ചൂരക്കോട്‌∙ കോവിഡ് മാറിയതോടെ ഇത്തവണത്തെ ഓണ വിപണിയിൽ ബന്ദിപ്പൂ എത്തിക്കാൻ പ്രതീക്ഷയോടെ കാത്തിരുന്ന യുവകർഷകനെ മഴ ചതിച്ചു. നടുവത്തുശേരിൽ ജയകുമാറിന്റെ ബന്ദിപ്പൂക്കൃഷിയാണ് മഴ ചതിച്ചതോടെ നശിച്ചത്. ചൂരക്കോട് എണ്ണയ്ക്കാട്ട് ഏലായിൽ 25 സെന്റിൽ കൃഷി ചെയ്ത ബന്ദിയിൽ പകുതിയോളം മഴയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൂരക്കോട്‌∙ കോവിഡ് മാറിയതോടെ ഇത്തവണത്തെ ഓണ വിപണിയിൽ ബന്ദിപ്പൂ എത്തിക്കാൻ പ്രതീക്ഷയോടെ കാത്തിരുന്ന യുവകർഷകനെ മഴ ചതിച്ചു. നടുവത്തുശേരിൽ ജയകുമാറിന്റെ ബന്ദിപ്പൂക്കൃഷിയാണ് മഴ ചതിച്ചതോടെ നശിച്ചത്. ചൂരക്കോട് എണ്ണയ്ക്കാട്ട് ഏലായിൽ 25 സെന്റിൽ കൃഷി ചെയ്ത ബന്ദിയിൽ പകുതിയോളം മഴയിൽ അഴുകിപ്പോവുകയായിരുന്നു.

തുടർച്ചയായുള്ള മഴ കാരണം പൂത്തുവന്ന പൂവും ചെടിയുമാണ് അഴുകിപ്പോയത്. ഏകദേശം ഇരുപതിനായിരത്തോളം രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് ജയകുമാർ പറഞ്ഞു. പച്ചക്കറിക്കൃഷിക്കും വാഴക്കൃഷിക്കുമൊപ്പം ബന്ദിപ്പൂക്കൃഷിയും നല്ലതു പോലെ പരിപാലിച്ചു. പക്ഷേ അപ്രതീക്ഷിതമായി മഴ എത്തിയതോടെ പൂവിട്ട ബന്ദിയിൽ ഭൂരിഭാഗവും നശിക്കുകയായിരുന്നു. ഇതിനാൽ ഇക്കുറി ശ്രീകൃഷ്ണജയന്തി ആഘോഷത്തിനു പോലും പൂ നൽകാൻ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ തവണ ശ്രീകൃഷ്ണ ജയന്തിക്ക് 25,000 രൂപയുടെ പൂവാണ് വിറ്റഴിച്ചത്. ഇനിയും മഴ കനത്താൽ ഉള്ളതു കൂടി നശിച്ച് ഓണ വിപണിയിൽ ഒരു പൂ പോലും എത്തിക്കാൻ കഴിയാത്ത സ്ഥിതി ഈ കർഷകനുണ്ടാകും.