പത്തനംതിട്ട ∙ മഴക്കാലപൂർവ ശുചീകരണം പൂർത്തിയാക്കിയെങ്കിലും മഴയെത്തും മുൻപേ പത്തനംതിട്ട നഗരത്തിൽ ചെയ്തു തീർക്കേണ്ട മുന്നൊരുക്കങ്ങളും ഒട്ടേറെയാണ്. നഗരത്തിൽ സജീവമായുള്ള പാർക്കിങ് പ്രതിസന്ധി, മാലിന്യം, റോഡുകളിലെ കുഴികൾ എന്നിവയ്ക്കു പൂർണമായും പരിഹാരം കാണാൻ അധികൃതർക്ക് ഇതു വരെ സാധിച്ചിട്ടില്ല. അബാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ മഴക്കാലപൂർവ ശുചീകരണം പൂർത്തിയാക്കിയെങ്കിലും മഴയെത്തും മുൻപേ പത്തനംതിട്ട നഗരത്തിൽ ചെയ്തു തീർക്കേണ്ട മുന്നൊരുക്കങ്ങളും ഒട്ടേറെയാണ്. നഗരത്തിൽ സജീവമായുള്ള പാർക്കിങ് പ്രതിസന്ധി, മാലിന്യം, റോഡുകളിലെ കുഴികൾ എന്നിവയ്ക്കു പൂർണമായും പരിഹാരം കാണാൻ അധികൃതർക്ക് ഇതു വരെ സാധിച്ചിട്ടില്ല. അബാൻ മേൽപാലത്തിന്റെ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതും അതുവഴിയുള്ള ഗതാഗതത്തെ കാര്യമായി ബാധിക്കുന്നുണ്ട്. വെള്ളക്കെട്ടും കുഴികളും താണ്ടി ഇതുവഴി വാഹനത്തിൽ സഞ്ചരിക്കുന്നതും കാൽനടയാത്രയും ദുരിതമായിരിക്കുകയാണ്.

കൈപ്പട്ടൂർ–പത്തനംതിട്ട റോഡിൽ നോ പാർക്കിങ് ബോർഡിനു താഴെ വാഹനങ്ങൾ നടപ്പാത കയ്യേറി നിർത്തി ഇട്ടതിനാൽ കാൽനടക്കാർ റോഡിലിറങ്ങി നടന്നു നീങ്ങുന്നു.

എവിടെ ‘പാർക്കും’
വാഹനങ്ങൾ പാർക്കു ചെയ്യാനിടമില്ലാത്ത നഗരമായി പത്തനംതിട്ട. റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ നിറയുന്നതോടെ സ്വന്തം വണ്ടിയിൽ ടൗണിലേക്കുള്ള യാത്ര തലവേദനയാകും. നഗരത്തിൽ പലയിടങ്ങളിലും അനധികൃത പാർക്കിങും സജീവമാണ്. റോഡരികുകൾ വാഹനങ്ങൾ വ്യാപകമായി കയ്യേറുന്നതോടെ കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയിലെത്തി. നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണങ്ങളിലൊന്നും അനധികൃത പാർക്കിങ് തന്നെയാണ്. കൈപ്പട്ടൂർ– പത്തനംതിട്ട റോഡിലടക്കം നോ പാർക്കിങ് ബോർഡ് വകവയ്ക്കാതെയാണ് ആളുകൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ജനറൽ ആശുപത്രി മുതൽ സെൻട്രൽ ജംക്‌ഷൻ വരെയുള്ള വഴിയിലും മൈലപ്ര റോഡിൽ ബവ്റിജസ് ഔട്ട്‌ലെറ്റിനു സമീപവും സ്ഥിതി വ്യത്യസ്തമല്ല.    കൃത്യമായ പാർക്കിങ് സംവിധാനമൊരുക്കാൻ അടിയന്തര ഇടപെടലുകൾ നടത്തിയില്ലെങ്കിൽ മഴക്കാലമെത്തുന്നതോടെ നഗരത്തിൽ പാർക്കിങ് പ്രതിസന്ധിയാകും.

പത്തനംതിട്ട കോളജ് ജംക്‌ഷനിലെ ഓടയിലെ മൂടികൾക്കിടയിലുള്ള വിടവ്.
ADVERTISEMENT

മാലിന്യം മാറിയിട്ടില്ല
മഴക്കാലപൂർവ ശുചീകരണം പൂർത്തിയാക്കിയെങ്കിലും നഗരത്തിൽ പലയിടങ്ങളിലും മാലിന്യക്കൂമ്പാരമാണ്. നഗരസഭാ കാര്യാലയത്തിനോടു ചേർന്നുള്ള സ്ഥലങ്ങളിൽനിന്നു വരെ മാലിന്യം പ‌ൂർണമായി നീക്കം ചെയ്യാൻ ഇതു വരെ കഴിഞ്ഞിട്ടില്ല. മാലിന്യ സംസ്കരണം കാര്യക്ഷമമായി നടത്തിയില്ലെങ്കിൽ പകർച്ചവ്യാധികളും തെരുവു നായ്ക്കളും പെരുകാൻ കാരണമാകും. പല സ്ഥലങ്ങളിലും ഓടകളിൽ പുല്ലു നിറഞ്ഞു നിൽക്കുന്നത് കാണാം. വെള്ളം കെട്ടി നിൽക്കുന്ന ഓടകളും കാൽനടയാത്രക്കാർക്കു അപകടകരമാം വിധം മൂടി തുറന്നിരിക്കുന്ന ഓടകളും നഗരത്തിലുണ്ട്.

കുഴിയുണ്ട്, സൂക്ഷിക്കുക
മികച്ച റോഡുകളാണ് നഗരത്തിലെങ്കിലും അപകട ഭീഷണിയായി കുഴികളും ഉണ്ട്. രോഗികളെ കൊണ്ടുപോകുന്ന ആംമ്പുലൻസുകള‌ടക്കം ഒട്ടേറെ വാഹനങ്ങൾ‌ പോകുന്ന ജനറൽ ആശുപത്രി ജംക്‌ഷനിലെ വമ്പൻ കുഴികളടയ്ക്കാൻ അധികൃതർ ഇനിയും തയാറായിട്ടില്ല. നഗരത്തിൽ പലയിടങ്ങളിലും തെരുവു വിളക്കുകൾ പ്രകാശിക്കാത്തതിനാൽ രാത്രിയിൽ വാഹനങ്ങൾ കുഴിയിൽ വീഴുമെന്നുറപ്പാണ്. ഇരുചക്രവാഹന യാത്രക്കാരാണു അപകടത്തിനിരയാകുന്നതിൽ കൂടുതലും.