ശബരിമല ∙ ഭസ്മക്കുളത്തിലെ വെള്ളം ഓരോ മണിക്കൂർ ഇടവിട്ട് മാറ്റും. അയ്യപ്പന്മാർ നിരന്തരമായി കുളിക്കുന്നതിനാൽ വേഗം മലിനമാകുന്നു. അതിനാലാണ് ഓരോ മണിക്കൂർ ഇടവിട്ട് വെള്ളം ഒഴുക്കിക്കളഞ്ഞ് പുതിയത് നിറയ്ക്കുന്നത്. ഉരൽകുഴി തീർഥത്തിലെ തെളിനീര് ഒഴുകിയെത്തുന്ന ഓവുചാൽ സംവിധാനവുമുണ്ട്. രണ്ടു വർഷത്തെ ഇടവേളയ്ക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ ഭസ്മക്കുളത്തിലെ വെള്ളം ഓരോ മണിക്കൂർ ഇടവിട്ട് മാറ്റും. അയ്യപ്പന്മാർ നിരന്തരമായി കുളിക്കുന്നതിനാൽ വേഗം മലിനമാകുന്നു. അതിനാലാണ് ഓരോ മണിക്കൂർ ഇടവിട്ട് വെള്ളം ഒഴുക്കിക്കളഞ്ഞ് പുതിയത് നിറയ്ക്കുന്നത്. ഉരൽകുഴി തീർഥത്തിലെ തെളിനീര് ഒഴുകിയെത്തുന്ന ഓവുചാൽ സംവിധാനവുമുണ്ട്.രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം സന്നിധാനത്തെ ഭസ്മക്കുളം സജീവമായി. ധാരാളം തീർഥാടകരാണ് ഇതിൽ കുളിക്കുന്നത്. സോപ്പ്, എണ്ണ എന്നിവ ഉപയോഗിക്കാതെ കുളിച്ചശേഷം തിരികെ പോയി നെയ്യഭിഷേകം നടത്തുന്നവർ ഒട്ടേറെയാണ്.

ശയനപ്രദക്ഷിണം നേർച്ച ഉള്ളവരും ഇതിലാണു മുങ്ങുന്നത്. ശരീരമാസകലം ഭസ്മം പൂശി സ്‌നാനത്തിനായി എത്തുന്ന അയ്യപ്പ ഭക്തർ ഭസ്മ കുളത്തിലെ പതിവുകാഴ്ചയാണ്. സുരക്ഷയ്ക്കായി പൊലീസും അഗ്നിരക്ഷാ സേനയും 24 മണിക്കൂറും സേവനത്തിനുണ്ട്. ഒരേ സമയം മൂന്ന് പൊലീസുകാരും അഞ്ച് ഫയർ ആൻഡ് റസ്‌ക്യൂ ജീവനക്കാരും ഇവിടെയുണ്ട്. കൂടാതെ 5 ലൈഫ്‌ ബോയ് ട്യൂബുകൾ, 10 ലൈഫ് ജാക്കറ്റുകൾ, സ്ട്രക്ചർ എന്നിവയും ഒരുക്കിയിട്ടുണ്ട്.