റാന്നി ∙ വെള്ളിയാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ പമ്പാനദിയിലും കല്ലാറിലും കക്കാട്ടാറ്റിലും ജലനിരപ്പുയർന്നു. കുരുമ്പൻമൂഴി കോസ്‌വേ മുങ്ങി. ഇന്നലെ പകൽ കാര്യമായ തോതിൽ മഴ പെയ്യാതിരുന്നതിനാൽ കരയിലേക്കു കയറി തുടങ്ങിയ വെള്ളമിറങ്ങി. ഇന്നലെ രാവിലെയാണ് പേട്ട ഉപാസനക്കടവിൽ റോഡിലേക്കു വെള്ളം കയറി തുടങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുലർച്ചെ അഞ്ചര വരെ ബോട്ടുജെട്ടിക്കു താഴെ നിൽക്കുകയായിരുന്നു ജലവിതാനം. ഏഴരയോടെ നാലടിയോളം വെള്ളം ഉയർന്നു. മഴയുടെ ശക്തി ശമിച്ചതോടെ 10 മണിയോടെ വെള്ളമിറങ്ങി തുടങ്ങി. കക്കാട്ടാറ്, കല്ലാറ് എന്നിവിടങ്ങളിലും പമ്പയിൽ സംഗമിക്കുന്ന തോടുകളിലും ജലവിതാനം കുറഞ്ഞിട്ടുണ്ട്. രാത്രി മഴ ശക്തിപ്പെട്ടാൽ വീണ്ടും പഴയ സ്ഥിതി നേരിടും.

ADVERTISEMENT

വെള്ളിയാഴ്ച രാത്രിയാണ് കുരുമ്പൻമൂഴി കോസ്‌വേ മുങ്ങിയത്. മുൻ കാലങ്ങളിലെ പോലെ കുരുമ്പൻമൂഴി, മണക്കയം എന്നീ പ്രദേശങ്ങൾ ഒറ്റപ്പെട്ടിട്ടില്ല. കുരുമ്പൻമൂഴിയിൽ നിന്ന് പെരുന്തേനരുവിയിലേക്കു നിർമിച്ച വന പാതയിലൂടെ ജനം പുറംനാടുകളുമായി ബന്ധപ്പെടുന്നുണ്ട്. രാവിലെ 10 മുതൽ കുരുമ്പൻമൂഴി കോസ്‌വേയിലെ വെള്ളം ഇറങ്ങി തുടങ്ങിയിരുന്നു.

ഉച്ച കഴിഞ്ഞ് ജനം നടന്നു പോകുന്നുണ്ട്. രാത്രി മഴ പെയ്താൽ വീണ്ടും വെള്ളം കയറും. തോടുകളിലും കാട്ടരുവികളിലും ജലവിതാനം ഉയർന്നിട്ടുണ്ട്. പുനലൂർ–മൂവാറ്റുപുഴ, ഇട്ടിയപ്പാറ ബൈപാസ്, തെക്കേപ്പുറം–പന്തളംമുക്ക്, ചെട്ടിമുക്ക്–വലിയകാവ് എന്നീ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്.

ADVERTISEMENT

നദികളിൽ ജലനിരപ്പ് ഉയർന്നു
പത്തനംതിട്ട ∙ പമ്പ, അച്ചൻകോവിൽ, മണിമല നദികളിൽ  ജലനിരപ്പ് ഉയർന്നു. കോഴഞ്ചേരി– റാന്നി റോഡിൽ പുതമൺ താൽക്കാലിക പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഇരുകരയും മുട്ടിയാണ് മൂന്ന് നദികളും ഒഴുകുന്നത്. കൈവഴികളായ തോടുകൾ നിറഞ്ഞു. മഴ ഇനിയും കനത്താൽ  താഴ്ന്ന  പ്രദേശങ്ങളിലേക്ക് വെള്ളം കയറും. ഇപ്പോൾ പാടശേഖരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും മഴ വെള്ളവും തോട്ടിലെ വെള്ളവുമാണ് ഉള്ളത്.

നദിയിലെ  വെള്ളം എത്തിയിട്ടില്ല. പമ്പാനദിയിലെ ജല നിരപ്പ് ഉയർന്നതോടെ  പുതമൺ താൽക്കാലിക പാലത്തിൽ വെള്ളം കയറി. അപകട സാധ്യതയെ തുടർന്ന് ഇതുവഴിയുള്ള വാഹന യാത്ര  ദുരന്തനിവാരണ അതോറിറ്റി നിരോധിച്ചു. വാഹനങ്ങൾ  പേരൂർച്ചാൽ പാലച്ചിലൂടെ ഇടപ്പാവൂ‍ർ, ചെറുകോൽപുഴ വഴി പോകണം.

ADVERTISEMENT

മഴ: ജലനിരപ്പുയർന്നു; പാടശേഖരങ്ങളിൽ വെള്ളം കയറി
വെണ്ണിക്കുളം ∙ വെള്ളിയാഴ്ച രാത്രി പെയ്ത ശക്തമായ മഴയിൽ തോടുകളും നീർച്ചാലുകളും കരകവിഞ്ഞ് പാടശേഖരങ്ങളിൽ വെള്ളം കയറി. വെണ്ണിക്കുളം മാവനാൽ, പുറമറ്റം എന്നീ പാടശേഖരങ്ങൾ നിറഞ്ഞായിരുന്നു വെള്ളം. ഇതോടെ പുറമറ്റം പാടശേഖരത്തിൽ മീൻപിടിത്തവും സജീവമായി.ശക്തമായ മഴയിൽ മണിമലയാറ്റിലെ ജലനിരപ്പ് ഉയർന്ന് പുഴമീനുകൾ പാടശേഖരങ്ങളിലേക്ക് എത്തി.

വീശു വല ഉൾപ്പെടെയുള്ള  മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു മീൻപിടിത്തം. പാടശേഖരങ്ങളിലെ വെള്ളത്തിൽ മീൻ പിടിക്കാനും കാണാനും ഒട്ടേറെപ്പേരാണ് എത്തിയത്. മണിമലയാറ്റിൽ കഴിഞ്ഞ ദിവസത്തേതിനെക്കാൾ 4 അടിയിലേറെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വെള്ളത്തിന്റെ വരവ് ശക്തമായിരുന്നെങ്കിലും ഉച്ചയ്ക്കുശേഷം വരവു നിലച്ചു.