റാന്നി ∙ ഇട്ടിയപ്പാറ വൺവേ റോഡിൽ‌ അപകടക്കെണിയായി കണ്ടനാട്ടുപടി ജംക്‌ഷൻ. മൂന്നു റോഡുകൾ സന്ധിക്കുന്ന ഇവിടെ വാഹന യാത്രക്കാരുടെ സുരക്ഷയ്ക്ക് സംവിധാനങ്ങളില്ല. റോഡുകളുടെ വികസനം ഏറ്റെടുത്ത കേരള റോഡ് ഫണ്ട് ബോർഡ് (കെആർ‌എഫ്ബി) ഇവിടേക്കു തിരിഞ്ഞു നോക്കുന്നില്ല. ഇട്ടിയപ്പാറ ബൈപാസ്, ചെട്ടിമുക്ക്, പിജെടി ജംക്‌ഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാന്നി ∙ ഇട്ടിയപ്പാറ വൺവേ റോഡിൽ‌ അപകടക്കെണിയായി കണ്ടനാട്ടുപടി ജംക്‌ഷൻ. മൂന്നു റോഡുകൾ സന്ധിക്കുന്ന ഇവിടെ വാഹന യാത്രക്കാരുടെ സുരക്ഷയ്ക്ക് സംവിധാനങ്ങളില്ല. റോഡുകളുടെ വികസനം ഏറ്റെടുത്ത കേരള റോഡ് ഫണ്ട് ബോർഡ് (കെആർ‌എഫ്ബി) ഇവിടേക്കു തിരിഞ്ഞു നോക്കുന്നില്ല.

ഇട്ടിയപ്പാറ ബൈപാസ്, ചെട്ടിമുക്ക്, പിജെടി ജംക്‌ഷൻ എന്നീ റോഡുകൾ സന്ധിക്കുന്ന ജംക്‌ഷനാണിത്. കാവുങ്കൽപടി ജംക്‌ഷനിൽ തിരിഞ്ഞ് വൺവേയിലൂടെയും പിജെടി ജംക്‌ഷനിൽ നിന്ന് നേരിട്ടും എത്തുന്ന വാഹനങ്ങളെല്ലാം സന്ധിക്കുന്നത് കണ്ടനാട്ടുപടിയിലാണ്.കൂടാതെ ചെട്ടിമുക്ക് ഭാഗത്തു നിന്നെത്തി പിജെടി ജംക്‌ഷനിലേക്കും ഇട്ടിയപ്പാറ ബൈപാസിലേക്കും കടക്കുന്ന വാഹനങ്ങളുമുണ്ട്. ഇത്രയേറെ വാഹന തിരക്കുള്ള ജംക്‌ഷനിൽ വീതി കുറവാണ്.

ADVERTISEMENT

4 വാഹനങ്ങൾ ഒന്നിച്ചെത്തിയാൽ ഗതാഗത കുരുക്ക് നേരിടും. 3 വശങ്ങളിലേക്കും പോകാനുള്ള വാഹനങ്ങൾ ഒന്നിച്ചെത്തുമ്പോൾ ഗതാഗത കുരുക്ക് രൂക്ഷമാകും. പലപ്പോഴും വാഹന നിര നീളും. ഗതാഗതം നിയന്ത്രിക്കാൻ ഇവിടെ പൊലീസുമില്ല. ശബരിമല തീർഥാടന കാലത്തു മാത്രമാണ് പ്രത്യേക പൊലീസിന്റെ സേവനം ലഭിക്കുന്നത്. തീർഥാടന കാലത്ത് ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ട്രാഫിക് സൈൻ ബോർ‌ഡുകൾ സ്ഥാപിച്ചും ഗതാഗതം നിയന്ത്രിക്കാവുന്ന വരകളിട്ടും ഇവിടുത്തെ പ്രശ്നത്തിനു പരിഹാരം കണാനാകും. എന്നാൽ കെആർഎഫ്ബി അനങ്ങുന്നില്ല. അപകടം ഉണ്ടായ ശേഷം സുരക്ഷയൊരുക്കാതെ ഇതൊഴിവാക്കാൻ മാർഗം കാണുകയാണ് ആവശ്യം.