പത്തനംതിട്ട ∙ചില ദിവസങ്ങളിൽ മഴയുണ്ടെങ്കിലും കത്തുന്ന വേനൽച്ചൂടിൽ വെന്തുരുകുകയാണു നാടും നഗരവും. മുൻവർഷങ്ങളിൽ ഒന്നും ഉണ്ടാകാത്ത വിധത്തിൽ അസാധാരണമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇന്നലെ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു.ജില്ലയിൽ അതിതീവ്ര ചൂട് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.തുടർച്ചയായ ദിവസങ്ങളിൽ തീവ്രമായ

പത്തനംതിട്ട ∙ചില ദിവസങ്ങളിൽ മഴയുണ്ടെങ്കിലും കത്തുന്ന വേനൽച്ചൂടിൽ വെന്തുരുകുകയാണു നാടും നഗരവും. മുൻവർഷങ്ങളിൽ ഒന്നും ഉണ്ടാകാത്ത വിധത്തിൽ അസാധാരണമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇന്നലെ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു.ജില്ലയിൽ അതിതീവ്ര ചൂട് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.തുടർച്ചയായ ദിവസങ്ങളിൽ തീവ്രമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ചില ദിവസങ്ങളിൽ മഴയുണ്ടെങ്കിലും കത്തുന്ന വേനൽച്ചൂടിൽ വെന്തുരുകുകയാണു നാടും നഗരവും. മുൻവർഷങ്ങളിൽ ഒന്നും ഉണ്ടാകാത്ത വിധത്തിൽ അസാധാരണമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇന്നലെ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു.ജില്ലയിൽ അതിതീവ്ര ചൂട് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.തുടർച്ചയായ ദിവസങ്ങളിൽ തീവ്രമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ചില ദിവസങ്ങളിൽ മഴയുണ്ടെങ്കിലും കത്തുന്ന വേനൽച്ചൂടിൽ വെന്തുരുകുകയാണു നാടും നഗരവും. മുൻവർഷങ്ങളിൽ ഒന്നും ഉണ്ടാകാത്ത വിധത്തിൽ അസാധാരണമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇന്നലെ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു.ജില്ലയിൽ അതിതീവ്ര ചൂട് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. തുടർച്ചയായ ദിവസങ്ങളിൽ തീവ്രമായ ചൂട് രേഖപ്പെടുത്തിയ സാഹചര്യത്തിൽ വരും ദിവസങ്ങളിലും താപനില ഉയരാനുള്ള സാധ്യത നിലനിൽക്കുന്നായി ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്.

കടുമീൻ‌ചിറ കട്ടിക്കലിനു സമീപം വരണ്ടു കിടക്കുന്ന പമ്പാനദി.

മഴയ്ക്കു ശേഷം കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് ഉള്ളിലെ ചൂട് കൂടിയ അനുഭവങ്ങളാണ് പലരും പങ്കുവയ്ക്കുന്നത്. ചൂട് വർധിച്ചതോടെ വശങ്ങളിൽ ഗ്ലാസിട്ട ബസുകളിൽ ചുട്ടുപഴുത്തല്ലാതെ യാത്ര ചെയ്യാൻ കഴിയില്ല. ചില കെഎസ്ആർടിസി ബസുകളുടെ വശങ്ങളിൽ ഗ്ലാസാണ് സ്ഥാപിച്ചിട്ടുള്ളത്. ഗ്ലാസ് വിൻഡോകൾ പകുതി മാത്രമേ നീക്കാൻ കഴിയൂ. പലതിന്റെയും ഗ്ലാസുകൾ ഒട്ടും നീക്കാൻ കഴിയാത്ത വിധത്തിലാണ്. വായു കയറി ഇറങ്ങിപ്പോകാത്തതിനാൽ വലിയ ചൂടാണ് അനുഭവപ്പെടുന്നത്.

ADVERTISEMENT

എസി ഇല്ലാത്ത സ്വിഫ്റ്റ് ബസുകളിലെ ദീർഘദൂര യാത്രക്കാർക്ക് അസഹ്യമായ ചൂട് കാരണം അനുഭവിക്കേണ്ടുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്. ഗ്ലാസ്‌ വിൻഡോകൾ ഘടിപ്പിച്ച സ്വകാര്യ ബസുകൾ യാത്രക്കാരുടെ സീറ്റിന്റെ മുകളിലായി ചെറിയ ഫാനുകൾ സ്ഥാപിച്ചാണു ഉള്ളിലെ ചൂടിനെ പ്രതിരോധിക്കുന്നത്. സ്വകാര്യ ദീർഘദൂര സർവീസുകൾ മിക്കതും എസിയാണ്. അല്ലാത്തവയിൽ വിൻഡോ കർട്ടൻ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ സ്വിഫ്റ്റ് ബസുകളിൽ ഡ്രൈവർ കാബിനിൽ മാത്രമാണ് ഫാനുള്ളത്. പിന്നെയുള്ളത് മുകളിലുള്ള എയർവെന്റുകൾ മാത്രം.

നീരൊഴുക്കില്ലാതെ വരണ്ട് പമ്പ
വെച്ചൂച്ചിറ ∙ വേനൽ മഴയിലും ഇടമുറിഞ്ഞ് പമ്പാനദി. കിഴക്കൻ മേഖലയിൽ മഴ ശക്തിപ്പെടാതെ ആറ്റിൽ നീരൊഴുക്ക് വർധിക്കില്ല. കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും വെള്ളമില്ലാതെ തീരവാസികൾ ബുദ്ധിമുട്ടുന്നു. പമ്പാനദിയിൽ കണമല–പൊനച്ചി വരെയും പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയുടെ തടയണ മുതൽ പൂവത്തുംമൂട് വരെയുമാണ് നീരൊഴുക്കില്ലാത്തത്. പാറയിടുക്കുകളിൽ കെട്ടിക്കിടക്കുന്ന വെള്ളമാണ് പുലർച്ചെ ചെറുതായി ഒഴുകുന്നത്. ചൂടിന്റെ കാഠിന്യം വർധിക്കുന്നതോടെ അതു നിലയ്ക്കും. വെള്ളമില്ലാതായ ഭാഗങ്ങളിൽ‌ പാറക്കൂട്ടങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.

ADVERTISEMENT

അവയിൽ മൺപുറ്റുകൾ വളരുകയാണ്. തീരവാസികൾ ഇപ്പോൾ കന്നുകാലികളെ മേയാൻ വിടുന്നത് ആറ്റിലാണ്. ഡിസംബർ അവസാനം പമ്പാനദിയിൽ ജലവിതാനം കുറഞ്ഞതാണ്. പിന്നീട് കാര്യമായ തോതിൽ മഴ പെയ്തിരുന്നില്ല. പെരുന്തേനരുവി ജല വൈദ്യുതി പദ്ധതിയുടെ തടയണയ്ക്കുള്ളിൽ നിന്നാണ് എരുമേലി ജല വിതരണ പദ്ധതിക്കു വെള്ളം പമ്പ് ചെയ്യുന്നത്. ഇവിടെയും വെള്ളത്തിന്റെ തോത് കുറഞ്ഞിരുന്നു. ഇപ്പോൾ നേരിയ മാറ്റമുണ്ട്. വെച്ചൂച്ചിറ ജല വിതരണ പദ്ധതി മേഖലകളിൽ വിതരണം നടത്താൻ ആവശ്യത്തിനു വെള്ളം കിട്ടുന്നില്ല.

പാറയിടുക്കിൽ കെട്ടിക്കിടക്കുന്ന വെള്ള പൈപ്പുകളിലൂടെ കിണറ്റിലെത്തിച്ചാണ് പമ്പിങ്. പാറയിടുക്കിലെ വെള്ളം കുറയുമ്പോൾ പമ്പിങ് നിർത്തേണ്ട സ്ഥിതിയാണ്. പൂവത്തുംമൂടിനു താഴേക്കു പമ്പാനദിയിൽ നീരൊഴുക്കു നിലനിർത്തുന്നത് കക്കാട്ടാറ്റിൽ നിന്നൊഴുകിയെത്തുന്ന വെള്ളമാണ്. കക്കാട്ടാറ്റിലെ ജലവൈദ്യുതി പദ്ധതികളിൽ ഉൽപാദനത്തിനു ശേഷം പുറത്തേക്കു വിടുന്ന വെള്ളമാണ് ഒഴുകി പമ്പാനദിയിലെത്തുന്നത്. പെരുനാട് മുതൽ താഴേക്കുള്ള ജല വിതരണ പദ്ധതികളുടെ പ്രവർത്തനം മുടക്കമില്ലാതെ നടക്കുന്നത് ഇതുമൂലമാണ്.

ADVERTISEMENT

സൂര്യാതപത്തിൽനിന്ന് രക്ഷ നേടാം
പത്തനംതിട്ട ∙ ജില്ലയിൽ മേയ് 3 വരെ പകൽ സമയത്തെ താപനില 38 ഡിഗ്രിയിൽ എത്തിയേക്കുമെന്നാണു മുന്നറിയിപ്പ്. ചൂട് ഉയരുന്നതിനാൽ വരും ദിവസങ്ങളിൽ താഴെ പറയുന്ന കാര്യങ്ങൾ ചെയ്തു സൂര്യാതപത്തിൽനിന്നു രക്ഷനേടുകയും നിർജലീകരണം ഒഴിവാക്കുകയും ചെയ്യാം.
∙പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് ശരീരത്തിൽ നേരിട്ടു കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
∙പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
∙നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.
∙അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
∙പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
∙പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുക
∙കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
∙വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
∙കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
∙ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 മുതൽ വൈകിട്ട് 3 വരെ) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്.
∙നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
∙ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.