തീയാടിക്കൽ ∙ കൊറ്റനാട് - അയിരൂർ പഞ്ചായത്തുകളെ റാന്നി - വെണ്ണിക്കുളം റോഡിൽ ബന്ധിപ്പിക്കുന്ന പൊറോട്ടാമുക്കിലെ പാലം അപകടാവസ്ഥയിൽ. പുനർനിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുരിശുമുട്ടം വിലങ്ങുപാറയിൽ നിന്ന് ഉത്ഭവിക്കുന്ന വലിയതോടിന്റെ കുറുകെ റാന്നി - വെണ്ണിക്കുളം റോഡിൽ വാലാങ്കര - അയിരൂർ റോഡ് സന്ധിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തീയാടിക്കൽ ∙ കൊറ്റനാട് - അയിരൂർ പഞ്ചായത്തുകളെ റാന്നി - വെണ്ണിക്കുളം റോഡിൽ ബന്ധിപ്പിക്കുന്ന പൊറോട്ടാമുക്കിലെ പാലം   അപകടാവസ്ഥയിൽ. പുനർനിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 

കുരിശുമുട്ടം വിലങ്ങുപാറയിൽ നിന്ന് ഉത്ഭവിക്കുന്ന വലിയതോടിന്റെ കുറുകെ റാന്നി - വെണ്ണിക്കുളം റോഡിൽ വാലാങ്കര - അയിരൂർ റോഡ് സന്ധിക്കുന്ന അപകട മേഖലയിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. 

ADVERTISEMENT

50 വർഷത്തിന് മേൽ പഴക്കമുള്ള ഈ പാലം ഇരുകരകളിലും 15 അടി ഉയരത്തിൽ കരിങ്കൽ ഭിത്തികളിലായ് നിർമിച്ചിരിക്കുന്നത്. ഇത് ബലപ്പെടുത്താൻ ഉപയോഗിച്ചിരിക്കുന്ന സിമന്റ് മിശ്രിതത്തിന് പലഭാഗത്തും നാശം സംഭവിച്ച് അസ്തിവാരക്കല്ലുകൾ ഇളകി മാറിയിട്ടുണ്ട്. 

പാലത്തിന്റെ മുകൾത്തട്ടിൽ നിന്ന് ജലം നനുത്തിറങ്ങി ഈർപ്പം പിടിച്ചിരിക്കുന്നു. മറു ഭാഗത്ത് കമ്പി ദ്രവിച്ച് കോൺക്രീറ്റ് ഇളകിമാറിയ നിലയില്‍. കൈവരികളിലും സിമന്റ് പാളികൾ ഇളകി മാറിയിട്ടുണ്ട്. റാന്നി-തടിയൂർ റോഡ് നവീകരിച്ചെങ്കിലും പാലം പുനർനിർമിച്ചില്ല. തടിയൂർ മേഖലയിൽ കൊടുംവളവും കുത്തിറക്കവും ഇറങ്ങിവരുന്ന വാഹനങ്ങൾ പാലത്തിന് സമീപം അപകടത്തിൽപെടുന്നത് നിത്യസംഭവമാണ്. മേഖലയിലെ പാതയുടെ അലൈൻമെന്റിലെ അപാകത പരിഹരിക്കണമെന്നും പാലം പുനർനിർമിക്കണമെന്നുമാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.