ശബരിമല ∙ അരവണ വിതരണത്തിന് കൂടുതൽ ഡപ്പികൾ ലഭ്യമായില്ലെങ്കിൽ പ്രയാസം ഉണ്ടായേക്കുമെന്ന് വിലയിരുത്തൽ. 18 ദിവസം കൂടി വിതരണം ചെയ്യാനുള്ള ഡപ്പികളേ നിലവിൽ ഉള്ളൂ. അരവണ നിറച്ച 2.50 ലക്ഷം ഡപ്പികളാണ് ദിവസേന ശരാശരി ചെലവാകുന്നത്. തിരക്ക് വൻതോതിൽ ഉയരുന്നത് അരവണയുടെ വിൽപനയിലും പ്രതിഫലിക്കുന്നുണ്ട്. അയൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ അരവണ വിതരണത്തിന് കൂടുതൽ ഡപ്പികൾ ലഭ്യമായില്ലെങ്കിൽ പ്രയാസം ഉണ്ടായേക്കുമെന്ന് വിലയിരുത്തൽ. 18 ദിവസം കൂടി വിതരണം ചെയ്യാനുള്ള ഡപ്പികളേ നിലവിൽ ഉള്ളൂ. അരവണ നിറച്ച 2.50 ലക്ഷം ഡപ്പികളാണ് ദിവസേന ശരാശരി ചെലവാകുന്നത്. തിരക്ക് വൻതോതിൽ ഉയരുന്നത് അരവണയുടെ വിൽപനയിലും പ്രതിഫലിക്കുന്നുണ്ട്.അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള ഭക്തർ അരവണ വലിയ തോതിൽ വാങ്ങിയാണ് നാട്ടിലേക്ക് മടങ്ങുന്നത്.

വിതരണത്തിനു വേണ്ടത്ര ഡപ്പികൾ കരാർ കമ്പനി ലഭ്യമാക്കുന്നില്ലെന്ന് കാണിച്ച് ശബരിമല സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. കരുതൽ ശേഖരം കുറയുന്നതിന്റെ ആശങ്ക പരിഹരിക്കാനുള്ള നടപടി ഉടനെ ഉണ്ടാകുമെന്നാണ് ദേവസ്വം ബോർഡ്‌ വ്യക്തമാക്കുന്നത്. ഒരുലക്ഷം ഡപ്പികൾകൂടി കരാർ കമ്പനി എത്തിച്ചതായും ഗുണനിലവാര പരിശോധനയ്ക്ക് ഇവ മാറ്റിയതായും അധികൃതർ പറയുന്നു.

ADVERTISEMENT

കരാർ നൽകിയെങ്കിലും ത്രിവേണിയിൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കാൻ ‍വൈകുന്നതിലും പരാതിയുയർന്നിട്ടുണ്ട്. സാധാരണ മണ്ഡലകാലത്തിന് ദിവസങ്ങൾക്ക് മുൻപ് പമ്പാ സ്‌നാനഘട്ടത്തിൽ ബലിപ്പുരകൾ തയാറാക്കുമായിരുന്നു. കോവി‌ഡ് കാലത്ത് ബലിതർപ്പണ ചടങ്ങുകൾ നടന്നിരുന്നില്ല. തീർഥാടനം പൂർ‍ണതോതിൽ ഇത്തവണ ആരംഭിച്ചിട്ടും ബലിതർപ്പണത്തിനുള്ള സംവിധാനം ഏർപ്പെടുത്താൻ വൈകി. ബലിപ്പുരകളുടെ കരാർ ഏറ്റെടുത്തവർ എത്താത്തതാണ് തർപ്പണ ചടങ്ങുകൾ മുടങ്ങാൻ കാരണമെന്നാണ് ദേവസ്വം അധികൃതരുടെ വിശദീകരണം. എന്നാൽ തറവാടകയിനത്തിൽ ഭീമമായ തുക ആവശ്യപ്പെട്ടതാണ് തടസ്സമാകുന്നതെന്ന പരാതിയുമുണ്ട്.