അയിരൂർ ∙ കെട്ടിടം പണി കഴിഞ്ഞ് കോൺക്രീറ്റ് മിക്സ്ചർ മെഷീനുമായി മടങ്ങിയ മിനി ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം. മാൽഡ സ്വദേശി സജാദൂർ റഹ്മാനാണ് (40) മരിച്ചത്. മെഷീന് അടിയിൽപ്പെട്ടാണു സജാദൂർ മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് നാലരയോടെ കാഞ്ഞീറ്റുകര–തടിയൂർ റോഡിൽ വെളളക്കാലാ പടിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയിരൂർ ∙ കെട്ടിടം പണി കഴിഞ്ഞ് കോൺക്രീറ്റ് മിക്സ്ചർ മെഷീനുമായി മടങ്ങിയ മിനി ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം. മാൽഡ സ്വദേശി സജാദൂർ റഹ്മാനാണ് (40) മരിച്ചത്. മെഷീന് അടിയിൽപ്പെട്ടാണു സജാദൂർ മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് നാലരയോടെ കാഞ്ഞീറ്റുകര–തടിയൂർ റോഡിൽ വെളളക്കാലാ പടിക്ക് സമീപമാണ് സംഭവം. വാഹനത്തിൽ 14 പേരാണുണ്ടായിരുന്നത്. പരുക്കേറ്റ 9 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ കൈക്ക് സാരമായി പരുക്കുണ്ട്.പൊൻമല റോ‍ഡ് ഭാഗത്തെ ഇറക്കം ഇറങ്ങി വരവേയാണ് വാഹനത്തിന് നിയന്ത്രണം നഷ്ടമായത്. വലതുവശത്തെ മൺകൂനയിലേക്കു ഉടനെ വാഹനം ഇടിച്ചു കയറ്റിയതിന് പിന്നാലെ മറിയുകയായിരുന്നു. മിനി ലോറിക്ക് പിന്നിലുണ്ടായിരുന്നവർ പുറത്തേക്ക് തെറിച്ചുവീണു.

മെഷീനും റോഡിലേക്ക് മറിഞ്ഞതോടെ സജാദൂർ ഇതിന് അടിയിൽ പെടുകയായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാരും കോയിപ്രം പൊലീസും രക്ഷാപ്രവർത്തനം ആരംഭിച്ചു. റാന്നിയിൽ നിന്നും അഗ്നിരക്ഷാസേനയുമെത്തി. തടിയൂർ ഭാഗത്തെ കെട്ടിട നിർമാണത്തിനു ശേഷം പന്തളത്തേക്കു പോകുകയായിരുന്നു മിനി ലോറി. കടയ്ക്കാട് ഭാഗത്തെ ക്യാംപിലാണ് വാഹനത്തിലുണ്ടായിരുന്ന അതിഥിത്തൊഴിലാളികൾ താമസിക്കുന്നത്. വാഹനത്തിൽ കോൺക്രീറ്റ് മിക്സ്ചർ മെഷീൻ കയറ്റിയതിനും തൊഴിലാളികളെ ഇതോടൊപ്പം എത്തിച്ചതിനും പെർമിറ്റ് ലംഘനത്തിനുമുൾപ്പെടെ കേസെടുത്തതായി പൊലീസ് അറിയിച്ചു.