പെരുമ്പെട്ടി ∙ മണിമലയാറിന്റെ മധ്യത്തിൽ പ്രകൃതി സ്വയം ഒരുക്കിയ ജൈവക്കലവറയായ പച്ചത്തുരുത്ത് ഇടിഞ്ഞു താഴ്ന്ന് ഓർമയാകുന്നു. കുളത്തൂർമൂഴി പാലത്തിനു കിഴക്കും ചെന്നിക്കരപ്പടിക്കു സമീപവുമാണു തുരുത്ത്. പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു വെളളപ്പൊക്കത്തിൽ മണിമലയാർ രണ്ടു കൈവഴിയായി പിരിഞ്ഞ് കരയിൽ ഒരു ഭാഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പെട്ടി ∙ മണിമലയാറിന്റെ മധ്യത്തിൽ പ്രകൃതി സ്വയം ഒരുക്കിയ ജൈവക്കലവറയായ പച്ചത്തുരുത്ത് ഇടിഞ്ഞു താഴ്ന്ന് ഓർമയാകുന്നു. കുളത്തൂർമൂഴി പാലത്തിനു കിഴക്കും ചെന്നിക്കരപ്പടിക്കു സമീപവുമാണു തുരുത്ത്. പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു വെളളപ്പൊക്കത്തിൽ മണിമലയാർ രണ്ടു കൈവഴിയായി പിരിഞ്ഞ് കരയിൽ ഒരു ഭാഗം ഏറ്റെടുക്കുകയായിരുന്നു. 

നാനാതരം നീർമരങ്ങളും വള്ളിപ്പടർപ്പുകളും സസ്യജാലങ്ങളും തിങ്ങി വളർന്ന് ജൈവക്കലവറയായി ക്രമേണ മാറി. തുരുത്തിന് ചുറ്റും അടിത്തട്ടിലുള്ള ചുറ്റുമുള്ള വേരും പടർപ്പുകൾ മത്സ്യങ്ങളുടെയും മറ്റും പ്രജനനത്തിന് സഹായകമായി. കുളത്തൂർമൂഴി കൺവൻഷൻ സമീപത്തെ മണൽപ്പരപ്പിൽ നടന്നിരുന്ന കാലത്ത് ഈ തുരുത്ത് സഞ്ചാരികളുടെ പ്രധാന ആകർഷണമായിരുന്നു. ഇന്നും വിദൂര ദൃശ്യത്തിൽ കാഴ്ചക്കാരുടെ മനം മയക്കാൻ കഴിയുന്നതാണ് നദിയുടെ മധ്യത്തിലെ ഈ തുണ്ടു പച്ചപ്പിന് . മണൽവാരലും അതുണ്ടാക്കിയ തിട്ടയിടിച്ചിലുമാണ് തുരുത്തിന്റെ നാശത്തിന് കാരണമായത്. 

ADVERTISEMENT

കഴിഞ്ഞ 2021 ഒക്ടോബറിലെ മലവെള്ളപ്പാച്ചിലിൽ ഒരേക്കറിൽ അധികമുണ്ടായിരുന്ന തുരുത്തിന്റെ പകുതി ആറ്റിലലിഞ്ഞുചേർന്നു,  പിന്നീടുണ്ടായ തുടർപ്രളയങ്ങളിൽ 30 സെന്റിനു താഴെയായി പരിണമിച്ചു.വിനോദ സഞ്ചാരത്തിനുള്ള സാധ്യത കൂടി പരിഗണിച്ച് പ്രകൃതി തുരുത്ത് സംരക്ഷിക്കപ്പെടണമെന്ന ആവശ്യം ശക്തമാണ്.

ADVERTISEMENT