മെഡിക്കൽ ക്യാംപ് :മഠത്തുംഭാഗം വടക്ക് ∙ സീനിയർ സിറ്റിസൻസ് അസോസിയേഷന്റെയും കല്ലൂപ്പാറ ഗവ. ഹോമിയോ ആശുപത്രിയുടെയും നേതൃത്വത്തിലുള്ള ഹോമിയോ മെഡിക്കൽ ക്യാംപ് നാളെ 10ന് ജനതാ പബ്ലിക് ലൈബ്രറിയിൽ നടക്കും. ഗെസ്റ്റ്അധ്യാപക ഒഴിവ് കോഴഞ്ചേരി ∙ സെന്റ് തോമസ് കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെഡിക്കൽ ക്യാംപ് : മഠത്തുംഭാഗം വടക്ക് ∙ സീനിയർ സിറ്റിസൻസ് അസോസിയേഷന്റെയും കല്ലൂപ്പാറ ഗവ. ഹോമിയോ ആശുപത്രിയുടെയും നേതൃത്വത്തിലുള്ള ഹോമിയോ മെഡിക്കൽ ക്യാംപ് നാളെ 10ന് ജനതാ പബ്ലിക് ലൈബ്രറിയിൽ നടക്കും. 

ഗെസ്റ്റ് അധ്യാപക ഒഴിവ്
കോഴഞ്ചേരി ∙ സെന്റ് തോമസ് കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർ 31നു മുൻപ് അപേക്ഷിക്കണം.
തുരുത്തിക്കാട് ∙ ബിഎഎം കോളജിൽ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കോട്ടയം കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഗെസ്റ്റ് ലക്ചറർ പാനലിൽ റജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. കോളജ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത അപേക്ഷകൾ രേഖകൾ സഹിതം 30ന് മുൻപ് സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ ഇൻചാർജ് അറിയിച്ചു. www.bamcollege.ac.in. ഫോൺ: 0469–2682241.

ADVERTISEMENT

അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ∙ കേന്ദ്ര നൈപുണ്യ വികസന വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഒരുവർഷ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് കോഴ്സിലേക്ക് എസ്എസ്എൽസി/പ്ലസ് ടു/വിഎച്ച്എസ്‌സി/ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പഠനം പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് സെൽ വഴി തൊഴിൽ ലഭിക്കും. അർഹർക്ക് സർക്കാർ സ്കോളർഷിപ്പുണ്ട്. 9446438028.

ടൂറിസ്റ്റ് ഗൈഡ് കോഴ്‌സ്
പത്തനംതിട്ട ∙ എസ്ബിഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ 10 ദിവസത്തെ സർട്ടിഫിക്കറ്റ് അധിഷ്ഠിത ട്രാവൽ ആൻഡ് ടൂറിസ്റ്റ് ഗൈഡ് കോഴ്‌സ് ആരംഭിക്കുന്നു. 18നും 45നും ഇടയിൽ പ്രായമുള്ളവർ 0468 2270243 എന്ന നമ്പറിൽ റജിസ്റ്റർ ചെയ്യണം.

ADVERTISEMENT

എംജി: ഗ്രേസ് മാർക്കിന് അപേക്ഷ ക്ഷണിച്ചു
കോട്ടയം ∙ എംജി സർവകലാശാലയുടെ 2021 അഡ്മിഷൻ സിബിസിഎസ് യുജി വിദ്യാർഥികളിൽ വിവിധ സെമസ്റ്റർ പരീക്ഷകളുടെയും (ബെറ്റർമെന്റും സപ്ലിമെന്ററിയും) പുനർമൂല്യനിർണയത്തിന്റെയും ഫലം വരാനുള്ളവർക്ക് ഗ്രേസ്മാർക്ക് ചേർക്കുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. പരീക്ഷാഫലം  പ്രസിദ്ധീകരിക്കുന്നതിനു  മുൻപു നിലവിലുള്ള  റഗുലർ  ചാൻസിലെ   മാർക്കിനൊപ്പം   ഗ്രേസ് മാർക്ക് ചേർത്തു  ലഭിക്കാൻ  ഗ്രേസ് മാർക്ക് ഡിസ്ട്രിബ്യൂഷൻ  ഫോർമാറ്റ് പൂരിപ്പിച്ച്  ഇമെയിലിൽ അയയ്ക്കണം.  ഫോർമാറ്റ്  സർവകലാശാലാ  സൈറ്റിൽ  ലഭിക്കും. ഓരോ കോഴ്സിലെയും വിദ്യാർഥികൾ ഇമെയിൽ അയയ്ക്കേണ്ട വിലാസം: ബിഎ - ar14exam@mgu.ac.in, ബികോം - ar19exam@mgu.ac.in, ബിഎസ്‌സി - ar15exam@mgu.ac.in. ബിബിഎ, ബിസിഎ, ബിബിഎം, ബിഎഫ്ടി, ബിടിടിഎം, ബിഎസ്ഡബ്ല്യു, ബിഎഫ്എം - ar23exam@mgu.ac.in

ഫാഷൻ ഡിസൈനിങ്
പത്തനംതിട്ട ∙ അപ്പാരൽ ട്രെയ്നിങ് ആൻഡ് ഡിസൈനിങ് സെന്ററിന്റെ തിരുവനന്തപുരം, കൊച്ചി, കണ്ണൂർ സെന്ററുകളിലേക്ക് ജൂലൈയിൽ ആരംഭിക്കുന്ന 3 വർഷ ഫാഷൻ ഡിസൈനിങ് ബി.വോക് ഡിഗ്രി പ്രോഗ്രാമുകൾക്കും ഒരു വർഷ ഫാഷൻ ഡിസൈനിങ് ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം.

ADVERTISEMENT

വൈദ്യുതി മുടക്കം

∙അരുണാപുരം, ചാല, ആലുംതുരുത്തി നമ്പർ 3, ചക്കുളം നമ്പർ 1, പനച്ചമൂട്, പള്ളിക്കപടി, പ്രിയദർശിനി എന്നിവിടങ്ങളിൽ ഇന്ന് 8 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.