റാന്നി ∙ വാഹന പാർക്കിങ് നിരോധിച്ചിട്ടും താലൂക്ക് ആശുപത്രിക്കു മുന്നിൽ ഗതാഗതക്കുരുക്ക്. ആംബുലൻസുകൾ റോഡിന്റെ വശത്തിട്ടിരിക്കുന്നതാണ് ഗതാഗതത്തെ ബാധിക്കുന്നത്. ദിവസം ആയിരത്തോളം രോഗികളെത്തുന്ന ആശുപത്രിയാണിത്. ഏതു സമയവും ആശുപത്രിക്കു മുന്നിൽ റോഡിൽ വാഹന തിരക്കാണ്. പുറമേ ഇരുവശത്തും വാഹന പാർക്കിങ്ങും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാന്നി ∙ വാഹന പാർക്കിങ് നിരോധിച്ചിട്ടും താലൂക്ക് ആശുപത്രിക്കു മുന്നിൽ ഗതാഗതക്കുരുക്ക്. ആംബുലൻസുകൾ റോഡിന്റെ വശത്തിട്ടിരിക്കുന്നതാണ് ഗതാഗതത്തെ ബാധിക്കുന്നത്. ദിവസം ആയിരത്തോളം രോഗികളെത്തുന്ന ആശുപത്രിയാണിത്. ഏതു സമയവും ആശുപത്രിക്കു മുന്നിൽ റോഡിൽ വാഹന തിരക്കാണ്.

പുറമേ ഇരുവശത്തും വാഹന പാർക്കിങ്ങും നടത്തിയിരുന്നു. വാഹന പാർക്കിങ് പൂർണമായി നിരോധിച്ചു. ഇവിടെ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ അതു കണക്കിലെടുക്കാതെ ഇരുചക്ര വാഹനങ്ങൾ വശങ്ങളിൽ ഇടം പിടിക്കുന്നു. ഇതിനു പുറമേയാണ് ആംബുലൻസുകൾ വശത്ത് പാർക്ക് ചെയ്തിരിക്കുന്നത്.

ADVERTISEMENT

ആശുപത്രിയിലേക്കു കയറിയിറങ്ങുന്ന വാഹനങ്ങളും ആനപ്പാറമല ഭാഗത്തേക്കുള്ളവയും ശേഷിക്കുന്ന ഇത്തിരി സ്ഥലത്തു കൂടിയാണ് കടന്നു പോകേണ്ടത്. ഒന്നിലധികം വാഹനങ്ങളെത്തിയാൽ ഗതാഗതം തടസ്സപ്പെടും. ആശുപത്രിയുടെ മുൻഭാഗം കഴിഞ്ഞ് വാഹനങ്ങൾ വശത്തിടുന്നതും ഗതാഗതത്തെ ബാധിക്കുന്നുണ്ട്. ആശുപത്രിക്കു മുന്നിൽ പഞ്ചായത്തിന്റെ പാർക്കിങ് ഗ്രൗണ്ടുണ്ട്. ആംബുലൻസുകളിടുന്നത് അവിടേക്കു മാറ്റിയാൽ റോഡിലെ കുരുക്ക് ഒഴിവാകും. പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഇടപെടലാണ് അതിനാവശ്യം