പൂവത്തൂർ ∙ വഞ്ചിപ്പാട്ടിന്റെയും വായ്കുരവയുടെയും അകമ്പടിയോടെ പൂവത്തൂർ പടിഞ്ഞാറ് പള്ളിയോടത്തിന്റെ മലർത്തൽ കർമം പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.എസ് രാജൻ മൂലവീട്ടിൽ നിർവഹിച്ചു. കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് പി.സുജാത, അംഗങ്ങളായ എൻ.സി.രാജേന്ദ്രൻ നായർ, ഓമനക്കുട്ടൻ നായർ, പള്ളിയോട സേവാ സംഘം സെക്രട്ടറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂവത്തൂർ ∙ വഞ്ചിപ്പാട്ടിന്റെയും വായ്കുരവയുടെയും അകമ്പടിയോടെ പൂവത്തൂർ പടിഞ്ഞാറ് പള്ളിയോടത്തിന്റെ മലർത്തൽ കർമം പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.എസ് രാജൻ മൂലവീട്ടിൽ നിർവഹിച്ചു. കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് പി.സുജാത, അംഗങ്ങളായ എൻ.സി.രാജേന്ദ്രൻ നായർ, ഓമനക്കുട്ടൻ നായർ, പള്ളിയോട സേവാ സംഘം സെക്രട്ടറി പാർഥസാരഥി ആർ. പിള്ള, വിവിധ കരകളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മലർത്തൽ കർമം. ഏരാവ് മാതാവ് പലകകൾ അടങ്ങുന്ന അടിത്തട്ടും ചില്ലോരായവും അച്ചിൽ ഘടിപ്പിച്ച ശേഷം 2 ചെയിൻ ബ്ലോക്കുകൾ ഉപയോഗിച്ചാണ് പള്ളിയോടം മലർത്തിയത്.

ചടങ്ങുകൾക്ക് മുന്നോടിയായി ആറന്മുള പാർഥസാരഥി ക്ഷേത്രം, പൂവത്തൂർ കവലയിൽ ദേവി ക്ഷേത്രം, പന്നിപ്രയാർ ശിവക്ഷേത്രം, തൃക്കണ്ണപുരം മഹാവിഷ്ണുക്ഷേത്രം, ശാസ്താകാവ് ക്ഷേത്രം എന്നിവിടങ്ങളിൽ വഴിപാടുകൾ നടത്തി. വിശിഷ്ടാതിഥികളെ പൂവത്തൂർ ജംക്‌ഷനിൽ നിന്നു സ്വീകരിച്ച് മാലിപ്പുരയിലേക്ക് ആനയിച്ചു. പ്രധാന ശിൽപ്പികളായ ചങ്ങംകരി വേണു ആചാരി, മകൻ വിഷ്ണു വേണുവാചാരി, സഹശിൽപ്പിമാർ, കരക്കാർ എന്നിവർ പള്ളിയോടത്തിന്റെ ഇരുവശത്തുമായി നിലയുറപ്പിച്ചു. തുടർന്ന് മലർത്തൽ കർമം നടന്നു. പള്ളിയോട നിർമാണ സമിതി ജനറൽ കൺവീനറും 571 ാം നമ്പർ എൻഎസ്എസ് കരയോഗം പ്രസിഡന്റുമായ പ്രസന്നകുമാർ പനന്താനത്ത്, സമിതി പ്രസിഡന്റ് പി.ആർ പ്രമോദ്, പി.കെ. മുരളീധരൻ നായർ, എം.എൻ.ചന്ദ്രശേഖരപിള്ള, കൺവീനർ എൻ.സി.ബാലചന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് സോനു എസ്.പിള്ള, ജോയിന്റ് സെക്രട്ടറി ജി.ജയകൃഷ്ണൻ, പബ്ളിസിറ്റി കൺവീനർ രാഹുൽ ആർ. നായർ, കരയോഗം സെക്രട്ടറി എം.ആർ.സന്തോഷ്കുമാർ എന്നിവർ നേതൃത്വം നൽകി.

ADVERTISEMENT

47 കോൽ നീളവും 68 അംഗുലം ഉടമയും 18 അടി അമരകിളർച്ചയുമുള്ള പള്ളിയോടത്തിന്റെ ശേഷിച്ച നിർമാണം പൂർത്തിയാക്കി ചിങ്ങമാസത്തിൽ നീരണിയൽ കർമം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കീക്കൊഴൂർ–വയലത്തല 
റാന്നി∙ കീക്കൊഴൂർ–വയലത്തല കരയ്ക്കായുള്ള പുത്തൻ പള്ളിയോടത്തിന്റെ ആദ്യഘട്ട നിർമാണം പൂർത്തിയായി. പള്ളിയോടത്തിന്റെ മലർത്തൽ കർമം മേയ് 5ന് രാവിലെ 10.30ന് പള്ളിയോട നിർമാണ പുരയിൽ നടക്കും. പൊതുസമ്മേളനം പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്യും. പള്ളിയോട നിർമാണ സമിതി രക്ഷാധികാരി ജോർജ് ഏബ്രഹാം അധ്യക്ഷനാകും. എൻഎസ്എസ് റാന്നി താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡന്റ് രാജൻ മൂലവീട്ടിൽ വഞ്ചിപ്പാട്ട് സംഘത്തെ ആദരിക്കും. രാവിലെ 11.56നും 12.20നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ജില്ലാ കലക്ടർ എസ്.പ്രേം കൃഷ്ണൻ പള്ളിയോടം മലർത്തൽ കർമം നിർവഹിക്കും.