സീതത്തോട് ∙ പ്രതികൂലമായ കാലാവസ്ഥയ്ക്കിടെ വനം വകുപ്പിന്റെ നേതൃത്വത്തിൽ കാട്ടാന സെൻസസ് ഇന്നലെ രാവിലെ ആരംഭിച്ചു. 3 ദിവസം നീണ്ടു നിൽക്കുന്ന സെൻസസ് നാളെ വൈകുന്നേരത്തോടെ പൂർത്തിയാകും. കനത്ത മഴയും മൂടൽ മഞ്ഞും കാരണം ആനകൾ തൊട്ടടുത്ത് നിന്നാൽ പോലും കാണാൻ കഴിയാത്ത അവസ്ഥയിലെന്ന് സെൻസസ് ഡ്യൂട്ടിക്കു നിയോഗിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീതത്തോട് ∙ പ്രതികൂലമായ കാലാവസ്ഥയ്ക്കിടെ വനം വകുപ്പിന്റെ നേതൃത്വത്തിൽ കാട്ടാന സെൻസസ് ഇന്നലെ രാവിലെ ആരംഭിച്ചു. 3 ദിവസം നീണ്ടു നിൽക്കുന്ന സെൻസസ് നാളെ വൈകുന്നേരത്തോടെ പൂർത്തിയാകും. കനത്ത മഴയും മൂടൽ മഞ്ഞും കാരണം ആനകൾ തൊട്ടടുത്ത് നിന്നാൽ പോലും കാണാൻ കഴിയാത്ത അവസ്ഥയിലെന്ന് സെൻസസ് ഡ്യൂട്ടിക്കു നിയോഗിച്ച ഉദ്യോഗസ്ഥർ പറഞ്ഞു.

ഇന്നലെ സന്ധ്യവരെ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം 15 കാട്ടാനകളെ നേരിൽ കാണാൻ കഴിഞ്ഞതായി സെൻസസ് നോഡൽ ഓഫിസർ കെ.വി.രതീഷ് പറഞ്ഞു. പ്ലാപ്പള്ളി, ഗുരുനാഥൻമണ്ണ് സ്റ്റേഷനുകളിൽ നിന്നുള്ള വനപാലകരാണ് ആനകളെ നേരിൽ കണ്ടത്. ഇന്നലെ രാവിലെ 7 മണിയോടെയാണ് സെൻസസ് ആരംഭിക്കുന്നത്. റാന്നി ഡിവിഷനിലെ റാന്നി, വടശേരിക്കര, ഗൂഡ്രിക്കൽ റേഞ്ചുകളിൽപെട്ട വനമേഖലയെ 38 ബ്ലോക്കുകളായി തിരിച്ചാണ് സെൻസസ് പുരോഗമിക്കുന്നത്.

ADVERTISEMENT

ആദ്യ ദിവസം നേരിൽ കണ്ടുള്ള റിപ്പോർട്ടാകും തയാറാക്കുക. രണ്ടാം ദിവസം ആനപ്പിണ്ടങ്ങൾ കണ്ടെത്തിയാണു എണ്ണം എടുക്കുക. 40 ദിവസം വരെ പഴക്കമുള്ള പിണ്ടങ്ങൾ പരിശോധിക്കും. മൂന്നാം ദിവസം ഇവ എത്തുന്ന നീർച്ചാലുകൾ, അരുവികൾ, വനം വകുപ്പ് ഒരുക്കിയിരിക്കുന്ന കുളങ്ങൾ സാന്നിധ്യം മനസ്സിലാക്കിയാണ് എണ്ണം തിട്ടപ്പെടുത്തുക.

എല്ലാ റേഞ്ചിലേയും റിപ്പോർട്ടുകൾ ക്രോഡീകരിച്ച് 26നു പെരിയാർ കടുവ സങ്കേതം തേക്കടി ഡിവിഷൻ ഓഫിസിനു കൈമാറും. സെൻസസ് നടപടികൾ വിലയിരുത്താൻ തേക്കടി ഫൗണ്ടേഷനിൽ നിന്നു ബയോളജിസ്റ്റുകളും റാന്നി, കോന്നി ഡിവിഷനുകളിൽ ക്യാംപ് ചെയ്യുന്നുണ്ട്. പിടിആർ ഫീൽഡ് ഡയറക്ടറും കെ.കെ.പ്രമോദും വരും ദിവസം വനമേഖല സന്ദർശിക്കുന്നുണ്ട്.

ADVERTISEMENT

∙ ദുരിതമായി മഴ
തോരാത്ത മഴ സെൻസസ് ജോലികൾക്കു കടുത്ത തടസ്സങ്ങളാണ് സൃഷ്ടിക്കുന്നത്. വനത്തിനുള്ളിലെ പാറക്കെട്ടുകളിലും കൂറ്റൻ വൃക്ഷങ്ങളുടെ ചുവട്ടിലും പഴയ കെട്ടിടങ്ങളുടെ മുകളിലും താൽക്കാലിക ഷെഡുകൾ ഒരുക്കിയാണ് വനപാലകരുടെ താമസം. ഉൾവനത്തിൽ അതിശക്തമായ കാറ്റു വീശുന്നതിനാൽ ഏറെ പ്രതിസന്ധികളോടെയാണ് ഷെഡുകളുടെ നിർമാണം. കനത്ത മഴ കാരണം ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വിറകുകൾ മിക്ക ക്യാംപുകളിലും കിട്ടാനില്ല. പുഴു ശല്യവും അസഹനീയമാണ്.

കണക്കെടുപ്പ് ഇന്നും നാളെയും കൂടി
തിരുവനന്തപുരം ∙ സംസ്ഥാനത്തെ നാല് ആന സങ്കേതങ്ങളിലും കാട്ടാനകളുടെ കണക്കെടുപ്പ് ഇന്നലെ രാവിലെ ആറുമണി മുതൽ വൈകിട്ട് ആറു വരെ നടന്നു. സങ്കേതങ്ങളെ 10 ചതുരശ്ര കിലോമീറ്ററുകളുടെ ബ്ലോക്കുകളായി തിരിച്ചാണ് വിവരശേഖരണം. ആനമുടി, നിലമ്പൂർ, പെരിയാർ, വയനാട് ആനസങ്കേതങ്ങളിലാ‍യി ആകെ 610 ബ്ലോക്കുകളുണ്ട്. ഇന്നും നാളെയും കൂടി കണക്കെടുപ്പു തുടരും. തമിഴ്‌നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളും കേരളത്തിനൊപ്പം ഇതേ സമയത്ത് കാട്ടാനകളുടെ എണ്ണമെടുക്കുന്നുണ്ട്.