പക്ഷിപ്പനി: കൊന്നൊടുക്കിയത് 3948 താറാവുകളെ; നിരണം താറാവ് വളർത്തൽ കേന്ദ്രത്തിൽ കള്ളിങ് പൂർത്തിയായി
തിരുവല്ല∙നിരണം താറാവ് വളർത്തൽ കേന്ദ്രത്തിലെ മുഴുവൻ താറാവുകളെയും കൊന്നൊടുക്കി. പക്ഷിപ്പനി കണ്ടെത്തിയ പശ്ചാത്തലത്തിലാണു രണ്ട് ദിവസമായി താറാവുകളെ കൊന്നത്. 1393 കുഞ്ഞുങ്ങൾ അടക്കം 2000 താറാവുകളെ ആണ് ആദ്യഘട്ടത്തിൽ കൊന്നത്. ബാക്കി താറാവുകളെ ഇന്നലെ കൊന്നൊടുക്കി.ഇതോടെ താറാവ് വളർത്തൽ കേന്ദ്രത്തിലെ 3948

തിരുവല്ല∙ നിരണം താറാവ് വളർത്തൽ കേന്ദ്രത്തിലെ മുഴുവൻ താറാവുകളെയും കൊന്നൊടുക്കി. പക്ഷിപ്പനി കണ്ടെത്തിയ പശ്ചാത്തലത്തിലാണു രണ്ട് ദിവസമായി താറാവുകളെ കൊന്നത്. 1393 കുഞ്ഞുങ്ങൾ അടക്കം 2000 താറാവുകളെ ആണ് ആദ്യഘട്ടത്തിൽ കൊന്നത്. ബാക്കി താറാവുകളെ ഇന്നലെ കൊന്നൊടുക്കി. ഇതോടെ താറാവ് വളർത്തൽ കേന്ദ്രത്തിലെ 3948 താറാവുകളെയും കൊന്നൊടുക്കി. സുരക്ഷാ മാനദണ്ഡങ്ങളോടെ.
മൃഗസംരക്ഷണ വകുപ്പിലെ 5 ദ്രുതകർമ സേനയിലെ അംഗങ്ങളാണ് താറാവുകളെ പൂർണമായും ഇല്ലാതാക്കുന്ന ജോലികൾ പൂർത്തീകരിച്ചത്. ഫാമിലെ താറാവുകളെ കൊന്ന ശേഷം ഗ്യാസ് ബർണർ ഉപയോഗിച്ചു കത്തിക്കുകയായിരുന്നു. ഇന്ന് ഫാമിന് ഉള്ളിൽ അണുനശീകരണം ആരംഭിക്കും. മൂന്ന് ദിവസംകൊണ്ടാണു പൂർത്തിയാക്കുക. ഫാമിനു പുറത്തെ വളർത്തു പക്ഷികളെ കൊല്ലുന്ന ജോലികളും ഏതാണ്ട് പൂർത്തിയായി .
ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 235 കോഴികളെയും, പതിനെട്ട് താറാവുകളെയും ആണ് ഇന്നലെ കൊന്നത്. ഇവയെ നിരണം ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലെ പ്രഫ.അലക്സാണ്ടർ.കെ. സാമുവലിന്റെ സ്ഥലത്താണു കുഴിച്ചിട്ടത്. വളർത്തു പക്ഷികളുടെ കൂടുകളും പരിസരവും അണുവിമുക്തമാക്കുന്ന നടപടികളും തുടങ്ങി. ഇന്നും ഇത് തുടരും.താറാവുകളെ കൊല്ലാനും സംസ്കരിക്കാനും എത്തിയ ദ്രുതകർമ സേനയുടെ നാല് സംഘങ്ങൾ മടങ്ങി. ഒരു സംഘം പ്രദേശത്ത് ക്യാംപ് ചെയ്യുകയാണ്. എവിടെ എങ്കിലും പക്ഷിപ്പനി കണ്ടെത്തിയാൽ തുടർ നടപടികൾ സ്വീകരിക്കാൻ വേണ്ടിയാണിത്.