കോഴിക്കോട് ∙ മൈം പരിശീലനത്തിനിടെ ടീമംഗത്തെ എടുത്തു പൊക്കിയപ്പോൾ മിഷലിന്റെ ഇടുപ്പെല്ല് ഇടറി. സീൻ മാറുന്നതിനിടയിലെ ട്രാൻസിഷൻ റോളിങ്ങിനിടെ അക്സയുടെ കൈവിരൽ ഒടി‍ഞ്ഞു, ജുനൈദിന്റെ കൈ ഉളുക്കി. സ്ഥിരമായി മുട്ടുകുത്തിനിന്നുണ്ടായ മുറിവു പഴുത്ത് സലീലിന്റെ കാലിൽ നീര്. 6 പേരിൽ 4 പേർക്കും പരുക്കുമായാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ മൈം പരിശീലനത്തിനിടെ ടീമംഗത്തെ എടുത്തു പൊക്കിയപ്പോൾ മിഷലിന്റെ ഇടുപ്പെല്ല് ഇടറി. സീൻ മാറുന്നതിനിടയിലെ ട്രാൻസിഷൻ റോളിങ്ങിനിടെ അക്സയുടെ കൈവിരൽ ഒടി‍ഞ്ഞു, ജുനൈദിന്റെ കൈ ഉളുക്കി. സ്ഥിരമായി മുട്ടുകുത്തിനിന്നുണ്ടായ മുറിവു പഴുത്ത് സലീലിന്റെ കാലിൽ നീര്. 6 പേരിൽ 4 പേർക്കും പരുക്കുമായാണു തട്ടിൽക്കയറിയതെങ്കിലും പികെഎംഎം എച്ച്എസ്എസ് എടരിക്കോട് എച്ച്എസ്എസ് വിഭാഗം മൈമിൽ എ ഗ്രേഡ് നേടി.

അടിച്ചമർത്തപ്പെടുന്ന അഭിപ്രായ സ്വാതന്ത്ര്യവും എതിർപ്പുകളെ തച്ചുടക്കുന്ന വിദ്യാർഥി മുന്നേറ്റവുമാണു മൈമിൽ അവതരിപ്പിച്ചത്. പ്ലസ് വൺ വിദ്യാർഥികളായ ജുനൈദ്, ദീപക്, മിഷൽ, സലീൽ, അക്സ, അലീന, നസ്രിൻ എന്നിവരാണു ടീമംഗങ്ങൾ. 3 മാസം മുന്നേ പരിശീലനം തുടങ്ങിയതിനൊപ്പം കൂടിയതാണു പരുക്കുകളും. ജില്ലാ കലോത്സവത്തിന്റെ പരിശീലനത്തിനിടെയാണ് മിഷലിന്റെ ഇടുപ്പെല്ലു സ്ഥാനംതെറ്റിയത്.

ADVERTISEMENT

2 ആഴ്ച വിശ്രമം ഡോക്ടർ നിർദേശിച്ചെങ്കിലും 2 ദിവസം കഴിഞ്ഞ് മിഷൽ പരിശീലനത്തിനെത്തി. നടുവേദന ഇപ്പോഴും പൂർണമായി മാറിയിട്ടില്ല. സംസ്ഥാന കലോത്സവത്തിന്റെ പരിശീലനത്തിനിടെയാണ് അക്സാ തോമസിന്റെ കൈവിരൽ ഒടിഞ്ഞത്. പ്ലാസ്റ്റർ അഴിച്ചുപാടെ അക്സ എത്തിയതു റിഹേഴ്സൽ ക്യാംപിലേക്ക്. പരുക്ക് അതിജീവിച്ച് നേടിയ എ ഗ്രേഡ് ഇവർക്ക് ഇരട്ടിമധുരമായി.