ഇട്ടിയപ്പാറ ∙ സ്വകാര്യ, കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ബസുകൾ ഇനി പുതിയ വഴി കണ്ടെത്തേണ്ട സ്ഥിതി. ബസുകൾ കയറിയിറങ്ങുന്ന റോഡുകളിൽ ചെറിയ വാഹനങ്ങൾ നിറയുന്നതാണ് പ്രശ്നം. സ്വകാര്യ ബസ് സ്റ്റാൻഡിൽ വാഹനങ്ങൾ പാർക്കിങ് നടത്തുന്നത് പഴവങ്ങാടി പഞ്ചായത്ത് വിലക്കിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇട്ടിയപ്പാറ ∙ സ്വകാര്യ, കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ബസുകൾ ഇനി പുതിയ വഴി കണ്ടെത്തേണ്ട സ്ഥിതി. ബസുകൾ കയറിയിറങ്ങുന്ന റോഡുകളിൽ ചെറിയ വാഹനങ്ങൾ നിറയുന്നതാണ് പ്രശ്നം. സ്വകാര്യ ബസ് സ്റ്റാൻഡിൽ വാഹനങ്ങൾ പാർക്കിങ് നടത്തുന്നത് പഴവങ്ങാടി പഞ്ചായത്ത് വിലക്കിയിട്ടുണ്ട്. സ്റ്റാൻഡിലേക്കു കയറുകയും ഇറങ്ങുകയും ചെയ്യുന്ന വഴികളിലും മറ്റു ഭാഗങ്ങളിലും ഇതു ചൂണ്ടിക്കാട്ടി ബോർ‌ഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ‌ ഇതൊന്നും വാഹന ഉടമകൾ കാര്യമാക്കുന്നില്ല. ബസുകളുടെ ടെർമിനലിൽ പോലും വാഹനങ്ങളാണ്. 

സ്റ്റാൻഡിലേക്കു കയറുകയും ഇറങ്ങുകയും ചെയ്യുന്ന വഴികളിൽ ബസുകൾക്ക് കടന്നു പോകാനാകാത്ത വിധത്തിലാണ് പലപ്പോഴും ചെറിയ വാഹനങ്ങൾ‌ നിരക്കുന്നത്. മണിക്കൂറുകളോളം സ്റ്റാൻഡിൽ കിടക്കുന്ന വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. പുറംനാടുകളിൽ ജോലിക്കു പോകുന്നവർ സ്റ്റാൻഡിലെ യാഡിനു ചുറ്റുമാണ് ഇരുചക്ര വാഹനങ്ങൾ പാർക്കു ചെയ്യുന്നത്. അതും ബസുകൾക്കു തടസ്സമാണ്. ബസുകൾ പിന്നിലേക്കു എടുക്കുമ്പോൾ അവയിൽ തട്ടുന്ന സ്ഥിതിയാണ്. സ്റ്റാൻഡിൽ കറങ്ങി നടന്ന് യാത്രക്കാരെ തേടുന്ന ഓട്ടോക്കാരും ഒട്ടേറെയാണ്. ചെറിയ വാഹനങ്ങൾ ഇടിക്കാതെ തിരികെ വീട്ടിലെത്തിയാൽ ഭാഗ്യമെന്നാണ് കാൽനടക്കാർ പറയുന്നത്.