പുതമൺ ∙ പിഡബ്ല്യുഡിക്കു പിന്നാലെ ജല അതോറിറ്റിയും ഗതാഗതം നിരോധിച്ചു യാത്രക്കാരെ വട്ടം ചുറ്റിച്ചു. യാത്രക്കാരുടെ രോഷം പ്രതിഷേധത്തിലേക്കു കടന്നപ്പോൾ ഉച്ചയോടെ തടസ്സം ഭാഗികമായി ഒഴിവാക്കി. പുതമൺ പാലത്തിന്റെ തകർച്ചയ്ക്കു പിന്നാലെ കുട്ടത്തോട് റോഡിൽ പൈപ്പുകൾ സ്ഥാപിക്കാൻ ഗതാഗതം തടഞ്ഞതാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതമൺ ∙ പിഡബ്ല്യുഡിക്കു പിന്നാലെ ജല അതോറിറ്റിയും ഗതാഗതം നിരോധിച്ചു യാത്രക്കാരെ വട്ടം ചുറ്റിച്ചു. യാത്രക്കാരുടെ രോഷം പ്രതിഷേധത്തിലേക്കു കടന്നപ്പോൾ ഉച്ചയോടെ തടസ്സം ഭാഗികമായി ഒഴിവാക്കി. പുതമൺ പാലത്തിന്റെ തകർച്ചയ്ക്കു പിന്നാലെ കുട്ടത്തോട് റോഡിൽ പൈപ്പുകൾ സ്ഥാപിക്കാൻ ഗതാഗതം തടഞ്ഞതാണു വിനയായത്. 

ചെറുകോൽ–നാരങ്ങാനം ജല വിതരണ പദ്ധതിയുടെ നവീകരണത്തിന്റെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കുന്ന പണിയാണ് ഇന്നലെ തുടങ്ങിയത്. അന്ത്യാളംകാവിലെ നിർ‌ദിഷ്ട ജല ശുദ്ധീകരണ പ്ലാന്റിലേക്കുള്ള പ്രധാന പൈപ്പുകളും ജല വിതരണ കുഴലുകളും സ്ഥാപിക്കുകയാണു ലക്ഷ്യം. പുതമൺ ജംക്‌ഷനിൽ നിന്നാണ് ഇന്നലെ രാവിലെ പണി ആരംഭിച്ചത്.

ADVERTISEMENT

ഇതിനു മുന്നോടിയായി കുട്ടത്തോട് റോഡിലേക്കു വാഹനങ്ങൾ കടക്കുന്നതു തടഞ്ഞു പുതമൺ ജംക്‌ഷനിൽ‌ റിബൺ കെട്ടി. പള്ളിയത്തുപടി, അന്ത്യാളംകാവ് ഭാഗങ്ങളിൽ നിന്നു വാഹനങ്ങൾ പുതമണിലേക്ക് എത്താതിരിക്കാൻ വയലത്തല ജംക്‌ഷനു സമീപവും റോഡിനു കുറുകെ റിബൺ വലിച്ചു കെട്ടിയിരുന്നു. സൈക്കിൾ യാത്രക്കാർക്കു പോലും കടക്കാനാകാത്ത വിധത്തിലാണു വഴി തടഞ്ഞത്. 

അതേസമയം, മുന്നറിയിപ്പില്ലാതെ ഗതാഗതം തടഞ്ഞതു പുതമൺ പാലത്തിന്റെ തകർച്ച മൂലം അന്ത്യാളംകാവ് വഴി ചുറ്റിവന്ന വാഹന യാത്രക്കാരെയും വലച്ചു. 1.50 മീറ്റർ വീതിയിലാണ് റോഡ് വെട്ടിപ്പൊളിച്ച് പൈപ്പുകളിടുന്നത്. ശേഷിക്കുന്ന ഭാഗത്തു കൂടി ചെറിയ വാഹനങ്ങൾ‌ കടത്തി വിടാമെന്നിരിക്കെയാണ് പുതമൺ ജംക്‌ഷനിലേക്കുള്ള വാഹന

ADVERTISEMENT

 ഗതാഗതം പൂർണമായി തടഞ്ഞത്. യാത്രക്കാരിൽ ചിലർ ഇതിനെ ചോദ്യം ചെയ്തപ്പോൾ ഓട്ടോ കടത്തി വിടാമെന്നായി. ഒടുവിൽ പണിക്കു തടസ്സമില്ലാതെ വാഹനങ്ങൾ കടത്തി വിടുമെന്നാണ് ഉറപ്പ്. പൈപ്പുകൾ സ്ഥാപിക്കുന്ന മുറയ്ക്ക് വെട്ടിപ്പൊളിക്കുന്ന ഭാഗം മണ്ണിട്ടു മൂടി ഗതാഗതയോഗ്യമാക്കും.