ശബരിമല ∙ പമ്പാനദിയിൽ വെള്ളമില്ല. വിഷുപൂജയ്ക്കു തീർഥാടകരുടെ പുണ്യസ്നാനത്തിനു വെള്ളം എത്തിക്കാൻ കൊച്ചുപമ്പ ഡാം തുറക്കും. വിഷു പൂജകൾക്കായി നട തുറക്കുന്ന നാളെ മുതൽ 18 വരെ പ്രതിദിനം 25,000 ഘനമീറ്റർ വെള്ളം തുറന്നു വിടാനാണ് കലക്ടർ കെഎസ്ഇബി ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്കു നിർദേശം നൽകിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ പമ്പാനദിയിൽ വെള്ളമില്ല. വിഷുപൂജയ്ക്കു തീർഥാടകരുടെ പുണ്യസ്നാനത്തിനു വെള്ളം എത്തിക്കാൻ കൊച്ചുപമ്പ ഡാം തുറക്കും. വിഷു പൂജകൾക്കായി നട തുറക്കുന്ന നാളെ മുതൽ 18 വരെ പ്രതിദിനം 25,000 ഘനമീറ്റർ വെള്ളം തുറന്നു വിടാനാണ് കലക്ടർ കെഎസ്ഇബി ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്കു നിർദേശം നൽകിയത്. വേനലിന്റെ തീവ്രതയിൽ പമ്പാനദിയിൽ തീരെ വെള്ളമില്ല. പലഭാഗത്തും ഇടമുറിഞ്ഞാണ് ഒഴുകുന്നത്.

കുഴികളിൽ കെട്ടിക്കിടക്കുന്ന വെള്ളമേയുള്ളു. മണ്ഡല മകരവിളക്കു  തീർഥാടനം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭക്തർ വിഷു പൂജകൾക്കാണ്. അതിനാൽ പമ്പ ത്രിവേണിയിൽ  തീർഥാടകരുടെ പുണ്യ സ്നാനത്തിനു മാത്രമല്ല ശുദ്ധജല വിതരണത്തിനു പമ്പിങ്ങിനും വെള്ളമില്ല. ഇതിനു പരിഹാരമായാണ് കൊച്ചുപമ്പ ഡാം തുറക്കുന്നത്. 25000 ഘനമീറ്റർ തുറന്നു വിട്ടാലും ത്രിവേണിയിലെ ജലനിരപ്പ് 5 സെന്റീമീറ്റർ വരെ ഉയരാനുള്ള സാധ്യതയേയുള്ളു. തുറന്നു വിടുന്ന വെള്ളം തടയണ പൂട്ടി സംഭരിച്ചാണ് പമ്പിങ്ങിനും സ്നാനത്തിനും ഉപയോഗിക്കുക.