കോഴഞ്ചേരി ∙ രാജ്യത്ത് കൃഷി വിജ്ഞാന കേന്ദ്രങ്ങൾ 50 വർഷം പിന്നിടുന്നതിന്റെ ഭാഗമായി നടത്തിയ ദീപശിഖാ പ്രയാണത്തിനു ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വരവേൽപ് നൽകി. കൊല്ലം കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്നാണ് ജില്ലയിൽ എത്തിയത്. ദീപശിഖ സ്വീകരണത്തോടനുബന്ധിച്ചു നടന്ന സുവർണ സമൃദ്ധി 2024 പരിപാടി ഭാരതീയ കാർഷിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴഞ്ചേരി ∙ രാജ്യത്ത് കൃഷി വിജ്ഞാന കേന്ദ്രങ്ങൾ 50 വർഷം പിന്നിടുന്നതിന്റെ ഭാഗമായി നടത്തിയ ദീപശിഖാ പ്രയാണത്തിനു ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വരവേൽപ് നൽകി. കൊല്ലം കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്നാണ് ജില്ലയിൽ എത്തിയത്. ദീപശിഖ സ്വീകരണത്തോടനുബന്ധിച്ചു നടന്ന സുവർണ സമൃദ്ധി 2024 പരിപാടി ഭാരതീയ കാർഷിക ഗവേഷണ കൗൺസിൽ അഗ്രികൾചർ ടെക്‌നോളജി അപ്ലിക്കേഷൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. വി. വെങ്കിടസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.

കാർഡ് ഡയറക്ടർ റവ. മോൻസി വർഗീസ് അധ്യക്ഷത വഹിച്ചു.കൃഷി അനുബന്ധ മേഖലകളിൽ നേട്ടം കൊയ്തവരെ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വത്സല ആദരിച്ചു. കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ വിവിധ പദ്ധതികളിലൂടെ വരുമാന വർധന നേടിയെടുത്ത കർഷകർക്കുള്ള ഫെലോ ഫാർമർ പുരസ്‌കാരം എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡന്റ്  ജിജി പി. ഏബ്രഹാം നൽകി. 

ADVERTISEMENT

കൃഷി വിജ്ഞാന കേന്ദ്രം മേധാവിയും സീനിയർ സയന്റിസ്റ്റുമായ ഡോ. സി.പി.റോബർട്ട്, കൃഷി വകുപ്പ് അസിസ്റ്റന്റ്. ഡയറക്ടർ മാത്യു ഏബ്രഹാം, ആത്മ പ്രോജക്റ്റ് ഡയറക്ടർ ഇൻ ചാർജ് സുസ്മിത സുധി, കൊല്ലം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ബിനി സാം, തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. മേരി റജീന, കോട്ടയം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ജി.ജയലക്ഷ്മി, എംസിആർഡി ഡയറക്ടർ റവ. വിനോദ് ഈശോ, കാർഡ് ട്രഷറർ വിക്ടർ ടി. തോമസ്, അസിസ്റ്റന്റ്  ഡയറക്ടർ റവ. ഷൈൻ എൻ.ജേക്കബ്, കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്റ്റ് മാറ്റർ സ്‌പെഷലിസ്റ്റ് ഡോ. റിൻസി കെ. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

കാർഷിക–സാങ്കേതികവിദ്യാ പ്രദർശനം
കാർഷിക അനുബന്ധ മേഖലയിലെ നൂതന സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്ന പ്രദർശനവും ഒരുക്കി. കൃഷി അനുബന്ധ മേഖലകളിൽ നേട്ടം കൊയ്തവരെ ആദരിച്ചു.