പത്തനംതിട്ട ∙ കൈപ്പട്ടൂർ തെക്കേക്കുരിശിനു സമീപം സ്വകാര്യ ബസും സിമന്റ് മിക്സർ ലോറിയും ഇടിച്ചുമറിഞ്ഞ് 15 പേർക്കു പരുക്ക്. ഇന്നലെ രാവിലെ 10.10ന് ആയിരുന്നു അപകടം. പത്തനംതിട്ടയിൽ നിന്ന് അടൂരിനു പോകുകയായിരുന്ന യൂണിയൻ ബസിൽ പത്തനംതിട്ട ഭാഗത്തേക്കു പോകുകയായിരുന്ന സിമന്റ് മിക്സർ ലോറി ഇടിച്ചാണ് അപകടം.

പത്തനംതിട്ട ∙ കൈപ്പട്ടൂർ തെക്കേക്കുരിശിനു സമീപം സ്വകാര്യ ബസും സിമന്റ് മിക്സർ ലോറിയും ഇടിച്ചുമറിഞ്ഞ് 15 പേർക്കു പരുക്ക്. ഇന്നലെ രാവിലെ 10.10ന് ആയിരുന്നു അപകടം. പത്തനംതിട്ടയിൽ നിന്ന് അടൂരിനു പോകുകയായിരുന്ന യൂണിയൻ ബസിൽ പത്തനംതിട്ട ഭാഗത്തേക്കു പോകുകയായിരുന്ന സിമന്റ് മിക്സർ ലോറി ഇടിച്ചാണ് അപകടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ കൈപ്പട്ടൂർ തെക്കേക്കുരിശിനു സമീപം സ്വകാര്യ ബസും സിമന്റ് മിക്സർ ലോറിയും ഇടിച്ചുമറിഞ്ഞ് 15 പേർക്കു പരുക്ക്. ഇന്നലെ രാവിലെ 10.10ന് ആയിരുന്നു അപകടം. പത്തനംതിട്ടയിൽ നിന്ന് അടൂരിനു പോകുകയായിരുന്ന യൂണിയൻ ബസിൽ പത്തനംതിട്ട ഭാഗത്തേക്കു പോകുകയായിരുന്ന സിമന്റ് മിക്സർ ലോറി ഇടിച്ചാണ് അപകടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ കൈപ്പട്ടൂർ തെക്കേക്കുരിശിനു സമീപം സ്വകാര്യ ബസും സിമന്റ് മിക്സർ ലോറിയും ഇടിച്ചുമറിഞ്ഞ് 15 പേർക്കു പരുക്ക്. ഇന്നലെ രാവിലെ 10.10ന് ആയിരുന്നു അപകടം. പത്തനംതിട്ടയിൽ നിന്ന് അടൂരിനു പോകുകയായിരുന്ന യൂണിയൻ ബസിൽ പത്തനംതിട്ട ഭാഗത്തേക്കു പോകുകയായിരുന്ന സിമന്റ് മിക്സർ ലോറി ഇടിച്ചാണ് അപകടം. അമിതവേഗത്തിൽ പോയ ലോറി വളവുതിരിഞ്ഞപ്പോൾ ഒരുവശത്തേക്ക് ചരിഞ്ഞ് ബസിലേക്കു ഇടിച്ചു കയറുകയായിരുന്നു. ആദ്യം ബസും പിന്നെ ലോറിയും മറിഞ്ഞു. ബസിന്റെ ചില്ലു പൊട്ടിച്ചാണ് യാത്രക്കാരെ പുറത്തിറക്കിയത്. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. 

കൊടുമൺ ഇടത്തിട്ട മണ്ണിൽ വടക്കേതിൽ പങ്കജാക്ഷിയമ്മ (72), ചിറ്റാർ പാറയ്ക്കൽ എലിസബത്ത് ജയിംസ്(57), റാന്നി തെക്കേപ്പുറം തോപ്പിൽ ഡെയ്സി തോമസ് (43), മാതാവ് മണ്ണാറക്കുളഞ്ഞി മാർക്കറ്റ് സ്വദേശി മോളി സാമുവേൽ (71), അടൂർ പരുത്തിപ്പാറ സ്വദേശിനി ഗീതാകുമാരി (50), പത്തനംതിട്ട ലേബർ ഓഫിസ് ജീവനക്കാരി സീതത്തോട് കൊച്ചുകോയിക്കൽ വി.പി.ബിന്ദു (46), കുമ്പഴ മുബാറക് മാൻസിൽ വി.ബി.മുംതാസ് (22)

ADVERTISEMENT

ഓമല്ലൂർ പന്ന്യാലി ശുഭ ചന്ദ്രൻ (42), റാന്നി മക്കപ്പുഴ നിറവനോലിൽ അനീഷ കുമാർ (21), ബസ് കണ്ടക്ടർ ഏഴംകുളം സ്വദേശി സതീഷ് കുമാർ (39), ബസ് ഡ്രൈവർ അടൂർ പൂതങ്കര സ്വദേശി വിജീഷ് കുമാർ (32), റാന്നി സ്വദേശിനി ദിപി (35), സിമന്റ് മിക്സറിന്റെ ഡ്രൈവർ പുനലൂർ സ്വദേശി അനിൽകുമാർ (55), തോന്ന്യാമല സ്വദേശി സൂര്യ (30), കൈപ്പട്ടൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ജി.ദേവദത്ത് (17) എന്നിവരെ പരുക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പത്തനംതിട്ട, അടൂർ എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേനയും എത്തി. കലക്ടർ ഡോ.ദിവ്യ എസ്.അയ്യർ, ഡിവൈഎസ്പി എസ്. നന്ദകുമാർ, കോന്നി ജോയിന്റ് ആർടിഒ സി. ശ്യാം, എൻഫോഴ്സ്മെന്റ് ആർടിഒ എൻ.സി.അജിത്കുമാർ എന്നിവർ അപകട സ്ഥലം  സന്ദർശിച്ചു. വിദ്യാർഥികളും അധ്യാപകരുമാണു ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ നായർ, വൈസ് പ്രസിഡന്റ് സോജി പി.ജോസ്, പഞ്ചായത്ത് അംഗങ്ങളായ എം.ബി.ജോസ്, എൻ.വി.സുധാകരൻ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജി.ജോൺ എന്നിവരും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി

അമിതവേഗം അപകടത്തിലേക്ക്

പത്തനംതിട്ട ∙ അപകടത്തിനു കാരണം സിമന്റ് മിക്സർ ലോറിയുടെ അമിതവേഗമാണെന്നും ഡ്രൈവർക്കെതിരെ നടപടി ഉണ്ടാകുമെന്നും എൻഫോഴ്സ്മെന്റ് ആർടിഒ എൻ.സി.അജിത്കുമാർ പറഞ്ഞു. അമിതവേഗത്തിൽ വളവ് തിരിഞ്ഞപ്പോൾ ലോറി ചരിഞ്ഞു ബസിലേക്കു തട്ടിയതായി സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

കൈപ്പട്ടൂർ തെക്കേകുരിശിനു സമീപം അപടത്തിൽ മറിഞ്ഞ സിമിന്റ് മിക്സർ ലോറി മൂന്ന് ക്രയിനുകൾ ഉപയോഗിച്ച് ഉയർത്തുന്നു.
ADVERTISEMENT

അമിത വേഗത്തിലെത്തിയ ലോറി കൈപ്പട്ടൂർ സ്കൂളിനു സമീപമുള്ള വളവിൽ നിയന്ത്രണംവിട്ട് വലതുവശത്തേക്കു മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികളും പറഞ്ഞു. എതിർദിശയിലെത്തിയ സ്വകാര്യ ബസ് വെട്ടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ലോറി ബസിലേക്ക് ഇടിച്ചതോടെ ബസും മറിയുകയായിരുന്നു. ഇടതുവശം ചരിഞ്ഞു മറിഞ്ഞതിനാൽ യാത്രക്കാരെ ബസിന്റെ മുൻഭാഗത്തെ ചില്ലു പൊട്ടിച്ചാണ് പുറത്തിറക്കിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബസിനു മുൻഭാഗത്തെ പെട്ടിപ്പുറം, സീറ്റ് എന്നിവയുൾപ്പെടെ ഇടിയുടെ ആഘാതത്തിൽ പുറത്തേക്ക് തെറിച്ചുവീണു.

റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടറുടെ നിർദേശം

പത്തനംതിട്ട ∙‍ കൈപ്പട്ടൂരിൽ കോൺക്രീറ്റ് മിക്സർ ലോറി സ്വകാര്യ ബസിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ജില്ലാ റോഡ് സേഫ്റ്റി കൗൺസിൽ അടിയന്തര സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആർടിഒയക്ക് നിർദേശം നൽകിയതായി കലക്ടർ ഡോ.ദിവ്യ എസ് അയ്യർ പറഞ്ഞു. അപകടം നടന്ന സ്ഥലം സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കലക്ടർ. റോഡ് സേഫ്റ്റി കൗൺസിലിന്റെ റിപ്പോർട്ട് ലഭിച്ചശേഷം സുരക്ഷയ്ക്കുവേണ്ട തുടർനടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ പറഞ്ഞു. പൊലീസ്, ഫയർഫോഴ്സ്, മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഒപ്പം ഉണ്ടായിരുന്നു. അപകടത്തിൽ പരുക്കേറ്റ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ളവരെ കലക്ടറും ‍ഡിഎംഒ ഡോ.എൽ.അനിതാ കുമാരിയും സന്ദർശിച്ചു.

രക്ഷാപ്രവർത്തനത്തിനിടയിൽ വിദ്യാർഥിക്കും പരുക്ക്

രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ കൈയ്ക്കു പരുക്കേറ്റ ജി. ദേവദത്തിനെ കലക്ടർ ഡോ.ദിവ്യ എസ്.അയ്യർ ആശുപത്രിയിൽ കണ്ടപ്പോൾ.
ADVERTISEMENT

കൈപ്പട്ടൂർ ∙ തെക്കേക്കുരിശ് ജംക്‌ഷനിൽ അപകടത്തിൽ മറിഞ്ഞ സിമന്റ് മിക്സർ ലോറിയിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ പുറത്തെത്തിക്കാൻ ശ്രമിച്ച വിദ്യാർഥിക്കും പരുക്ക്. ശാസ്താംകോട്ട കാർത്തിക മുതുപ്പിലക്കാട്ടിൽ ജി. ദേവദത്തിനാണ്(17) പരുക്കേറ്റത്. അപകടം സംഭവിച്ചയുടൻതന്നെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ കൈപ്പട്ടൂർ ഗവ. വിവിഎച്ച്എസ്എസിലെ വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് ഡ്രൈവറെ ലോറിയിൽനിന്നു പുറത്തെത്തിക്കാൻ ശ്രമിച്ചത്. 

പ്ലസ് ടു വിദ്യാർഥികളായ ജി. ദേവദത്ത്, എം.ഡി.ദേവദത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. എന്നാൽ വാഹനത്തിന്റെ ചില്ല് അടിച്ചുപൊട്ടിച്ചു രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ ജി. ദേവദത്തിന്റെ കൈ മുറിയുകയായിരുന്നു. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ശാംസ്താംകോട്ടയിലേക്കു കൊണ്ടുപോയി.

ബസിൽ കയറി ഇരിക്കും മുൻപേ അപകടം

പത്തനംതിട്ട ∙ കൊടുമൺ ഇടത്തിട്ട മണ്ണിൽ വടക്കേതിൽ പങ്കജാക്ഷിയമ്മ (72) ബസിൽ കയറിയതിനു തൊട്ടു പിന്നാലെയാണ് അപകടം ഉണ്ടായത്. തലയ്ക്കു പരുക്കു പറ്റിയതും പങ്കജാക്ഷിയമ്മക്കാണ്. കൈപ്പട്ടൂർ ഹയർ സെക്കൻഡറി സ്കൂളിനു തൊട്ടുമുൻപുള്ള സ്റ്റോപ്പിൽനിന്നാണ് ഇവർ ബസിൽ കയറിയത്. ഡ്രൈവർക്കു പിന്നിലെ സീറ്റിൽ വന്നിരുന്ന ഉടനെയാണ് അപകടം ഉണ്ടായത്. തലയ്ക്കും മുഖത്തുമാണു പരുക്ക്.

എസ്. സജിത് നാട്ടുകാരൻ: "സിമന്റ് മിക്സിങ് ലോറിയുടെ ഇടതുവശത്തെ ടയർ പൊങ്ങി വലതു വശത്തേക്ക് നിയന്തണം വിട്ടു മറിയുകയായിരുന്നു. അമിതവേഗത്തിലെത്തിയ വാഹനമായതിനാൽ വലിയ വളവിൽ ബ്രേക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും നിയന്ത്രണം വിടുകയായിരുന്നു.’’ 

 മഞ്ജു തട്ടുകട ഉടമ: " ലോറിയുടെ ടയറുയരുന്നതു കണ്ട് അപകടം നടക്കുമെന്ന് പറഞ്ഞപ്പോഴേക്കും കൂട്ടിയിടിച്ചു. ബസ് ഡ്രൈവർ വാഹനം വെട്ടിക്കാൻ ശ്രമിച്ചിട്ടും ഇടിക്കുകയായിരുന്നു. കുട്ടികൾ സ്കൂളിനുള്ളിലേക്കു കയറിയത് ഭാഗ്യമായി. ട്രാഫിക് പൊലീസിനെ നിയമിക്കണം.’’ – 

 സജി കൊട്ടയ്ക്കാട് ഡിസിസി ജനറൽ സെക്രട്ടറി: "ഇവിടം സ്ഥിരം അപകട മേഖലയാണ്. സ്കൂളിനു മുൻപിൽ അപകടം നടക്കുന്നത് ആഘാതം വർധിപ്പിക്കുന്നു. വളവിൽ വാഹനം കയറാൻ നിൽക്കുന്നവരുടെ ജീവനും അപകടത്തിലാണ്. കുട്ടികൾ സ്കൂളിൽ കയറിയതിനു തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്. "