കലഞ്ഞൂർ ∙ വീട്ടുസാധനങ്ങൾ വിൽപനയ്ക്കായെത്തിയ ഇതര സംസ്ഥാനക്കാർ വീട്ടമ്മയുടെ സ്വർണമാല തിളക്കംവരുത്തി നൽകാമെന്നു പറഞ്ഞു വാങ്ങി ലായനിയിൽ മുക്കി തട്ടിപ്പ് നടത്തിയതായി പരാതി. ഇന്നലെ രാവിലെ 9.30ന് കലഞ്ഞൂർ കാഞ്ഞിരമുകൾ ബിജുവിന്റെ വീട്ടിലാണ് സംഭവം. ഓട്ടുവിളക്ക് വെളുപ്പിക്കാനും മറ്റുമുള്ള ലോഷനുകളുമായാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലഞ്ഞൂർ ∙ വീട്ടുസാധനങ്ങൾ വിൽപനയ്ക്കായെത്തിയ ഇതര സംസ്ഥാനക്കാർ വീട്ടമ്മയുടെ സ്വർണമാല തിളക്കംവരുത്തി നൽകാമെന്നു പറഞ്ഞു വാങ്ങി ലായനിയിൽ മുക്കി തട്ടിപ്പ് നടത്തിയതായി പരാതി. ഇന്നലെ രാവിലെ 9.30ന് കലഞ്ഞൂർ കാഞ്ഞിരമുകൾ ബിജുവിന്റെ വീട്ടിലാണ് സംഭവം. ഓട്ടുവിളക്ക് വെളുപ്പിക്കാനും മറ്റുമുള്ള ലോഷനുകളുമായാണ് രണ്ടു യുവാക്കൾ വീട്ടിലെത്തിയത്. സ്വർണമാലയ്ക്ക് തിളക്കം വർധിപ്പിച്ചു നൽകാമെന്നു പറഞ്ഞ് വീട്ടമ്മയുടെ മാല വാങ്ങി ദ്രാവകത്തിലിട്ട ശേഷം തിരികെ നൽകി.

ഒരുമണിക്കൂർ കഴിഞ്ഞ് മഞ്ഞൾപൊടിയും വെളിച്ചെണ്ണയും തേച്ചു വയ്ക്കണമെന്നും ആവശ്യപ്പെട്ട് ഇവർ മടങ്ങി. പിന്നീട് നോക്കിയപ്പോഴാണ് രണ്ടര പവൻ മാല പലയിടത്തും പൊടിഞ്ഞ് പൊട്ടിയിട്ടുള്ളതായി മനസ്സിലാക്കുന്നത്. തട്ടിപ്പായിരുന്നെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും യുവാക്കൾ സ്ഥലംവിട്ടിരുന്നു. വിവരമറിഞ്ഞ് പൊലീസ് പരിസര പ്രദേശങ്ങളിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.