അത്തിക്കയം ∙ നിർമാണം തുടങ്ങി 2 മാസമായിട്ടും കലുങ്ക് പണി പൂർത്തിയായില്ല. ബസ് സർവീസുകൾ നിലച്ചതു മൂലം സ്കൂൾ, കോളജ് വിദ്യാർഥികൾ അടക്കം യാത്രക്കാർ ദുരിതത്തിൽ. അറയ്ക്കമൺ–ചണ്ണ റോഡിൽ അറയ്ക്കമൺ–ചുട്ടിപ്പാറ റോഡ് സന്ധിക്കുന്ന ഭാഗത്തെ കാഴ്ചയാണിത്. ചണ്ണ റോഡിൽ അറയ്ക്കമൺ–ചുട്ടിപ്പാറ റോഡ് സന്ധിക്കുന്ന ഭാഗം വളവാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അത്തിക്കയം ∙ നിർമാണം തുടങ്ങി 2 മാസമായിട്ടും കലുങ്ക് പണി പൂർത്തിയായില്ല. ബസ് സർവീസുകൾ നിലച്ചതു മൂലം സ്കൂൾ, കോളജ് വിദ്യാർഥികൾ അടക്കം യാത്രക്കാർ ദുരിതത്തിൽ. അറയ്ക്കമൺ–ചണ്ണ റോഡിൽ അറയ്ക്കമൺ–ചുട്ടിപ്പാറ റോഡ് സന്ധിക്കുന്ന ഭാഗത്തെ കാഴ്ചയാണിത്. ചണ്ണ റോഡിൽ അറയ്ക്കമൺ–ചുട്ടിപ്പാറ റോഡ് സന്ധിക്കുന്ന ഭാഗം വളവാണ്. വളവിൽ തന്നെ ഇവിടെ കലുങ്കുമുണ്ട്. കലുങ്കിന്റെ പാരപ്പറ്റുകൾ വർഷങ്ങളായി തകർന്നു കിടക്കുകയായിരുന്നു. ഒരു വശത്ത് കുഴിയും രൂപപ്പെട്ടിരുന്നു. ടാർ വീപ്പകൾ നിരത്തിയാണ് സംരക്ഷണം ഒരുക്കിയിരുന്നത്. നിലവിലുണ്ടായിരുന്ന കലുങ്കിന്റെ കുറെ ഭാഗം പൊളിച്ച് പുതിയതു പണിയുകയാണ്. വളവ് നേരെയാക്കുകയാണ് ലക്ഷ്യം. പാതി ഭാഗത്ത് നിർമാണം നടത്തി. 

കലുങ്ക് വാർത്തിട്ടിരിക്കുകയാണ്. അനുബന്ധ പണികൾ ബാക്കിയാണ്. അതു പൂർത്തിയാക്കി ഇതിലെ വാഹനം കടത്തിവിട്ടിട്ടു വേണം ബാക്കി പുനരുദ്ധാരണം നടത്താൻ. പാതി ഭാഗത്തു കൂടി ചെറിയ വാഹനങ്ങൾ ഇപ്പോൾ കടത്തി വിടുന്നുണ്ട്. അതാണ് യാത്രക്കാർക്ക് അൽപം ആശ്വാസം. കുടമുരുട്ടി, തോണിക്കടവ്, ചണ്ണ ഭാഗങ്ങളിലേക്ക് ബസുകൾ കടത്തി വിടുന്നില്ല. ഇതാണ് യാത്രക്കാരെ വലയ്ക്കുന്നത്. അമിത നിരക്ക് നൽകി ഓട്ടോയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. അടിയന്തരമായി കലുങ്ക് പണി പൂർത്തിയാക്കി യാത്രാക്ലേശം പരിഹരിക്കണമെന്നാണ് ആവശ്യം.