തിരുവല്ല ∙ കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്കു വേണ്ടിയുള്ള 64–ാമത് ഉത്രാടം തിരുനാൾ പമ്പ ജലമേളയിൽ ഫോട്ടോ ഫിനിഷിലൂടെ ഗബ്രിയേൽ ചുണ്ടൻ ജേതാക്കളായി. രഞ്ജു ഏബ്രഹാം കല്ലുപുരയ്ക്കൽ, സാം വേങ്ങൽ എന്നിവർ ക്യാപ്റ്റൻമാരായ അമിച്ചകരി ബോട്ട് ക്ലബ്ബാണ് ഗബ്രിയേൽ ചുണ്ടൻ തുഴഞ്ഞത്. ഫൈനലിൽ മത്സരിച്ച മൂന്നു വള്ളങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല ∙ കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്കു വേണ്ടിയുള്ള 64–ാമത് ഉത്രാടം തിരുനാൾ പമ്പ ജലമേളയിൽ ഫോട്ടോ ഫിനിഷിലൂടെ ഗബ്രിയേൽ ചുണ്ടൻ ജേതാക്കളായി. രഞ്ജു ഏബ്രഹാം കല്ലുപുരയ്ക്കൽ, സാം വേങ്ങൽ എന്നിവർ ക്യാപ്റ്റൻമാരായ അമിച്ചകരി ബോട്ട് ക്ലബ്ബാണ് ഗബ്രിയേൽ ചുണ്ടൻ തുഴഞ്ഞത്. ഫൈനലിൽ മത്സരിച്ച മൂന്നു വള്ളങ്ങളും ഒപ്പത്തിനൊപ്പമാണ് ഫിനിഷിങ് ലൈൻ കടന്നത്. രാജേഷ് ആറ്റുമാലിൽ ക്യാപ്റ്റനായ എൻസിഡിസി കുമരകം തുഴഞ്ഞ നടുവിലേപ്പറമ്പനാണ് രണ്ടാം സ്ഥാനം. പി.ആർ.സുനിൽകുമാർ ക്യാപ്റ്റനായ പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ദേവാസ് ചുണ്ടൻ മൂന്നാം സ്ഥാനത്തെത്തി.

ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ കെ.ജി.ഏബ്രഹാം ക്യാപ്റ്റനായ നിരണം ചുണ്ടൻ ജേതാക്കളായി. വെപ്പ് എ – ഗ്രേഡിൽ ഷോട്ട് പുളിക്കത്രയും വെപ്പ് ബി –ഗ്രേഡിൽ ഏബ്രഹാം മൂന്നുതൈക്കലും ഇരുട്ടുകുത്തി എ– വിഭാഗത്തിൽ മൂന്നുതൈക്കലും ഇരുട്ടുകുത്തി ബി– വിഭാഗത്തിൽ സെന്റ് ജോസഫും ജേതാക്കളായി. ജലമേളയിൽ 20 കളിവള്ളങ്ങൾ പങ്കെടുത്തു.

ADVERTISEMENT

നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ നടന്ന മത്സരം ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. പമ്പ ജലോത്സവ കമ്മിറ്റി വർ‌ക്കിങ് പ്രസിഡന്റ് വിക്ടർ ടി.തോമസ് അധ്യക്ഷത വഹിച്ചു. മാസ് ഡ്രില്ലിൽ ആന്റോ ആന്റണി എംപി സല്യൂട്ട് സ്വീകരിച്ചു. സബ്കലക്ടർ ശ്വേത നാഗർകോട്ടി പ്രസംഗിച്ചു.

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബിച്ചു കുര്യൻ തോമസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് സമ്മാനങ്ങൾ അദ്ദേഹം കൈമാറി. നെടുമ്പാശേരി എയർപോർട്ട് ചീഫ് സെക്യൂരിറ്റി ഓഫിസർ സുനിത് ശർമ മുഖ്യാതിഥിയായിരുന്നു. വ്യവസായി കെ.ജി.ഏബ്രഹാം, നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി, തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായർ, ബ്ലോക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത്, പഞ്ചായത്ത് അംഗങ്ങളായ ഗ്രേസി അലക്സാണ്ടർ, തോമസ് ബേബി, ഭാരവാഹികളായ അഞ്ജു കൊച്ചേരി, സജി കൂടാരത്തിൽ, പുന്നൂസ് ജോസഫ്, വി.ആർ.രാജേഷ്, ജയിംസ് ചെക്കാട്ട്, പി.സി.ചെറിയാൻ, വി.കെ.കുര്യൻ, ആർ.ഗോപകുമാർ, അനിൽ സി.ഉഷസ്, ജഗൻ തോമസ്, ഷിബു വി.വർക്കി എന്നിവർ പ്രസംഗിച്ചു.