സീതത്തോട്/ പന്തളം ∙ മോദി ഭരണത്തിന്റെ കീഴിൽ 10 വർഷത്തിനുള്ളിൽ കർഷകരും തൊഴിലാളികളും സാധാരണക്കാരുമായ 4 ലക്ഷം പേരാണ് ആത്മഹത്യ ചെയ്തതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി ഡോ.തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം സീതത്തോട്ടിലും പന്തളത്തും നടന്ന പൊതുസമ്മേളനങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീതത്തോട്/ പന്തളം ∙ മോദി ഭരണത്തിന്റെ കീഴിൽ 10 വർഷത്തിനുള്ളിൽ കർഷകരും തൊഴിലാളികളും സാധാരണക്കാരുമായ 4 ലക്ഷം പേരാണ് ആത്മഹത്യ ചെയ്തതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി ഡോ.തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം സീതത്തോട്ടിലും പന്തളത്തും നടന്ന പൊതുസമ്മേളനങ്ങളിൽ പ്രസംഗിക്കുകയായിരുന്നു വൃന്ദ. വിലക്കയറ്റം സ്ത്രീകളെ നല്ല രീതിയിൽ ബാധിച്ചു. 

ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിൽ രാജ്യത്ത് മതനിരപേക്ഷ സർക്കാർ അധികാരത്തിൽ വന്നാൽ പൗരത്വനിയമം പിൻവലിക്കും. ഈ നിയമം നടപ്പാക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ച ഏകസംസ്ഥാനമാണ് കേരളമെന്നും അവർ പറഞ്ഞു. എന്നാൽ, കോൺഗ്രസിന് ഇക്കാര്യത്തിൽ ഉറച്ച നിലപാടില്ല. പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്താണെന്നാണ് അവരുടെ നേതാവ് ചോദിക്കുന്നതെന്നും അവർ പറഞ്ഞു. എല്ലാവരും ഏറെ ബുദ്ധിമുട്ടുകയാണ്. ബിജെപിയിൽ വ്യാപക അഴിമതികളാണ്. ബിജെപിക്കും ആർഎസ്എസിനും എതിരെയുള്ള പോരാട്ടത്തിൽ ദുർബലമായ നീക്കങ്ങളാണ് യുഡിഎഫ് നടത്തുന്നതെന്നും അവർ പറഞ്ഞു.