ശബരിമല ∙ വഴിപാട് പ്രസാദങ്ങൾ തയാറാക്കാൻ പമ്പയിൽ എത്തിച്ച ജീരകപ്പൊടിക്കു ഗുണനിലവാരമില്ലെന്നു പരാതി. തുടർന്ന് ഇവ സന്നിധാനത്തേക്ക് കയറ്റി അയയ്ക്കുന്നത് തടഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനലിറ്റിക്കൽ ലബോറട്ടറിയിൽ പരിശോധിച്ചപ്പോഴാണ് ഗുണനിലവാരം കുറവാണെന്നു കണ്ടത്. ചെറിയ തോതിൽ കീടനാശിനിയുടെ അംശം ഉള്ളതായാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ വഴിപാട് പ്രസാദങ്ങൾ തയാറാക്കാൻ പമ്പയിൽ എത്തിച്ച ജീരകപ്പൊടിക്കു ഗുണനിലവാരമില്ലെന്നു പരാതി. തുടർന്ന് ഇവ സന്നിധാനത്തേക്ക് കയറ്റി അയയ്ക്കുന്നത് തടഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനലിറ്റിക്കൽ ലബോറട്ടറിയിൽ പരിശോധിച്ചപ്പോഴാണ് ഗുണനിലവാരം കുറവാണെന്നു കണ്ടത്. ചെറിയ തോതിൽ കീടനാശിനിയുടെ അംശം ഉള്ളതായാണ് പരിശോധനയിൽ കണ്ടത്. സന്നിധാനത്തിൽ ഇനിയും 5 ദിവസത്തെ ആവശ്യത്തിനുള്ള ജീരകപ്പൊടിയാണു സ്റ്റോക്കുള്ളത്. ഭക്ഷ്യസുരക്ഷാ വകുപ്പിനു പമ്പ, പത്തനംതിട്ട എന്നിവിടങ്ങളിൽ ഗുണനിലവാര പരിശോധനയ്ക്ക് ലബോറട്ടറിയുണ്ട്. സന്നിധാനത്തിൽ അപ്പം, അരവണ എന്നിവ തയാറാക്കാനാണ് ജീരകപ്പൊടി ഉപയോഗിക്കുന്നത്.

ചെറിയതോതിൽ കീടനാശിനിയുടെ അംശം ഇല്ലാത്ത ജീരകം കിട്ടാനില്ലെന്നാണു കരാറുകാർ പറയുന്നത്.  കഴിഞ്ഞ വർഷം ഏലയ്ക്കായിൽ കീടനാശിനിയുടെ അംശം ഉണ്ടെന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്ന് അരവണ വിൽപന ഹൈക്കോടതി തടഞ്ഞിരുന്നു. എന്നാൽ, സുപ്രീംകോടതി നിർദേശത്തെത്തുടർന്നു വീണ്ടും നടത്തിയ പരിശോധനയിൽ കീടനാശിനി ഇല്ലെന്നു കണ്ടെത്തി. അരവണ വിതരണം തടഞ്ഞ നടപടി റദ്ദാക്കി. വിൽപന തടഞ്ഞ അരവണ മാളികപ്പുറത്ത് പ്രത്യേകമായി സൂക്ഷിച്ചിരിക്കുകയാണ്. ഇത് ദേവസ്വം ബോർഡിനും സർക്കാരിനും തലവേദനയായിട്ടുണ്ട്. അതിനാൽ കരുതലോടെയാണ് ദേവസ്വം ബോർഡും ഭക്ഷ്യസുരക്ഷാ വകുപ്പും നീങ്ങുന്നത്.