റോഡരികിൽ ഇടിഞ്ഞുവീണ പാറ നീക്കാൻ നടപടിയില്ല
കോന്നി ∙ മെഡിക്കൽ കോളജ് റോഡരികിൽ ഇടിഞ്ഞുവീണ പാറ നീക്കം ചെയ്യാൻ നടപടിയില്ല. ഇവിടത്തെ റോഡ് നിർമാണത്തിനായി മണ്ണെടുത്ത് പാറപൊട്ടിച്ചുമാറ്റിയ സ്ഥലത്തെ ബാക്കി പാറയാണ് റോഡിലേക്ക് ഇടിഞ്ഞു വീണത്.കൂറ്റൻ പാറകൾ വീണ് പഴയ നെടുമ്പാറ റോഡിലേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ട നിലയിലാണ്.ഒരുമാസത്തോളമായി ഇങ്ങനെ

കോന്നി ∙ മെഡിക്കൽ കോളജ് റോഡരികിൽ ഇടിഞ്ഞുവീണ പാറ നീക്കം ചെയ്യാൻ നടപടിയില്ല. ഇവിടത്തെ റോഡ് നിർമാണത്തിനായി മണ്ണെടുത്ത് പാറപൊട്ടിച്ചുമാറ്റിയ സ്ഥലത്തെ ബാക്കി പാറയാണ് റോഡിലേക്ക് ഇടിഞ്ഞു വീണത്. കൂറ്റൻ പാറകൾ വീണ് പഴയ നെടുമ്പാറ റോഡിലേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ട നിലയിലാണ്. ഒരുമാസത്തോളമായി ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട്. മെഡിക്കൽ കോളജ് റോഡരികിൽ അധികൃതർ വീപ്പ സ്ഥാപിച്ച് അടയാളം വച്ചിട്ടുണ്ട്.
കാലവർഷം തുടങ്ങുന്നതോടെ മുകൾഭാഗത്തു നിന്ന് മണ്ണൊലിച്ച് ബാക്കി പാറകൂടി താഴേക്കു പതിക്കാൻ സാധ്യതയുണ്ട്. മെഡിക്കൽ കോളജ് ആശുപത്രി, കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിൽ നിന്ന് വാഹനങ്ങൾ തിരികെപ്പോകുന്നത് ഈ റോഡിലൂടെയാണ്. യാത്രാ തടസ്സത്തിനും വാഹനാപകടങ്ങൾക്കും ഇടയാക്കുമെന്നതിനാൽ മഴയ്ക്കു മുൻപ് പാറ നീക്കം ചെയ്ത് ഭീഷണി ഒഴിവാക്കണമെന്നാണ് ആവശ്യമുയർന്നിട്ടുള്ളത്.