ഇട്ടിയപ്പാറ ∙ ടൈൽ കൊണ്ട് കാലുകൾ മുറിയാതെ ബസ് ടെർമിനലിൽ യാത്രക്കാർക്കു കയറിയിറങ്ങാനായാൽ ഭാഗ്യമെന്നേ പറയാനാകൂ. ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിലെ ബസ് ടെർമിനലിന്റെ സ്ഥിതിയാണിത്. എൻആർഐ ആൻഡ് എക്സ് എൻആർഐ അസോസിയേഷൻ ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ചു നൽകിയ ടെർമിനലാണിത്. പഴവങ്ങാടി പഞ്ചായത്തിന് ഒരു രൂപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇട്ടിയപ്പാറ ∙ ടൈൽ കൊണ്ട് കാലുകൾ മുറിയാതെ ബസ് ടെർമിനലിൽ യാത്രക്കാർക്കു കയറിയിറങ്ങാനായാൽ ഭാഗ്യമെന്നേ പറയാനാകൂ. ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിലെ ബസ് ടെർമിനലിന്റെ സ്ഥിതിയാണിത്.എൻആർഐ ആൻഡ് എക്സ് എൻആർഐ അസോസിയേഷൻ ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ചു നൽകിയ ടെർമിനലാണിത്. പഴവങ്ങാടി പഞ്ചായത്തിന് ഒരു രൂപ മുടക്കില്ലാതെ ടെർമിനൽ നിർമിച്ചു നൽ‌കിയിട്ടും സംരക്ഷണം പേരിനു മാത്രമാണ്. കാൽ നൂറ്റാണ്ടു മുൻപാണ് ടെർമിനൽ പണിതത്. 

ഇതിനു ശേഷം കാര്യമായ പുനരുദ്ധാരണം നടത്തിയിരുന്നില്ല. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന കാലത്ത് അറ്റകുറ്റപ്പണി നടത്തിയിരുന്നു. അന്നു നടത്തിയ നിർമാണത്തിലെ പോരായ്മയാണ് ടെർമിനലിനു ശാപമായത്.കാത്തിരിപ്പു കേന്ദ്രത്തിന്റെ തറയിലും പടികളിലും ടൈൽ പാകിയിരുന്നു. നിർ‌മാണം പൂർത്തിയാക്കി ദിവസങ്ങൾക്കകം പടികളിലെ ടൈലുകൾ ഇളകി വീണിരുന്നു. 

ADVERTISEMENT

പിന്നീട് അവ ഉറപ്പിച്ചെങ്കിലും തുടരെ അടർന്നു വീഴുകയാണ്. കൂടാതെ യാത്രക്കാർ‌ ചവിട്ടുമ്പോൾ പൊട്ടുന്നുമുണ്ട്. പടികളിലെയും ഇതിന്റെ വശങ്ങളിലെയും ടൈലുകൾ അധികവും നശിച്ചു. ശേഷിക്കുന്നവ മുനപോലെ നിൽക്കുകയാണ്. ഇതിൽ ചവിട്ടിയാൽ കാലുകൾ മുറിയും. പുനരുദ്ധാരണം നടത്തിയാൽ മാത്രമേ കാത്തിരിപ്പു കേന്ദ്രം സംരക്ഷിക്കാനാകൂ. പഞ്ചായത്തിന്റെ ഇടപെടലാണ് അതിനു വേണ്ടത്.