തിരുവനന്തപുരം ∙ ‘വർക് ഫ്രം ഹോം’ എന്ന വീട്ടിലിരുന്നു ജോലി സർക്കാർ ഉദ്യോഗസ്ഥരിൽ ഇത്തവണ കാര്യക്ഷമമായി ചെയ്തവരിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ എൻജിനീയറിങ് ജീവനക്കാരും. ലോക്ഡൗൺ കാലയളവിൽ ഇവർ തയാറാക്കിയ 1.26 ലക്ഷം മരാമത്ത് പ്രോജക്ടുകളിൽ 90 ശതമാനവും വീട്ടിലിരുന്നു ചെയ്തതാണ്. 941 ഗ്രാമ പഞ്ചായത്തുകളിൽ 932, 152

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ‘വർക് ഫ്രം ഹോം’ എന്ന വീട്ടിലിരുന്നു ജോലി സർക്കാർ ഉദ്യോഗസ്ഥരിൽ ഇത്തവണ കാര്യക്ഷമമായി ചെയ്തവരിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ എൻജിനീയറിങ് ജീവനക്കാരും. ലോക്ഡൗൺ കാലയളവിൽ ഇവർ തയാറാക്കിയ 1.26 ലക്ഷം മരാമത്ത് പ്രോജക്ടുകളിൽ 90 ശതമാനവും വീട്ടിലിരുന്നു ചെയ്തതാണ്. 

941 ഗ്രാമ പഞ്ചായത്തുകളിൽ 932, 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 151, 14 ജില്ലാ പഞ്ചായത്തുകൾ, 87 നഗരസഭകളിൽ 82, 6 കോർപറേഷനുകളിൽ 5 എന്നിങ്ങനെ 1200ൽ 1184 തദ്ദേശ സ്ഥാപനങ്ങളിലെയും 2020–21 വാർഷിക പദ്ധതിയിലെ 1,26,317 പ്രോജക്ടുകളാണു സമർപ്പിച്ച് അംഗീകാരം നേടിയത്. അവശേഷിക്കുന്ന 16 സ്ഥാപനങ്ങളുടെ പദ്ധതി അംഗീകാരം അന്തിമ ഘട്ടത്തിലാണ്.

ADVERTISEMENT

 തദ്ദേശ സ്ഥാപനങ്ങളിലെ ആകെ 1,65,953 പ്രോജക്ടുകളിൽ ഭൂരിഭാഗവും മരാമത്തു പ്രോജക്ടുകളാണ്. മാർച്ച് 12 മുതൽ ഏപ്രിൽ 18 വരെയുള്ള കാലയളവിലാണു മരാമത്തു പ്രോജക്ടുകൾ അംഗീകാരം നേടിയത്. 

മാർച്ച് 23നു ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം, 31ന് അകം 362.85 കോടി രൂപ വരുന്ന  9,256 പദ്ധതികളുടെ ബില്ലുകൾ ട്രഷറിയിൽ സമർപ്പിച്ചിരുന്നു. ബില്ലുകൾ സമർപ്പിക്കാനുള്ള സമയം ഏപ്രിൽ 18 വരെ നീട്ടി നൽകിയതോടെ 14,438 പദ്ധതികളുടെ ബില്ലുകൾ കൂടി (661.22 കോടി രൂപ) ട്രഷറിയിൽ എൻജിനീയറിങ് വിഭാഗം സമർപ്പിച്ചു. 

ADVERTISEMENT

ഫിസിക്കൽ ഫയലുകൾ ഒഴിവാക്കാനുള്ള പൊതുഭരണ വകുപ്പിന്റെ നിർദേശം പാലിച്ചും പൊതുഗതാഗതം ഇല്ലാത്ത സാഹചര്യവും പരിഗണിച്ചു കൃത്യസമയത്തു തന്നെ ബില്ലുകൾ സമർപ്പിക്കാൻ വീടുകളിലിരുന്നു തന്നെ ജോലി ചെയ്യേണ്ടി വന്നതായി എൻജിനീയറിങ് വിഭാഗം ജീവനക്കാർ പറഞ്ഞു. 

വകുപ്പിലെ 60% ജീവനക്കാർ വനിതകളാണെന്നതും വടക്കൻ ജില്ലകളിൽ അധികവും തെക്കൻ ജില്ലകളിലെ ജീവനക്കാരാണെന്നതും ‘വർക് ഫ്രം ഹോം’ രീതിയെ ആശ്രയിക്കാൻ ഇടയാക്കി.