പന്തളം ∙ കുരമ്പാല ജംക്‌ഷനു സമീപത്തായി ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പാക്കാനുള്ള നഗരസഭയുടെ തീരുമാനത്തിൽ എതിർപ്പുമായി കായികപ്രേമികളും കർഷകരും. അതേ സമയം, വാർഡ് കൗൺസിലർ ഉൾപ്പടെ പദ്ധതി നടപ്പാക്കണമെന്ന നിലപാടിലുമാണ്. കൂടൽ-ആനയടി റോഡരികിൽ കനാൽ പാലത്തിനു താഴെ ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 8.5 സെന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പന്തളം ∙ കുരമ്പാല ജംക്‌ഷനു സമീപത്തായി ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പാക്കാനുള്ള നഗരസഭയുടെ തീരുമാനത്തിൽ എതിർപ്പുമായി കായികപ്രേമികളും കർഷകരും. അതേ സമയം, വാർഡ് കൗൺസിലർ ഉൾപ്പടെ പദ്ധതി നടപ്പാക്കണമെന്ന നിലപാടിലുമാണ്. കൂടൽ-ആനയടി റോഡരികിൽ കനാൽ പാലത്തിനു താഴെ ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 8.5 സെന്റ് സ്ഥലത്താണ് പദ്ധതി പരിഗണിക്കുന്നത്. ആകെ 14.5 സെന്റ് സ്ഥലമുള്ളതിൽ നിന്നാണ് ഇത്രയും സ്ഥലം ഇറിഗേഷൻ വകുപ്പ് അനുവദിച്ചത്.നഗരസഭയുടെ 14-ാം വാർഡിലുള്ള ഈ സ്ഥലത്തേക്ക് കുരമ്പാല ജംക്‌ഷനിൽ നിന്നു 100 മീറ്ററോളം ദൂരം മാത്രമാണുള്ളത്. ഇവിടെയാണ് 19 വർഷമായി കാർഷിക വിപണിയും പ്രവർത്തിക്കുന്നത്. ഞായർ, ബുധൻ ദിവസങ്ങളിൽ‍ നടക്കുന്ന വിപണിയിൽ കാർഷിക വിഭവങ്ങൾ വിൽക്കാനും വാങ്ങാനുമായി ഒട്ടേറെ പേരെത്താറുണ്ട്. ചൊവ്വയും വെള്ളിയും ചന്തയും പ്രവർത്തിക്കുന്നു. ഇതിനോട് ചേർന്നാണ്, കുരമ്പാല സാംസ്കാരിക വേദിയുടെ അംഗങ്ങൾ വോളിബോൾ കളിക്കുന്നത്.

ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി ശുചിമുറി, വിശ്രമസ്ഥലം അടക്കം നിർമാണം പൂർത്തിയാകുന്നതോടെ വോളിബോളും വിപണിയും തടസ്സപ്പെടുമോയെന്നാണ് കായിക പ്രേമികളുടെയും കർഷകരുടെയും ആശങ്ക. നഗരസഭയുടെ നേതൃത്വത്തിൽ 3 ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പാക്കുന്നതിൽ ഒന്നാണ് കുരമ്പാലയിൽ പരിഗണിക്കുന്നത്. 10 ലക്ഷം രൂപയാണ് പദ്ധതി തുക. സ്പിൽ ഓവറിൽ ഇത് ഉൾപ്പെടുത്തിയിട്ടുമുണ്ട്.

ADVERTISEMENT

നഗരസഭയുടെ ആവശ്യത്തെ തുടർന്നാണ് ഇറിഗേഷൻ വകുപ്പ് സ്ഥലം അനുവദിച്ചത്. ഇതിന്റെ ഭാഗമായി സ്ഥലം അളന്നു തിട്ടപ്പെടുത്തിയിരുന്നു. കളിസ്ഥലത്തിനും വിപണിക്കും തടസ്സമുണ്ടാകാത്ത വിധത്തിൽ ടേക്ക് എ ബ്രേക്ക് പദ്ധതി ഇവിടെ സ്ഥാപിക്കണമെന്നു ചിലർ ആവശ്യപ്പെടുന്നു. പ്രാഥമികാവശ്യങ്ങൾക്കായി മറ്റൊരു സൗകര്യം നിലവിലില്ലെന്നാണ് അവരുടെ പരാതി. റസിഡന്റ്സ് അസോസിയേഷൻ ഈ ആവശ്യമുന്നയിച്ചു നഗരസഭാ അധികൃതരെ സമീപിച്ചിരുന്നു.

വർഷത്തിൽ ഒരു കോടി രൂപയോളം വിറ്റുവരവുള്ള വിപണിയാണ് കുരമ്പാലയിലുള്ളത്. റജിസ്റ്റർ ചെയ്ത 280 കർഷകരും അല്ലാതെ 500ഓളം കർഷകരും വിപണിയിൽ പതിവായെത്താറുണ്ട്. തൊട്ടടുത്ത് ശുചിമുറി ഉൾപ്പടെ നിർമിക്കുന്നത് വിപണിക്ക് ദോഷമാകും. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകാനാണ് അധികൃതർ ശ്രമിക്കേണ്ടത്. കനാലിന്റെ അടിത്തട്ട് ഉൾപ്പെടെ തകർച്ചയിലാണ്. ഇതിന്റെ താഴേക്ക് വിപണി മാറ്റേണ്ടി വന്നാൽ അപകടഭീഷണിയിലാകും. ഇടനിലക്കാരില്ലാതെ ഉൽപന്നങ്ങളുടെ വിൽപനയ്ക്ക് വിപണി മുതൽക്കൂട്ടാണ്. സൗകര്യപ്രദമായ മറ്റ് സ്ഥലം കണ്ടെത്താൻ അധിക‍ൃതർ തയാറാകണം.

ADVERTISEMENT

ടി.ഇ.അബ്ബാസ്,(വിപണി പ്രസിഡന്റ്)

8 വർഷത്തോളമായി ഇവിടെ കായികപരിശീലനം നടക്കുന്നുണ്ട്. യുവാക്കളും പ്രായമുള്ളവരും വോളിബോൾ കളിക്കാനെത്തുന്നു. കുരമ്പാല മേഖലയിൽ സൗകര്യപ്രദമായ മറ്റ് കളിസ്ഥലമില്ല. നെഹ്റു യുവകേന്ദ്രയുടെ അംഗീകാരത്തോടെയാണ് കുരമ്പാല സാംസ്കാരിക വേദി പ്രവർത്തിക്കുന്നത്. കായികപ്രേമികൾക്ക് ഈ സ്ഥലം വലിയ പ്രയോജനം ചെയ്യുന്നു. ടേക്ക് എ ബ്രേക്ക് പദ്ധതി വന്നാൽ കളി മുടങ്ങാനാണ് സാധ്യത. ജംക്‌ഷനിൽ നിന്നു ഇത്രയും ദൂരെ ശുചിമുറി സ്ഥാപിക്കുന്നത് കൊണ്ട് പ്രയോജനമില്ല. സൗകര്യപ്രദമായ മറ്റ് സ്ഥലം പരിഗണിക്കണം.

ADVERTISEMENT

ജിബിൻ വർഗീസ്,(ട്രഷറർ, സാംസ്കാരിക വേദി)

വിപണിക്കും കായികപരിശീലനത്തിനും തടസ്സമുണ്ടാകാത്ത വിധത്തിൽ മാത്രമേ ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പാക്കൂ. ഇക്കാര്യത്തിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ഇറിഗേഷൻ വകുപ്പിന്റെ സ്ഥലത്ത് പടിഞ്ഞാറ് അതിർത്തിയോട് ചേർന്നാണ് ശുചിമുറികൾ നിർമിക്കുക. ഓട്ടോ ഡ്രൈവർമാർ ഉൾപ്പെപടെയുള്ളവരുടെ ആവശ്യം കൂടി പരിഗണിക്കണം. 450 ചതുരശ്രയടി വിസ്തീർണത്തിൽ മാത്രമാണ് നിർമാണം. കളിസ്ഥലത്ത് അടിസ്ഥാന സൗകര്യമൊരുക്കി നൽകുന്നതും പരിഗണിക്കും. കാർഷിക വിപണിയുടെ പ്രവർത്തനത്തിനു തടസ്സമാവില്ല.

ഉഷാ മധു,(നഗരസഭാ കൗൺസിലർ)