പെരുമ്പെട്ടി ∙ കോട്ടാങ്ങൽ പടയണിയിൽ ഇന്ന് കോട്ടാങ്ങൽ കരയുടെ അടവിയും പള്ളിപ്പാനയും നടക്കും.ഇന്നലെ കുളത്തൂർ കരയുടെ അടവി, പള്ളിപ്പാന, കോലം തുള്ളൽ, കരയിലെ വിവിധയിടങ്ങളിൽ അടവി പുഴുക്ക് എന്നിവ നടന്നു. ഇന്ന് കോട്ടാങ്ങൽ കരക്കാരുടെ അടവിദിന പടയണി ചടങ്ങുകൾ നടക്കും. കരയുടെ വിവിധ പ്രദേശങ്ങളിൽ കാർഷിക സംസ്കൃതിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പെട്ടി ∙ കോട്ടാങ്ങൽ പടയണിയിൽ ഇന്ന് കോട്ടാങ്ങൽ കരയുടെ അടവിയും പള്ളിപ്പാനയും നടക്കും. ഇന്നലെ കുളത്തൂർ കരയുടെ അടവി, പള്ളിപ്പാന, കോലം തുള്ളൽ, കരയിലെ വിവിധയിടങ്ങളിൽ അടവി പുഴുക്ക് എന്നിവ നടന്നു. ഇന്ന് കോട്ടാങ്ങൽ കരക്കാരുടെ അടവിദിന പടയണി ചടങ്ങുകൾ നടക്കും.  കരയുടെ വിവിധ പ്രദേശങ്ങളിൽ കാർഷിക സംസ്കൃതിയുടെ ഓർമകൾ ഉണർത്തി അടവി പുഴുക്ക് ഉത്സവം നടക്കും. ദേശവാസികൾ കാർഷിക വിളകൾ ശേഖരിച്ചു പുഴുക്ക് ഉണ്ടാക്കി എല്ലാവരും ചേർന്നു കഴിക്കുന്നു.

സമൃദ്ധമായ വിളകൾ ലഭിക്കുന്നത്തിനായി നടത്തുന്നു എന്നാണു വിശ്വാസം.രാത്രി ഒരു മണിയോടെ കുതിര, യക്ഷി, മറുത, ഭൈരവി എന്നീ കോലങ്ങളും വിനോദങ്ങളും കളത്തിൽ എത്തും. ഭദ്രകാളിയുടെ രൂപം എന്നു വിശ്വസിക്കപ്പെടുന്ന ഭൈരവി കോലം ഉദ്ദിഷ്ടകാര്യസാധ്യത്തിനു ഫലപ്രദമെന്ന് വിശ്വാസം. തുടർന്ന് മല ദൈവങ്ങളുടെ പ്രീതിക്കായി പള്ളിപ്പാന നടക്കും. പുലർച്ചെ അഞ്ചരയോടെ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ കരക്കാർ കൃത്രിമ വനം സൃഷ്ടിച്ചു അടവി കൊണ്ടാടും.

ADVERTISEMENT

"ഉടുമ്പ് ഉടുമ്പും തേത്ത തെയ് തെയ് "" "പൊത്തിൽ ഉടുമ്പും തേത്ത തെയ് തെയ് ""എന്ന വായ്ത്താരി ചൊല്ലി കരക്കാർ കൈ കോർത്തുപിടിച്ചു അഗ്നിക്കു വലംവച്ചു തുള്ളുന്ന ചടങ്ങ് അന്യമാകുന്ന സംസ്കൃതിയുടെ നന്മ ഭക്തർക്കു പകർന്നു നൽകുന്നു. നാളെ കുളത്തൂർ കരക്കാരുടെ വലിയ പടയണി നടക്കും.  101 പാള ഭൈരവി, യക്ഷി, മറുത, പക്ഷി, കൂട്ട മറുത വിനോദങ്ങൾ, കാലൻ കോലം എന്നിവ കളത്തിൽ എത്തും.