ്പാതയിൽ ഇവ സൂക്ഷിച്ചിട്ടുള്ളത്. ഇതിൽ മുള്ളുവേലി ഉണ്ട്. നടപ്പാതയിലേക്ക് കയറി  നടന്നു പോകുമ്പോൾ അതിൽ യാത്രക്കാരുടെ വസ്ത്രങ്ങൾ ഉടക്കി കീറുന്നു. ടികെ റോഡിൽ കലക്ടറേറ്റ് പടി ഭാഗത്ത് എപ്പോഴും നല്ല തിരക്കാണ്. കാൽനടക്കാർക്ക് ഇവിടെ  റോഡിലൂടെ  വേണം നടന്നു പോകാൻ. വാഹനങ്ങൾ വരുമ്പോൾ  ഇത് അപകടം ഉണ്ടാക്കുമെന്ന ആശങ്കയും കാൽനടക്കാർക്ക് ഉണ്ട്.