കളമശേരി ∙ ഭക്ഷ്യസുരക്ഷാ ഓഫിസർ ചമഞ്ഞ് കടകളിൽ നിന്നു പണപ്പിരിവു നടത്തിക്കൊണ്ടിരുന്ന യുവാവ് പിടിയിൽ. ഇപ്പോൾ കൊല്ലം പത്തനാപുരം പാതരിക്കൽ ഇടത്തറ തച്ചൻകോട് പുത്തൻവീട്ടിൽ താമസിക്കുന്ന പത്തനംതിട്ട കലഞ്ഞൂർ തച്ചൻകോട് പുത്തൻവീട്ടിൽ മനു മുഹരാജിനെയാണ് (47) അറസ്റ്റ് ചെയ്തത്. ഇടപ്പള്ളി ടോൾ ജംക്‌ഷനു സമീപം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളമശേരി ∙ ഭക്ഷ്യസുരക്ഷാ ഓഫിസർ ചമഞ്ഞ് കടകളിൽ നിന്നു പണപ്പിരിവു നടത്തിക്കൊണ്ടിരുന്ന യുവാവ് പിടിയിൽ. ഇപ്പോൾ കൊല്ലം പത്തനാപുരം പാതരിക്കൽ ഇടത്തറ തച്ചൻകോട് പുത്തൻവീട്ടിൽ താമസിക്കുന്ന പത്തനംതിട്ട കലഞ്ഞൂർ തച്ചൻകോട് പുത്തൻവീട്ടിൽ മനു മുഹരാജിനെയാണ് (47) അറസ്റ്റ് ചെയ്തത്. ഇടപ്പള്ളി ടോൾ ജംക്‌ഷനു സമീപം പ്രവർത്തിക്കുന്ന ഹോട്ടലിൽ ടാക്സി കാറിലെത്തിയ മനു ഭക്ഷ്യ സുരക്ഷാ ഓഫിസറാണെന്നു പരിചയപ്പെടുത്തുകയും ഹോട്ടലിലെ പാചകമുറിയും മറ്റും പരിശോധിച്ച ശേഷം കട പൂട്ടിക്കുമെന്നു ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി. അനുനയിപ്പിക്കാൻ ശ്രമിച്ച ഹോട്ടലുടമയോടു പണം തന്നാൽ പ്രശ്നം അവസാനിപ്പിക്കാമെന്ന് അറിയിച്ചു. ഹോട്ടലുടമ പണം നൽകി. അവിടെ നിന്നു തന്നെ ഭക്ഷണം കഴിച്ച ശേഷം സമീപത്തെ ബേക്കറിയിൽ കയറിയ മനു അവിടെ നിന്നു ടാക്സിയുടെ വാടക നൽകാൻ ആവശ്യപ്പെട്ടു.

പെരുമാറ്റത്തിൽ സംശയം തോന്നിയ ബേക്കറി ഉടമ ഐഡന്റിറ്റി കാർഡ് ആവശ്യപ്പെട്ടപ്പോൾ മനു പുറത്തിറങ്ങി കാറിൽ ഓടിക്കയറി കടന്നുകളഞ്ഞു. തട്ടിപ്പിനിരയായ ഹോട്ടലുടമയുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് പത്തനാപുരത്തു നിന്നു മനുവിനെ പിടികൂടി. മറ്റു ജില്ലകളിലും യുവാവ് സമാന തട്ടിപ്പു നടത്തിയതായി പൊലീസ് പറഞ്ഞു. യുവതിയെ ആക്രമിച്ച സംഭവത്തിൽ കൊട്ടാരക്കരയിലും മനുവിന്റെ പേരിൽ കേസുണ്ട്. ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സുധീർ, അജയകുമാർ, സിപിഒമാരായ അനിൽകുമാർ, രതീഷ്കുമാർ, സിനു ചന്ദ്രൻ എന്നിവരാണ് മനുവിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.