തിരുവനന്തപുരം ∙ വിലയക്കയറ്റവും കോവിഡ് ഭീതിയുമൊന്നും പ്രശ്നമല്ല സ്വർണത്തിന്!. ജ്വല്ലറി തുറന്നപ്പോൾ തന്നെ സ്വർണം വാങ്ങാൻ ക്യൂ നിന്നു ജനങ്ങൾ. ലോക്ഡൗൺ കാരണം ഇൗ മാസവും കഴിഞ്ഞമാസവും വിവാഹങ്ങൾ ലളിതമായാണു പലരും നടത്തിയത്. അന്നു സമ്മാനിക്കാനാകാത്ത സ്വർണം വാങ്ങാനായിരുന്നു ഇന്നലെയും ബുധനാഴ്ചയും പലരും

തിരുവനന്തപുരം ∙ വിലയക്കയറ്റവും കോവിഡ് ഭീതിയുമൊന്നും പ്രശ്നമല്ല സ്വർണത്തിന്!. ജ്വല്ലറി തുറന്നപ്പോൾ തന്നെ സ്വർണം വാങ്ങാൻ ക്യൂ നിന്നു ജനങ്ങൾ. ലോക്ഡൗൺ കാരണം ഇൗ മാസവും കഴിഞ്ഞമാസവും വിവാഹങ്ങൾ ലളിതമായാണു പലരും നടത്തിയത്. അന്നു സമ്മാനിക്കാനാകാത്ത സ്വർണം വാങ്ങാനായിരുന്നു ഇന്നലെയും ബുധനാഴ്ചയും പലരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വിലയക്കയറ്റവും കോവിഡ് ഭീതിയുമൊന്നും പ്രശ്നമല്ല സ്വർണത്തിന്!. ജ്വല്ലറി തുറന്നപ്പോൾ തന്നെ സ്വർണം വാങ്ങാൻ ക്യൂ നിന്നു ജനങ്ങൾ. ലോക്ഡൗൺ കാരണം ഇൗ മാസവും കഴിഞ്ഞമാസവും വിവാഹങ്ങൾ ലളിതമായാണു പലരും നടത്തിയത്. അന്നു സമ്മാനിക്കാനാകാത്ത സ്വർണം വാങ്ങാനായിരുന്നു ഇന്നലെയും ബുധനാഴ്ചയും പലരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വിലയക്കയറ്റവും കോവിഡ് ഭീതിയുമൊന്നും പ്രശ്നമല്ല സ്വർണത്തിന്!. ജ്വല്ലറി തുറന്നപ്പോൾ തന്നെ സ്വർണം വാങ്ങാൻ ക്യൂ നിന്നു ജനങ്ങൾ. ലോക്ഡൗൺ കാരണം ഇൗ മാസവും കഴിഞ്ഞമാസവും വിവാഹങ്ങൾ ലളിതമായാണു പലരും നടത്തിയത്. അന്നു സമ്മാനിക്കാനാകാത്ത സ്വർണം വാങ്ങാനായിരുന്നു ഇന്നലെയും ബുധനാഴ്ചയും പലരും ജ്വല്ലറികളിൽ എത്തിയത്. 

കടകൾക്കു മുന്നിൽ ജനം ക്യൂ നിൽക്കുന്നുണ്ടെങ്കിലും ഒരു സമയം പരമാവധി കുറച്ചു പേരെ മാത്രമേ ഉള്ളിൽ പ്രവേശിപ്പിക്കുന്നുള്ളൂ. പുറത്ത് സാനിറ്റൈസറും ഹാൻഡ് വാഷും റെഡി. ചില ജ്വല്ലറികൾ മാസ്ക് സമ്മാനിക്കുന്നുമുണ്ട്. ഗ്രാമിന് 4315 രൂപയായിരുന്നു ഇന്നലെ സ്വർണവില. പവന് 34,520 രൂപ.  പ്രതീക്ഷിച്ചെങ്കിലും വിൽക്കാനെത്തുന്നവരുടെ എണ്ണം വളരെ കുറവാണെന്ന്  മിക്ക ജ്വല്ലറി ഉടമകളും പറയുന്നു.

ADVERTISEMENT

സ്വർണ വില ഇനിയും ഉയരുമെന്ന പ്രതീക്ഷയാകാം കാരണം. പഴയ സ്വർണം മാറ്റിവാങ്ങാൻ പക്ഷേ ഒട്ടേറെപ്പേരുണ്ട്. ദൂരെയുള്ള ജീവനക്കാർ മടങ്ങിയെത്താത്തത് ചില ജ്വല്ലറികളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. വൻസംഘമായി എത്തരുതെന്നാണ് കുടുംബങ്ങളോട് ജ്വല്ലറികളുടെ  അഭ്യർഥന.

ടോക്കൺ നൽകിയാണ് ഓരോരുത്തരെയും അകത്തേയ്ക്കു കടത്തുന്നത്. രാത്രി 7ന് അടയ്ക്കേണ്ടതിനാൽ പല ജ്വല്ലറികളും   എട്ടിനു തന്നെ തുറക്കുന്നുണ്ട്. ഓരോ ഉപഭോക്താക്കൾ തൊട്ടും അണിഞ്ഞും പരിശോധിച്ച ആഭരണങ്ങൾ അണുമുക്തമാക്കിയാണ് വീണ്ടും പ്രദർശിപ്പിക്കുന്നതെന്ന സവിശേഷതയുമുണ്ട്

ബാർബർഷോപ്പിൽ പരീക്ഷണങ്ങൾ

  അതിജീവനത്തിൻറ പുതിയ പരീക്ഷണങ്ങൾ   ബാർബർ ഷാപ്പുകളിലാണ്. ടവൽ കൊണ്ടുവന്നില്ലങ്കിൽ പത്രക്കടലാസിനെ ടവലാക്കി മേനിമൂടി  മുടിമുറിക്കുന്ന പുതിയ സമ്പ്രദായം. കാത്തിരിക്കുന്നവർക്കു വായിക്കാൻ വരുത്തുന്ന പത്രംകൊണ്ട് പുതിയ ഉപയോഗംകൂടി .ബാർബർ ഷോപ്പുകളിലും ബ്യൂട്ടി പാർലറുകളിലും ഇന്നലെ കൂടുതൽ പേരെത്തി.

ADVERTISEMENT

ഹെയർ കട്ടിങ്, ഡ്രസിങ്, ഷേവിങ് ജോലികൾ മാത്രമേ  നടത്തിയുള്ളൂ. .പ്രവർത്തന സമയം, സേവനങ്ങൾ എന്നിവ സംബന്ധിച്ച സംശയങ്ങളുമായി ഒട്ടേറെ ഫോൺ വിളികളെത്തുന്നതായി സലൂൺ, പാർലർ ഉടമകൾ പറയുന്നു. ടവൽ, സോപ്പ് തുടങ്ങിയവ സ്വന്തം നിലയ്ക്കു കൊണ്ടു വരാനും ഉപഭോക്താക്കളോട് ചില കടയുടമകൾ ആവശ്യപ്പെടുന്നുണ്ട്. ചില ഉപഭോക്താക്കൾ വീട്ടിലേക്ക് ക്ഷണിക്കുന്നുമുണ്ട്.

നഗരം ഉണർന്നു, കടകൾ വൈകും

ഇളവുകളുടെ രണ്ടാം നാളിൽ  നഗരം ഒന്നുകൂടി ഉഷാറായി.ഒട്ടു മിക്ക കടകളും തുറന്നു .റോഡുകൾ നിരന്ന് വാഹനങ്ങൾ ഒഴുകിത്തുടങ്ങി.ഒട്ടോ റിക്ഷകൾക്കും സവാരി കൂടി. കാർ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത പഴയ അവസ്ഥയിലേക്ക് നഗരം മടങ്ങുന്നു. പക്ഷേ അപ്പോഴും നഗരത്തിലേക്ക് ഒഴുകിയെത്തുന്നവരൊക്കെ എവിടെ പോകുന്നു എന്ന് സംശയം തോന്നും വിധം   കടകളൊക്കെ വിജനമായി കിടക്കുന്നു . 

ഇപ്പോഴത്തെ വാഹന തിരിക്കു ഷോപ്പിങ്ങിനുള്ളതല്ല .ജോലിസ്ഥലത്തേക്ക് അല്ലെങ്കിൽ ആശുപത്രിയിലേക്ക് അതുമല്ലെങ്കിൽ  സ്വകാര്യ ആവശ്യങ്ങൾക്ക് പോകുന്നവരാണ് ഏറെയും.  ആളകൾ അഞ്ചു മണിക്കേ വീടണയുന്നതു കൊണ്ട് അതുകൊണ്ട് ഏഴുമണി വരെ തുറക്കാൻ അനുമതിയുള്ള കടകൾ പോലും  അഞ്ചിനു  ഷട്ടർ താഴ്ത്തുന്നു. 

ADVERTISEMENT

 സവാരി ഗിരിഗിരി

ആദ്യദിനത്തിലെ ആലസ്യത്തിൽ നിന്നുണർന്ന് ഓട്ടോറിക്ഷകൾ  സജീവമായി.  ഭൂരിപക്ഷം പേരും മാനദണ്ഡം പാലിച്ച് ഒരു യാത്രക്കാരനുമായിട്ടായിരുന്നു സവാരി . രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെയാണ് അനുവദിച്ച സമയം. സാനിറ്റെസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കിയ ശേഷമാണ് ഓട്ടോയിലേക്കു യാത്രക്കാരെ കയറ്റിയത്.

രാവിലെ 8 മുതൽ 11 വരെ ഭൂരിപക്ഷത്തിനും കാത്ത് കിടക്കാതെ സവാരി കിട്ടി.  ജില്ലയിൽ 60,000 ലധികം ഓട്ടോകളാണ് ഉള്ളത്. ഇന്ന് മുഴുവൻ ഓട്ടോകളും നിരത്തിലിറങ്ങുമെന്നാണ് കരുതുന്നത്. ബസുകളിൽ കൂടുതൽ പേർ നഗരത്തിലേക്ക് എത്തിയതും ഓട്ടോക്കാർക്ക് തുണയായി.

സ്റ്റുഡിയോകൾക്കു ‘നിറം ’ കുറവ്

സ്റ്റുഡിയോകൾ തുറന്നുവെങ്കിലും എത്തുന്നവരുടെ എണ്ണം വളരെക്കുറവ്. ഉച്ചയോടെ പലരും ഷട്ടറിട്ടു. എത്തിയവരിൽ മിക്കവരും പാസ്പോർട്ട് സൈസ് ഫോട്ടോകൾക്കു വേണ്ടിയായിരുന്നു. മരണാനന്തര ചടങ്ങിന്റെ ആവശ്യത്തിലേക്കായി ചിലർ ഫോട്ടോ ഫ്രെയിം ചെയ്യാനെത്തി.ചെറിയ സ്റ്റുഡിയോകൾ നടത്തുന്നവർ  ബാബാസ്, പാരാമൗണ്ട് തുടങ്ങിയ സ്റ്റുഡിയോകളിൽ  പ്രിന്റ് എടുക്കാനെത്തി. ഇളവ് അനുവദിച്ചെങ്കിലും ഇന്നലെയും തുറക്കാത്ത സ്റ്റുഡിയോകളും ഒട്ടേറെ.