പത്തനംതിട്ട ∙ ശബരിമലയിലെത്തുന്ന ഭക്തരെ സേവിക്കുന്നത് അയ്യപ്പ പൂജയാക്കി മാറ്റിയ അയ്യപ്പ സേവാ സംഘം ദേശീയ സെക്രട്ടറി രാജീവ് കോന്നിയുടെ വേർപാട് തീർഥാടകർക്ക് നൊമ്പരമായി. അയ്യപ്പ സേവാസംഘത്തിന്റെ നേതൃത്വത്തിൽ അന്നദാനം തുടങ്ങുന്നതിനു നേതൃത്വം നൽകിയവരിൽ പ്രധാനിയായിരുന്നു രാജീവ്. സന്നിധാനം, പമ്പ, എരുമേലി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ ശബരിമലയിലെത്തുന്ന ഭക്തരെ സേവിക്കുന്നത് അയ്യപ്പ പൂജയാക്കി മാറ്റിയ അയ്യപ്പ സേവാ സംഘം ദേശീയ സെക്രട്ടറി രാജീവ് കോന്നിയുടെ വേർപാട് തീർഥാടകർക്ക് നൊമ്പരമായി. അയ്യപ്പ സേവാസംഘത്തിന്റെ നേതൃത്വത്തിൽ അന്നദാനം തുടങ്ങുന്നതിനു നേതൃത്വം നൽകിയവരിൽ പ്രധാനിയായിരുന്നു രാജീവ്. സന്നിധാനം, പമ്പ, എരുമേലി, നിലയ്ക്കൽ, കാനനപാതയിലെ അഴുത, ഇഞ്ചിപ്പാറകോട്ട, എന്നിവിടങ്ങളിൽ ക്യാംപ് ഓഫിസറായി സേവനം അനുഷ്ഠിച്ചു.

കരിമല വഴി കാട്ടുപാതയിലൂടെ കാൽനടയായി എത്തുന്ന തീർഥാടകർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ നേരിട്ടു മനസ്സിലാക്കിയാണ് അഴുത, ഇഞ്ചിപ്പാറക്കോട്ട എന്നിവിടങ്ങളിൽ സംഘത്തിന്റെ  ക്യാംപുകൾ തുടങ്ങിയത്. ഒറ്റയടിപ്പാത മാത്രമുള്ള കാട്ടുവഴിയിലൂടെ തലച്ചുമടായി അരിയും പച്ചക്കറികളും എത്തിച്ചാണ് അന്നദാനം നടത്തിവന്നത്. കഴിഞ്ഞ തീർഥാടന കാലത്ത് പമ്പ, നിലയ്ക്കൽ എന്നീ ക്യാംപുകളുടെ ചുമതല വഹിച്ചു.

ADVERTISEMENT

ഇതിനുള്ള അരിയും സാധനങ്ങളും ഭക്തരിൽനിന്നു സ്വീകരിച്ച് എത്തിക്കുന്നതിനും അദ്ദേഹം തന്നെയാണ് മുൻകയ്യെടുത്തതും. ശബരിമലയിൽ പുതിയ സ്വർണ കൊടിമരം നിർമിക്കുന്നതിന് ആവശ്യമായ ലക്ഷണമൊത്ത  തേക്കുതടി കുമ്മണ്ണൂർ വനത്തിൽ  തിരച്ചിൽ നടത്തി കണ്ടെത്താൻ ദേവസ്വം ബോർഡ്, കൊടിമര ശിൽപികൾ എന്നിവരെ സഹായിച്ചവരിൽ പ്രധാനിയായിരുന്നു രാജീവ് കോന്നി. 

ശബരിമല തീർഥാടന ഒരുക്കങ്ങൾക്കായി  സർക്കാർ വിളിക്കുന്ന എല്ലാ യോഗങ്ങളിലും അയ്യപ്പ സേവാ സംഘത്തെ  പ്രതിനിധീകരിച്ച് പങ്കെടുക്കുകയും  അവ നടപ്പാക്കുന്നതിനു  മുന്നിട്ടിറങ്ങുകയും ചെയ്തു. മണ്ഡല പൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ  ചാർത്തുന്ന തങ്ക അങ്കിയുമായി എത്തുന്ന ഘോഷയാത്രയ്ക്ക്  സ്വീകരണം ഒരുക്കുന്നതിനും  പമ്പയിൽ നിന്നു സന്നിധാനത്തേക്ക്  അങ്കി ചുമക്കുന്ന  സംഘം പ്രവർത്തകരെ നിശ്ചയിക്കുന്നതിലും സജീവ പങ്കാളിയായിരുന്നു.

ADVERTISEMENT

അയ്യപ്പ സേവാസംഘം  ദേശീയ സെക്രട്ടറി  ആയിരിക്കുമ്പോൾ തന്നെ പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കൂടിയാണ്. കോന്നിയിലെ മന്നം മെമ്മോറിയൽ എൻഎസ്എസ് ഐടിസിയുടെ പ്രിൻസിപ്പൽ എന്ന നിലയിൽ ഒട്ടേറെ ശിഷ്യരും ഉണ്ട്. രാജീവ് കോന്നിയുടെ  നിര്യാണത്തിൽ അയ്യപ്പ സേവാസംഘം ദേശീയ ജനറൽ സെക്രട്ടറി എൻ.വേലായുധൻ നായർ അനുശോചിച്ചു.