കുമ്പഴ∙ ഇടവകയിലെ എല്ലാവർക്കും 2025 ആകുമ്പോഴേക്കും വാസയോഗ്യമായ ഭവനങ്ങൾ എന്ന കാഴ്‌ചപ്പാടോടെ കരുതലിന്റെ കരവുമായി കുമ്പഴ മാർ ശെമവൂൻ ദെസ്‌തൂനി ഓർത്തഡോക്സ് കത്തീഡ്രൽ. ഇടവകയിൽ വാസയോഗ്യമായ ഭവനങ്ങൾ ഇല്ലാത്തവർക്ക് ഭവനവും അറ്റകുറ്റപ്പണി ആവശ്യമുളളവർക്ക് അതും ചെയ്‌തു നൽകുന്നതിനുമായി 50 ലക്ഷം രൂപയുടെ പദ്ധതിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമ്പഴ∙ ഇടവകയിലെ എല്ലാവർക്കും 2025 ആകുമ്പോഴേക്കും വാസയോഗ്യമായ ഭവനങ്ങൾ എന്ന കാഴ്‌ചപ്പാടോടെ കരുതലിന്റെ കരവുമായി കുമ്പഴ മാർ ശെമവൂൻ ദെസ്‌തൂനി ഓർത്തഡോക്സ് കത്തീഡ്രൽ. ഇടവകയിൽ വാസയോഗ്യമായ ഭവനങ്ങൾ ഇല്ലാത്തവർക്ക് ഭവനവും അറ്റകുറ്റപ്പണി ആവശ്യമുളളവർക്ക് അതും ചെയ്‌തു നൽകുന്നതിനുമായി 50 ലക്ഷം രൂപയുടെ പദ്ധതിയാണ് കരുതൽ ഭവന പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. അതിൻപ്രകാരം 6 പുതിയ ഭവനങ്ങളും 8 ഭവനങ്ങളുടെ അറ്റകുറ്റപ്പണിയും 2025-ൽ പൂർത്തീകരിക്കാനാണ് പദ്ധതി. കഴിഞ്ഞ ഏപ്രിലിൽ കുര്യാക്കോസ് മാർ ക്ലിമ്മീസ് കല്ലിട്ട ആദ്യ ഭവനത്തിന്റെ പണി പൂർത്തീകരിക്കുകയും 2 വസതികളുടെ അറ്റകുറ്റപ്പണി പൂർത്തീകരിക്കുകയും ചെയ്തു. 12 ലക്ഷം രൂപയാണ് ഇതിന്റെ ചെലവ്. ഇടവകയുടെ പ്രതിഷ്‌ഠാ പെരുന്നാളിന് പ്രധാന കാർമികത്വം വഹിക്കുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നാളെ  9.30ന് ഭവനത്തിന്റെ താക്കോൽ ദാനം നിർവഹിക്കും. അതോടൊപ്പം 2 പുതിയ ഭവനങ്ങൾക്കുള്ള കല്ല് ആശീർവദിക്കും. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഇടവകാംഗങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതിന് സെന്റ് സൈമൺ ഗ്ലോബൽ ഫെലോഷിപ് എന്ന പ്രവാസി കൂട്ടായ്മയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിക്കും.