റാന്നി ∙ വിദ്യാലയങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിന് പിടിഎ കമ്മിറ്റി അംഗങ്ങൾ, ഓട്ടോ ഡ്രൈവർമാർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വ്യാപാര സംഘടന പ്രതിനിധികൾ, സ്കൂൾ ഭാരവാഹികൾ, അധ്യാപകർ സന്നദ്ധ സംഘടന പ്രവർത്തകർ, ജനമൈത്രി സമിതി അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ജനമൈത്രി സ്കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാന്നി ∙ വിദ്യാലയങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിന് പിടിഎ കമ്മിറ്റി അംഗങ്ങൾ, ഓട്ടോ ഡ്രൈവർമാർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വ്യാപാര സംഘടന പ്രതിനിധികൾ, സ്കൂൾ ഭാരവാഹികൾ, അധ്യാപകർ സന്നദ്ധ സംഘടന പ്രവർത്തകർ, ജനമൈത്രി സമിതി അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ജനമൈത്രി സ്കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് രൂപീകരിക്കും. സുരക്ഷ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ജനമൈത്രി പൊലീസ് വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ, അധ്യാപകർ, പിടിഎ ഭാരവാഹികൾ, സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാരുടെ പ്രതിനിധികൾ, ജനമൈത്രി സമിതിയംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഇൻസ്പെക്ടർ പി.എസ്.വിനോദ് അധ്യക്ഷനായി. റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശ് ഉദ്ഘാടനം ചെയ്തു.

ഡിവൈഎസ്പി ആർ.ബിനു, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ എന്നിവർ സന്ദേശം നൽകി. എഎംവിഐ ജോസി പി.ചാക്കോ, സിവിൽ എക്സൈസ് ഓഫിസർ മധുസൂദനൻ, കെഎസ്ഇബി സൗത്ത് സെക്‌ഷൻ എഇ ജയപ്രകാശ് എന്നിവർ ക്ലാസെടുത്തു. ശ്രീനി ശാസ്താംകോവിൽ, അശ്വധിഷ്, ബെന്നി പുത്തൻപറമ്പിൽ, ജോജോ കോവൂർ, സുരേഷ് പുള്ളോലി, സി.വി.മാത്യു, ഷൈലു ജോർജ്, ജോജി, ഏബ്രഹാം ജോർജ് എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

അങ്കണവാടി പ്രവേശനോത്സവം 

ഇട്ടിയപ്പാറ ∙ അങ്കണവാടികളിലെ പഴവങ്ങാടി പഞ്ചായത്തുതല പ്രവേശനോത്സവം 41–ാം നമ്പർ അങ്കണവാടിയിൽ പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബിനിറ്റ് മാത്യു അധ്യക്ഷയായി. സുമേഷ്, എൽസി, സജു, റെസോണ എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

ബ്ലോക്ക് തല ഉദ്ഘാടനം ഇന്ന് 

റാന്നി ∙ സ്കൂൾ പ്രവേശനോത്സവത്തിന്റെ ബ്ലോക്കുതല ഉദ്ഘാടനം ഇന്ന് 10ന് മാടമൺ ഗവ. യുപി സ്കൂളിൽ നടക്കും. പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്യും. പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ അധ്യക്ഷനാകും. പ്രവേശനോത്സവത്തിനായി സ്കൂൾ ഒരുങ്ങി. ബിപിസി ഷാജി എ.സലാമിന്റെ നേതൃത്വത്തിൽ ബിആർസി അംഗങ്ങളും അധ്യാപകരും ചേർന്നാണ് ഒരുക്കം. പറയനാലി 56 ാം നമ്പർ അങ്കണവാടിയിലെ പ്രവേശനോത്സവം അങ്കണവാടി വെൽഫെയർ കമ്മിറ്റി അംഗം വി.ആർ.ഉത്തമൻ ഉദ്ഘാടനം ചെയ്തു. പുതിയതായി എത്തിയ കുട്ടികളെ പഠനോപകരണങ്ങളും ബലൂണും കളിപ്പാട്ടങ്ങളും നൽകി സ്വീകരിച്ചു. അങ്കണവാടിയിലെ പഠനം പൂർത്തീകരിച്ച കുട്ടികൾക്ക് മെമന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.