തിരുവല്ല ∙ ട്രെയിൻ യാത്രയ്ക്കിടെ ഉച്ചത്തിൽ സംസാരിച്ചതിനെച്ചൊല്ലി സഹയാത്രികയോട് ചൂടായ വനിതാ ഡോക്ടർ, വിവരമറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ പുറത്തേക്ക് വലിച്ചെറിഞ്ഞു. സംഭവത്തിൽ തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡോക്ടറും തിരുവനന്തപുരം വെട്ടുകാട് സ്വദേശിയുമായ വി.എസ്.ബെറ്റിക്കെതിരെ റെയിൽവേ പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല ∙ ട്രെയിൻ യാത്രയ്ക്കിടെ ഉച്ചത്തിൽ സംസാരിച്ചതിനെച്ചൊല്ലി സഹയാത്രികയോട് ചൂടായ വനിതാ ഡോക്ടർ, വിവരമറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ പുറത്തേക്ക് വലിച്ചെറിഞ്ഞു. സംഭവത്തിൽ തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡോക്ടറും തിരുവനന്തപുരം വെട്ടുകാട് സ്വദേശിയുമായ വി.എസ്.ബെറ്റിക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി കോട്ടയം ഭാഗത്ത് നിന്നു തിരുവനന്തപുരത്തേക്ക് പോയ വേണാട് എക്സ്പ്രസിൽ ശാസ്താംകോട്ടയ്ക്കും കൊല്ലത്തിനും ഇടയിലായിരുന്നു സംഭവം.

സംഭവത്തെക്കുറിച്ച് കൊല്ലം റെയിൽവേ പൊലീസ് പറയുന്നത്: കംപാർട്മെന്റിലെ സഹയാത്രികരിൽ ഒരാൾ ഉച്ചത്തിൽ ഫോണിൽ സംസാരിച്ചത് ബെറ്റി ചോദ്യം ചെയ്തു. വാക്കേറ്റം കയ്യേറ്റത്തിലേക്കു കടക്കുമെന്നായപ്പോൾ രണ്ട് റെയിൽവേ പൊലീസുകാർ സ്ഥലത്തെത്തി. യാത്രക്കാരിൽ പലരും ഡോക്ടർക്കെതിരെയാണ് മൊഴി നൽകിയത്.

ADVERTISEMENT

പൊലീസിനോടും ഡോക്ടർ മോശമായി പെരുമാറിയതോടെ സംഭവത്തിന്റെ വിഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച കണ്ണൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ  ഫോൺ ഡോക്ടർ പിടിച്ചു വാങ്ങി പുറത്തേക്ക് എറിയുകയായിരുന്നു. തുടർന്ന് വനിതാ ഡോക്ടറെ കസ്റ്റഡിയിലെടുത്ത് കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷനിലെത്തിച്ച് കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്താത്തതിനാൽ ഭർത്താവിനും ബന്ധുവിനുമൊപ്പം വിട്ടയച്ചതായും പൊലീസ് പറഞ്ഞു.