സീതത്തോട്∙ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ പ്രധാന ജല സംഭരണിയായ കക്കി – ആനത്തോട് അണക്കെട്ടിന്റെ ഷട്ടർ അടച്ചു. വൃഷ്ടി പ്രദേശത്ത് മഴ ദുർബലമായതിനെ തുടർന്ന് നീരൊഴുക്ക് കുറഞ്ഞതോടെയാണ് ഷട്ടർ അടച്ചത്. പദ്ധതി കമ്മിഷനു ശേഷം ആദ്യമായാണ് തുടർച്ചയായി 44 ദിവസം ഷട്ടറുകൾ ഉയർത്തി വയ്ക്കുന്നത്.കഴിഞ്ഞ ഓഗസ്റ്റ് 8 ന് ആണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീതത്തോട്∙ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ പ്രധാന ജല സംഭരണിയായ കക്കി – ആനത്തോട് അണക്കെട്ടിന്റെ ഷട്ടർ അടച്ചു. വൃഷ്ടി പ്രദേശത്ത് മഴ ദുർബലമായതിനെ തുടർന്ന് നീരൊഴുക്ക് കുറഞ്ഞതോടെയാണ് ഷട്ടർ അടച്ചത്. പദ്ധതി കമ്മിഷനു ശേഷം ആദ്യമായാണ് തുടർച്ചയായി 44 ദിവസം ഷട്ടറുകൾ ഉയർത്തി വയ്ക്കുന്നത്.കഴിഞ്ഞ ഓഗസ്റ്റ് 8 ന് ആണ് ഷട്ടറുകൾ ആദ്യം തുറക്കുന്നത്. ഇത്രയും ദിവസം കൊണ്ടു ഏകദേശം 298 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന 185 ദശലക്ഷം ഘനമീറ്റർ വെള്ളം തുറന്ന് വിട്ടു. തുലാം വർഷ മഴയിൽ പരമാവധി വെള്ളം സംഭരിക്കാനുള്ള തയാറെടുപ്പിലാണ് വൈദ്യുതി ബോർഡ്.

കക്കി – ആനത്തോട് അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മാത്രം ഈ സീസണിൽ 3979 മില്ലിമീറ്റർ മഴ പെയ്തു. 2018ലാണ് ഇതിനു മുൻപ് അത്രയും മഴ പെയ്യുന്നത്. നിലവിൽ 976.91 മീറ്ററാണ് ജല നിരപ്പ്. 20% കൂടി വെള്ളം സംഭരിക്കാനുള്ള ശേഷി അണക്കെട്ടിനുണ്ട്.അണക്കെട്ട് സുരക്ഷാ വിഭാഗം കക്കാട് ഡിവിഷന്റെ കീഴിലുള്ള മൂഴിയാർ സബ് ഡിവിഷനാണ് അണക്കെട്ടിന്റെ ചുമതല. എക്സിക്യൂട്ടീവ് എൻജിനീയർ എം.എസ് പ്രദീപ്, അസി.എക്സിക്യൂട്ടീവ് എൻജിനീയർ എ.സക്കീർ ഹുസൈൻ, അസി.എൻജിനീയർമാരായ അബ്ദുൾ റഹിം, ജേക്കബ് ഡി പാപ്പച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഷട്ടറുകൾ നിയന്ത്രിച്ചിരുന്നത്.