പുതുശേരിമല ∙ തെങ്ങ് പിഴുതു വീണ് 2 വൈദ്യുതി തൂണുകൾക്കും ലൈനുകൾക്കും നാശം. 6 മണിക്കൂറോള ഗതാഗതം തടസ്സപ്പെട്ടു. പാലച്ചുവട്–നരിക്കുഴി റോഡിൽ കിഴക്കേവിള പടിയിലാണ് സംഭവം. ഇന്നലെ രാവിലെ ഏഴരയോടെയാണ് റോഡിന്റെ വശത്തെ പുരയിടത്തിൽ നിന്നിരുന്ന തെങ്ങ് പിഴുത് ലൈനുകൾക്കു മുകളിലേക്കു വീണത്. ഇതിന്റെ ആഘാതത്തിൽ 2

പുതുശേരിമല ∙ തെങ്ങ് പിഴുതു വീണ് 2 വൈദ്യുതി തൂണുകൾക്കും ലൈനുകൾക്കും നാശം. 6 മണിക്കൂറോള ഗതാഗതം തടസ്സപ്പെട്ടു. പാലച്ചുവട്–നരിക്കുഴി റോഡിൽ കിഴക്കേവിള പടിയിലാണ് സംഭവം. ഇന്നലെ രാവിലെ ഏഴരയോടെയാണ് റോഡിന്റെ വശത്തെ പുരയിടത്തിൽ നിന്നിരുന്ന തെങ്ങ് പിഴുത് ലൈനുകൾക്കു മുകളിലേക്കു വീണത്. ഇതിന്റെ ആഘാതത്തിൽ 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുശേരിമല ∙ തെങ്ങ് പിഴുതു വീണ് 2 വൈദ്യുതി തൂണുകൾക്കും ലൈനുകൾക്കും നാശം. 6 മണിക്കൂറോള ഗതാഗതം തടസ്സപ്പെട്ടു. പാലച്ചുവട്–നരിക്കുഴി റോഡിൽ കിഴക്കേവിള പടിയിലാണ് സംഭവം. ഇന്നലെ രാവിലെ ഏഴരയോടെയാണ് റോഡിന്റെ വശത്തെ പുരയിടത്തിൽ നിന്നിരുന്ന തെങ്ങ് പിഴുത് ലൈനുകൾക്കു മുകളിലേക്കു വീണത്. ഇതിന്റെ ആഘാതത്തിൽ 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുശേരിമല ∙ തെങ്ങ് പിഴുതു വീണ് 2 വൈദ്യുതി തൂണുകൾക്കും ലൈനുകൾക്കും നാശം. 6 മണിക്കൂറോള ഗതാഗതം തടസ്സപ്പെട്ടു. പാലച്ചുവട്–നരിക്കുഴി റോഡിൽ കിഴക്കേവിള പടിയിലാണ് സംഭവം. ഇന്നലെ രാവിലെ ഏഴരയോടെയാണ് റോഡിന്റെ വശത്തെ പുരയിടത്തിൽ നിന്നിരുന്ന തെങ്ങ് പിഴുത് ലൈനുകൾക്കു മുകളിലേക്കു വീണത്.

പാലച്ചുവട്–നരിക്കുഴി റോഡിലെ കിഴക്കേവിള പടിയിൽ തെങ്ങ് പിഴുതു വീണു ചരിഞ്ഞ വൈദ്യുതിത്തൂൺ.

ഇതിന്റെ ആഘാതത്തിൽ 2 വൈദ്യുതി തൂണുകൾ ചരിഞ്ഞു. വൈദ്യുതി വിതരണവും നിലച്ചു. ഉടമയും കെഎസ്ഇബി അധികൃതരും തെങ്ങ് മുറിച്ചു മാറ്റില്ലെന്ന നിലപാടിൽ ഉറച്ചു നിന്നു. പിന്നീട് അഗ്നി രക്ഷാസേന എത്തിയാണ് മുറിച്ചു നീക്കിയത്.

കുത്തുകല്ലുങ്കൽപടി–മാളിയേക്കൽപടി–പടിയറക്കടവ്–മഠത്തിൽപടി റോഡിന്റെ വശം ഇടിഞ്ഞുതാണ നിലയിൽ. മരം വീണു തകർന്ന വൈദ്യുതി ലൈനും തൂണും കാണാം.
ADVERTISEMENT

മണി പ്ലാന്റ് പടർന്നു പിടിച്ചതിനാലാണ് തെങ്ങ് പിഴുതു വീണത്. സമീപത്തുള്ള മനോജിന്റെ വീട്ടുമുറ്റത്തേക്കാണ് തെങ്ങ് വീണത്. ലൈനിൽ തട്ടിയതിനാൽ വീടിനു നാശം നേരിട്ടില്ല. മണി പ്ലാന്റ് നീക്കിയാണ് തെങ്ങ് മുറിച്ചത്. വൈദ്യുതി തൂണുകളും ലൈനും പുനഃസ്ഥാപിക്കുന്ന പണി നടക്കുന്നുണ്ട്.

വാളിപ്ലാക്കൽ–ഉപ്പുകുളം, കാളപ്പാലം–വലിയകലുങ്ക് എന്നീ റോഡുകൾ സന്ധിക്കുന്ന ഭാഗത്ത് എൽടി, എച്ച്ടി വൈദ്യുതി ലൈനുകൾക്ക് ഭീഷണിയായി നിൽക്കുന്ന റബർ മരം.

വൈദ്യുതി കമ്പിയിലേക്ക് മുട്ടി റബർ മരം
വാളിപ്ലാക്കൽ ∙ എൽടി, എച്ച്ടി വൈദ്യുതി ലൈനുകളിൽ മുട്ടി നിൽക്കുന്ന റബർ മരം അപകടക്കെണിയായി. മരം ഒടിഞ്ഞു വീണാൽ അപകടം ഉറപ്പ്. വാളിപ്ലാക്കൽ–ഉപ്പുകുളം, കാളപ്പാലം–വലിയകലുങ്ക് എന്നീ റോഡുകൾ സന്ധിക്കുന്ന ഭാഗത്തെ കാഴ്ചയാണിത്. 11 കെവി ലൈനിൽ ചാഞ്ഞു നിൽക്കുകയാണ് റബർ മരത്തിന്റെ ശിഖരങ്ങൾ. ഇതിനു താഴെക്കൂടിയാണ് എൽടി ലൈൻ കടന്നു പോകുന്നത്. 

റാന്നി പഞ്ചായത്ത് കരിങ്കുറ്റിക്കൽ വാർഡിൽ തട്ടക്കാട് 16–ാം നമ്പർ അങ്കണവാടിക്കു മുകളിലേക്കു ചാഞ്ഞുകിടന്ന തേക്ക് മരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റിയപ്പോൾ.
ADVERTISEMENT

മഴയത്ത് മരം ഒടിഞ്ഞു വീണാൽ 2 ലൈനുകളും പൊട്ടും. വൈദ്യുതി തൂണുകളും തകരും. സമീപവാസി ഇത് കെഎസ്ഇബി ഓഫിസിൽ അറിയിച്ചതാണ്. ഇതുവരെ നടപടിയുണ്ടായില്ലെന്നാണ് പരാതി.

തേക്ക് ശിഖരം വെട്ടിമാറ്റി
റാന്നി ∙ പുതുശേരിമല തട്ടയ്ക്കാട് അങ്കണവാടിക്കു ഭീഷണിയായി നിന്ന തേക്ക് മരത്തിന്റെ ശിഖരങ്ങൾ വെട്ടി നീക്കി. കരിങ്കുറ്റിക്കൽ വാർഡിലെ 16–ാം നമ്പർ അങ്കണവാടിക്കു മുകളിലേക്കു കിടന്ന മരമാണ് വെട്ടി നീക്കി അപകടാവസ്ഥ ഒഴിവാക്കിയത്. മരം ചാഞ്ഞു നിൽക്കുന്നതു മൂലം അങ്കണവാടി കെട്ടിടവും കുട്ടികളും നേരിടുന്ന ഭീഷണി വെള്ളിയാഴ്ച മനോരമയിൽ ചിത്രം സഹിതം വാർത്തയായിരുന്നു.

ADVERTISEMENT

പിന്നാലെയാണ് റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശിന്റെ ഇടപെടലുണ്ടായത്. വിദ്യാലയങ്ങൾ തുറക്കുന്നതിനു മുന്നോടിയായി പുതുശേരിമല ഗവ. യുപി സ്കൂൾ, വൈക്കം ഗവ. യുപി സ്കൂൾ, റാന്നി ഗവ. എൽപി സ്കൂൾ എന്നിവയ്ക്കു ഭീഷണിയായി നിന്നിരുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചു നീക്കി.

മരം വീണ് വൈദ്യുതി തൂണും ലൈനും തകർന്നു|
മന്ദിരം ∙ കനത്ത മഴയിൽ മരം ഒടിഞ്ഞു വീണ് വൈദ്യുതി തൂണും ലൈനും തകർന്നു. തോടിനോടു ചേർന്ന റോഡിന്റെ വശം ഇടിഞ്ഞു താണു. കാൽനടക്കാർ തോട്ടിൽ വീണ് അപകടം സംഭവിക്കുന്ന സ്ഥിതി. കുത്തുകല്ലുങ്കൽപടി–മാളിയേക്കൽപടി–പടിയറക്കടവ്–മഠത്തിൽപടി ഗ്രാമീണ റോഡിലാണിത്. റാന്നി പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡാണിത്. 

കുത്തുകല്ലുങ്കൽപടി–കടയ്ക്കേത്ത്പടി വരെ റോഡ് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. കടയ്ക്കേത്ത്പടി–പടിയറക്കടവ് പാലം വരെ കാടും പടലും വളർന്നു കിടക്കുന്ന ചെളിക്കുഴിയാണ്. പടിയറക്കടവ് വലിയതോടിനോടു ചേർന്നാണ് ഇവിടെ വഴിയുള്ളത്.  ഇതോടു ചേർന്ന പുരയിടത്തിൽ നിന്നിരുന്ന മരമാണ് ഒടിഞ്ഞു വഴിയിൽ വീണത്. വൈദ്യുതി തൂണിനു മുകളിലേക്കാണ് വീണത്.

തൂൺ ഒടിഞ്ഞു. ലൈനും പൊട്ടി. തൂണും ലൈനും വഴിയിൽ കിടക്കുന്നതിനാൽ ഇതിലെ കാൽനടയാത്ര സാധ്യമല്ല.മഴവെള്ളപ്പാച്ചിലിൽ തോടിന്റെ വശം ഇടിഞ്ഞിട്ടുണ്ട്. നടവഴിയുടെ പാതിയിലധികം ഇടിഞ്ഞ് തോടിന്റെ വശത്തു കിടക്കുകയാണ്. വർഷങ്ങൾക്കു മുൻപു ലക്ഷങ്ങൾ ചെലവഴിച്ചാണ് പടിയറക്കടവിൽ പാലം പണിതത്. 

സമീപന റോഡ് നന്നാക്കാത്തതു മൂലം ഇതിലെ വാഹന യാത്ര സാധ്യമായിട്ടില്ല. കടവിനോടു ചേർന്നു താമസിക്കുന്നവർ മഠത്തിൽപടി, പള്ളിപടി, മന്ദിരം വഴി ചുറ്റിയാണ് കുത്തുകല്ലുങ്കൽപടിയിലെത്തുന്നത്.