മലയാലപ്പുഴ∙ വാടകക്കെട്ടിടത്തിൽ നിന്നു മലയാലപ്പുഴ പൊലീസ് സ്റ്റേഷനു മോചനം. ഒന്നേകാൽ കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. സ്റ്റേഷൻ പരിസരത്ത് നടക്കുന്ന സമ്മേളനത്തിൽ മന്ത്രി വീണാ ജോർജ് അധ്യക്ഷതവഹിക്കും. ആന്റോ ആന്റണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാലപ്പുഴ∙ വാടകക്കെട്ടിടത്തിൽ നിന്നു മലയാലപ്പുഴ പൊലീസ് സ്റ്റേഷനു മോചനം. ഒന്നേകാൽ കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. സ്റ്റേഷൻ പരിസരത്ത് നടക്കുന്ന സമ്മേളനത്തിൽ മന്ത്രി വീണാ ജോർജ് അധ്യക്ഷതവഹിക്കും. ആന്റോ ആന്റണി എംപി, എംഎൽഎമാരായ കെ.യു.ജനീഷ് കുമാർ, പ്രമോദ് നാരായൺ എന്നിവർ അതിഥികളായിരിക്കും.

പുതിയ പഞ്ചായത്ത് ഓഫിസിനു സമീപത്തെ 10.5 സെന്റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടു കൂടിയ പൊലീസ് സ്റ്റേഷൻ കെട്ടിടം നിർമിച്ചത്. 2019 ഡിസംബർ 12 ന് 97 ലക്ഷം രൂപയാണ് കെട്ടിടം തുടങ്ങിയത്. രണ്ടു ഘട്ടമായാണ് പണി പൂർത്തീകരിച്ചത്. ഇരുനിലയിൽ നിർമിച്ച കെട്ടിടത്തിന് 4466 ചതുരശ്ര അടി വിസ്തീർണമുണ്ട്. 8 മുറികൾ ഉണ്ട്. സിസിടിവി ക്യാമറയും ഒരുക്കിയിട്ടുണ്ട്.കെട്ടിടം നിർമാണം പൂർത്തിയായെങ്കിലും ശുചിമുറി ടാങ്ക് ഇല്ലാത്തതിനാൽ ഉദ്ഘാടനം നീണ്ടുപോയി. കെ.യു.ജനീഷ് കുമാർ എംഎൽഎ ഇടപെട്ട് 25 ലക്ഷം രൂപ അധികമായി അനുവദിച്ചാണ് ഇതിന്റെ പണിതീർത്ത് ഉദ്ഘാടനത്തിനായി ഒരുക്കിയത്.