പത്തനംതിട്ട ∙ ഹർത്താൽ ദിനത്തിൽ ബസ് കിട്ടാതെ വലഞ്ഞ കൈക്കുഞ്ഞിനും കുടുംബത്തിനും പൊലീസ് തുണയായി. ഇന്നലെ രാവിലെ ബെംഗളുരുവിൽനിന്ന് ട്രെയിൻ മാർഗം തിരുവല്ലയിലെത്തിയ കുടുംബം പത്തനംതിട്ടയിലെത്തിയെങ്കിലും ആങ്ങമൂഴിയിലെ വീട്ടിലേക്ക് പോകാൻ കഴിയാതെ മണിക്കൂറുകളോളം വലഞ്ഞു. ആങ്ങമൂഴി വലിയപറമ്പിൽ എബിൻ മാത്യുവും ഭാര്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ ഹർത്താൽ ദിനത്തിൽ ബസ് കിട്ടാതെ വലഞ്ഞ കൈക്കുഞ്ഞിനും കുടുംബത്തിനും പൊലീസ് തുണയായി. ഇന്നലെ രാവിലെ ബെംഗളുരുവിൽനിന്ന് ട്രെയിൻ മാർഗം തിരുവല്ലയിലെത്തിയ കുടുംബം പത്തനംതിട്ടയിലെത്തിയെങ്കിലും ആങ്ങമൂഴിയിലെ വീട്ടിലേക്ക് പോകാൻ കഴിയാതെ മണിക്കൂറുകളോളം വലഞ്ഞു. ആങ്ങമൂഴി വലിയപറമ്പിൽ എബിൻ മാത്യുവും ഭാര്യ ഷീബാ ജോർജും മകൻ ജോഹാൻ എബിൻ മാത്യുവുമാണ് ഹർത്താലിൽ കുടുങ്ങിയത്.

ഒന്നര വയസ്സുകാരനായ ജോഹാൻ അമ്മ ഷീബയുടെ കൈകളിലിരുന്ന് നിർത്താതെ കരയുന്നത് ശ്രദ്ധയിൽപെട്ട ട്രാഫിക് പൊലീസ് എസ്ഐ അസ്ഹർ ഇബിനു മിർ സാഹിബും സംഘവും കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. ഹർത്താൽ കാരണം കുഞ്ഞിനായി കയ്യിൽ ഒന്നും കരുതാനും കഴിഞ്ഞില്ലെന്ന് എബിനും ഷീബയും പൊലീസിനോട് പറഞ്ഞു. രണ്ടുപേർ മാത്രമുള്ളതിനാൽ ആങ്ങമൂഴി വരെ ബസ് ഓടിക്കാൻ കഴിയില്ലെന്ന് കെഎസ്ആർടിസി ജീവനക്കാർ അറിയിച്ചു.

ADVERTISEMENT

ഇതോടെ എസ്ഐ പരിചയക്കാരന്റെ സഹായത്തോടെ കാർ ഏർപ്പാടാക്കി കുടുംബത്തെ വീട്ടിലെത്തിക്കാൻ നിർദേശിച്ചു. അതിന്റെ ചെലവും അസ്ഹർ ഏറ്റെടുത്തു. പന്ത്രണ്ടരയോടെ കുടുംബം വീട്ടിലെത്തി. വഴിയിൽ തടസ്സങ്ങളില്ലാതെ ഇവരെ വീട്ടിലെത്തിക്കാൻ  ചിറ്റാർ പൊലീസിനെയും വിവരം അറിയിച്ചിരുന്നു. ഹർത്താൽ ദിനത്തിൽ ബുദ്ധിമുട്ടിയ മൂവരെയും സഹായിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് നഗരത്തിലെ പൊലീസുകാർ. സീനിയർ സിപിഒ യൂസുഫ് കുട്ടി, സിപിഒ ശ്യാം കുമാർ എന്നിവരും എസ്ഐക്ക് ഒപ്പമുണ്ടായിരുന്നു.