പെരുമ്പെട്ടി∙ എഴുമറ്റൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ മിനി ബസ് ഓട്ടം നിലച്ചിട്ട് വർഷങ്ങൾ പിന്നിട്ടു. 2013ൽ രാജു ഏബ്രഹാം എംഎൽഎയുടെ വികസന ഫണ്ടിൽ അനുവദിച്ച ബസ് 4 വർഷമാണ് സർവീസ് നടത്തിയത്. രണ്ടാം വർഷം മുതൽ ഇൻഷുറൻസ് തുക അടയ്ക്കുന്നതിന് പിടിഎയെയും അധ്യാപകരും ജനപ്രതിനിധികളും മുന്നിട്ടിറങ്ങി ധനസമാഹരണം നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പെട്ടി∙ എഴുമറ്റൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ മിനി ബസ് ഓട്ടം നിലച്ചിട്ട് വർഷങ്ങൾ പിന്നിട്ടു. 2013ൽ രാജു ഏബ്രഹാം എംഎൽഎയുടെ വികസന ഫണ്ടിൽ അനുവദിച്ച ബസ് 4 വർഷമാണ് സർവീസ് നടത്തിയത്. രണ്ടാം വർഷം മുതൽ ഇൻഷുറൻസ് തുക അടയ്ക്കുന്നതിന് പിടിഎയെയും അധ്യാപകരും ജനപ്രതിനിധികളും മുന്നിട്ടിറങ്ങി ധനസമാഹരണം നടത്തി. വാഹനത്തിന് റീ ടെസ്റ്റ് ആയതോടെ ടയറും, മറ്റ് ചെലവുകൾക്കുമായി അധ്യാപകർ പണം നൽകിയെങ്കിലും തുടർ വർഷങ്ങളിൽ അറ്റകുറ്റപ്പണികളും, ഡീസൽ ചെലവും ഡ്രൈവർ ശമ്പളവും പിടിഎയുടെ അധിക ബാധ്യതയായി. പിന്നീട് അധ്യാപകർ ഓട്ടോറിക്ഷകൾ സജ്ജമാക്കിയാണ് വിദ്യാർഥികളെ എത്തിച്ചത്. 

വാഹനത്തിന്റെ കാലപ്പഴക്കമല്ല, അറ്റകുറ്റപ്പണിക്ക് തുക സമാഹരണമാണു പ്രതിസന്ധി ഉണ്ടാക്കുന്നത്. വിദ്യാർഥികളും രക്ഷിതാക്കളും ഇപ്പോഴും  പ്രതീക്ഷയോടെ ബസ് ഉരുളാൻ കാത്തിരിക്കുകയാണ്. ഇതിനിടയിൽ നിരത്തിലിറക്കാൻ കഴിയാത്തതിനാൽ ബസ് ലേലം ചെയ്യുന്നതിനുള്ള അനുമതിക്കായി അധികൃതർ ജില്ലാപഞ്ചായത്തിന് കത്ത് നൽകിയെങ്കിലും നടപടികൾ ഇന്നും എങ്ങുമെത്തിയില്ല. ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനവും ഹയർ സെക്കൻഡറി പരീക്ഷയിൽ 82 ശതമാനവും വിജയം വരിച്ച സ്കൂളാണിത്. യാത്ര സൗകര്യം മെച്ചപ്പെടുത്തിയാൽ കുടുതൽ വിദ്യാർഥികൾക്ക് എത്തുന്നതിന് അവസരമൊരുങ്ങും.

ADVERTISEMENT

ജനപ്രതിനിധികളടക്കമുള്ളവർ മുൻകൈയെടുത്ത് വിദ്യാർഥികളുടെ യാത്രാക്ലേശം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.