പത്തനംതിട്ട∙ ലോക്സഭ തിരഞ്ഞെടുപ്പിനായി ജില്ല പൂർണസജ്ജമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നൊരുക്ക അവലോകന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. 5 ശതമാനം വോട്ടെടുപ്പ് കേന്ദ്രം വനിതാ പോളിങ് ബൂത്തുകളായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ ലോക്സഭ തിരഞ്ഞെടുപ്പിനായി ജില്ല പൂർണസജ്ജമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നൊരുക്ക അവലോകന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. 5 ശതമാനം വോട്ടെടുപ്പ് കേന്ദ്രം വനിതാ പോളിങ് ബൂത്തുകളായി പ്രഖ്യാപിക്കും. പൊലീസ്,എക്സൈസ്,വനം സേനകൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉണ്ടാകും. വോട്ടിങ് യന്ത്രം പരിശോധിച്ച് പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തി. സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണത്തിനെതിരെ കർശന നടപടി സ്വീകരിക്കും. ഇതിനായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു.വോട്ടെടുപ്പ് കേന്ദ്രങ്ങൾ സ്ത്രീ സൗഹൃദമാകണം.

വയോജനങ്ങൾക്ക് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തണം. ബൂത്തുകളിലെ വരികൾ നീണ്ടുപോകാതെ ശ്രദ്ധിക്കണം. 80 വയസ്സിനു മുകളിലുള്ള വോട്ടർമാർക്ക് അവശ്യസൗകര്യങ്ങൾ ലഭ്യമാക്കണം. 100 വയസ്സിനു മുകളിൽ പ്രായമുള്ള വോട്ടർമാരുടെ വീടുകളിൽ നേരിട്ടെത്തി സമ്മതിദാനാവകാശം രേഖപ്പെടുത്തണം.തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എല്ലാ ബൂത്തുകളും നേരിട്ടു സന്ദർശിച്ച് റിപ്പോർട്ട് നൽകണം. കുടിവെള്ളം, റാംപുകൾ, ശുചിമുറികൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പാക്കാൻ ബിഎൽഒമാർ പരിശോധന നടത്തി മരിച്ചവർ, ഇരട്ടിപ്പ് ഉള്ള പേരുകൾ എന്നിവയുടെ വിവരങ്ങൾ ശേഖരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ജില്ലാ കലക്ടർ എ.ഷിബു, ജില്ലാ പൊലീസ് മേധാവി വി. അജിത്ത്, എഡിഎം സുരേഷ് ബാബു,ഡപ്യൂട്ടി കലക്ടർ(തിരഞ്ഞെടുപ്പ് വിഭാഗം) പത്മ ചന്ദ്രക്കുറുപ്പ്, സെക്‌ഷൻ ഓഫിസർ ശിവലാൽ എന്നിവർ പങ്കെടുത്തു.