തിരുവനന്തപുരം∙ പാളയം വാർഡ് കണ്ടെയ്മെന്റ് സോണായ സാഹചര്യത്തിൽ പാളയം കണ്ണിമേറ മാർക്കറ്റ് അടച്ചുപൂട്ടി. സാഫല്യം കോംപ്ലക്സിലെ സ്റ്റോർ ജീവനക്കാരനായ അസം സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിയന്ത്രണം . സാഫല്യം കോംപ്ലക്സ് വ്യാഴാഴ്ച അടച്ചിരുന്നു. എന്നാൽ മാർക്കറ്റ് നിയന്ത്രണങ്ങളോടെ

തിരുവനന്തപുരം∙ പാളയം വാർഡ് കണ്ടെയ്മെന്റ് സോണായ സാഹചര്യത്തിൽ പാളയം കണ്ണിമേറ മാർക്കറ്റ് അടച്ചുപൂട്ടി. സാഫല്യം കോംപ്ലക്സിലെ സ്റ്റോർ ജീവനക്കാരനായ അസം സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിയന്ത്രണം . സാഫല്യം കോംപ്ലക്സ് വ്യാഴാഴ്ച അടച്ചിരുന്നു. എന്നാൽ മാർക്കറ്റ് നിയന്ത്രണങ്ങളോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പാളയം വാർഡ് കണ്ടെയ്മെന്റ് സോണായ സാഹചര്യത്തിൽ പാളയം കണ്ണിമേറ മാർക്കറ്റ് അടച്ചുപൂട്ടി. സാഫല്യം കോംപ്ലക്സിലെ സ്റ്റോർ ജീവനക്കാരനായ അസം സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിയന്ത്രണം . സാഫല്യം കോംപ്ലക്സ് വ്യാഴാഴ്ച അടച്ചിരുന്നു. എന്നാൽ മാർക്കറ്റ് നിയന്ത്രണങ്ങളോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പാളയം വാർഡ് കണ്ടെയ്മെന്റ് സോണായ സാഹചര്യത്തിൽ പാളയം കണ്ണിമേറ മാർക്കറ്റ് അടച്ചുപൂട്ടി. സാഫല്യം കോംപ്ലക്സിലെ സ്റ്റോർ ജീവനക്കാരനായ അസം സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിയന്ത്രണം . സാഫല്യം കോംപ്ലക്സ് വ്യാഴാഴ്ച അടച്ചിരുന്നു. എന്നാൽ മാർക്കറ്റ് നിയന്ത്രണങ്ങളോടെ പ്രവർത്തിപ്പിക്കാനായിരുന്നു കോർപറേഷൻ തീരുമാനിച്ചത്. ഇതിൽ ജില്ലാഭരണകൂടം ആശങ്ക അറിയിച്ചതോടെ കോർപറേഷൻ തീരുമാനം മാറ്റുകയായിരുന്നു. മാർക്കറ്റും ഈ ഭാഗത്തെ മറ്റു കടകളും ഹോട്ടലുകളും 7 ദിവസത്തേക്കു അടച്ചിടാൻ മേയർ കെ.ശ്രീകുമാർ നിർദേശം നൽകി. രാവിലെ മാർക്കറ്റിലും സാഫല്യം കോംപ്ലക്‌‌സിലും അണുനശീകരണം നടത്തുകയും ചെയ്തു. 

രോഗബാധിതനുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരുടെ പട്ടിക തയാറാക്കാൻ നടപടി തുടങ്ങി. 18നാണു രോഗ ലക്ഷണങ്ങൾ ഉണ്ടായത്.  27നു കടയിൽ ജോലിക്കെത്തി. സ്ഥാപനത്തിലെ ജീവനക്കാർ തുടങ്ങി ഒട്ടേറെ ആളുകളുമായി സമ്പർക്കം പുലർത്തുകയും ചെയ്തു. ഇതിൽ ഭൂരിഭാഗം പേരും നഗരത്തിലെ താമസക്കാരാണ്. വഞ്ചിയൂരിൽ ലോട്ടറി കച്ചവടക്കാരനു കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഇവിടെയും നിയന്ത്രണം കടുപ്പിച്ചു. സെക്രട്ടേറിയറ്റ് റോഡ്, ആയുർവേദ കോളജ് ജംക്‌ഷൻ, വഞ്ചിയൂർ എന്നിവിടങ്ങളിലും അണുനശീകരണം നടത്തി.

തട്ടുകടകൾ ഇനി 7 വരെ മാത്രം

ADVERTISEMENT

തിരുവനന്തപുരം∙ സമ്പർക്കം വഴിയും ഉറവിടമറിയാത്തതുമായ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ തട്ടുകടകൾ ഉൾപ്പെടെ നഗരത്തിലെ മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കാവുന്ന സമയപരിധി വൈകിട്ട് 7 വരെയാക്കി നിജപ്പെടുത്തി കോർപറേഷൻ. ഇതുൾപ്പെടെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കോർപറേഷൻ കൂടുതൽ കർശനമാക്കി.

പാളയം, ചാല മാർക്കറ്റുകളിൽ ഏർപ്പെടുത്തിയിട്ടുള്ള സമയ നിയന്ത്രണം നഗരത്തിലെ മുഴുവൻ മാർക്കറ്റുകളിലും നടപ്പാക്കും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാളുകളിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റുകളിലെ സിസിടിവി ക്യാമറകൾ കോർപറേഷനിൽ സജ്ജമാക്കുന്ന കൺട്രോൾ റൂമുമായി ബന്ധിപ്പിക്കുമെന്നു മേയർ കെ. ശ്രീകുമാർ അറിയിച്ചു. നഗരപരിധിയിലെ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവർ ബ്രേക്ക് ദ ചെയിൻ ഡയറി സൂക്ഷിക്കണം. പുറത്തിറങ്ങുന്നവർ യാത്ര ചെയ്ത വിവരം, എവിടെയൊക്കെ സന്ദർശിച്ചു തുടങ്ങിയ മുഴുവൻ സഞ്ചാര പഥവും ഡയറിൽ രേഖപ്പെടുത്തണം.

ADVERTISEMENT

∙ നിയന്ത്രണങ്ങളുടെ ഭാഗമായി മാർക്കറ്റുകളിലെ കടകൾക്ക് ഏർപ്പെടുത്തുന്ന ക്രമീകരണം
∙ പഴം,പച്ചക്കറി കടകൾ തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ പ്രവർത്തിക്കാം
∙ പലവ്യഞ്ജനം, സ്റ്റേഷനറി, ചിക്കൻ എന്നിവ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കണം.
∙ മത്സ്യം, മാംസം എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളുൾപ്പെടെ മറ്റുവ്യാപാര സ്ഥാപനങ്ങൾ ഓരോ കാറ്റഗറിയിലും മൊത്തം സ്ഥാപനങ്ങളുടെ 50 % സ്ഥാപനങ്ങൾ മാത്രം ഓരോ ദിവസവും പ്രവർത്തിക്കണം.

മാളിലെ സൂപ്പർ മാർക്കറ്റ് ക്രമീകരണം
തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ മാത്രം സൂപ്പർ മാർക്കറ്റുകൾ പ്രവർത്തിക്കണം..അവധി ദിവസങ്ങളിൽ ഹോം ഡെലിവറി മാത്രം.

പൊലീസുകാരൻ ഉൾപ്പെടെ 17 പേർക്കു കൂടി കോവിഡ് ; ആശങ്കയേറി
തിരുവനന്തപുരം ∙ ഉറവിടം അറിയാത്ത കോവിഡ് കേസുകൾ വർധിക്കുന്ന ഗുരുതര സാഹചര്യം നിലനിൽക്കെ, സെക്രട്ടേറിയറ്റ് കവാടത്തിൽ ജോലി ചെയ്ത പൊലീസുകാരൻ ഉൾപ്പെടെ 17 പേർക്കു കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ ജില്ലയാകെ ആശങ്കയുടെ മുൾമുനയിൽ. നന്ദാവനം എആർ ക്യാംപിലെ പൊലീസുകാരനു പുറമേ പൂന്തുറ, മണക്കാട്, പാറവിള സ്വദേശികളായ 3 പേർക്കു കൂടി കോർപറേഷൻ പരിധിയിൽ രോഗം സ്ഥിരീകരിച്ചു.

ADVERTISEMENT

രണ്ടു ദിവസത്തിനിടെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 5 പേരുടെ സമ്പർക്ക പട്ടിക വിപുലമായി. പൊലീസുകാരന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സെക്രട്ടേറിയറ്റിൽ നിയന്ത്രണങ്ങൾ കർക്കശമാക്കി. പാളയം സാഫല്യം കോംപ്ലക്സിനു പുറമേ പാളയം മാർക്കറ്റും അടച്ചു. സാഫല്യം കോംപ്ലക്സ് സ്ഥാപനത്തിലെ ജീവനക്കാരനും വഞ്ചിയൂരിലെ ലോട്ടറി വിൽപനക്കാരനും അമ്പലത്തറ കുമരിച്ചന്തയിലെ മത്സ്യവിൽപനക്കാരനും രോഗം ബാധിച്ചത് എവിടെ നിന്നാണെന്നു കണ്ടെത്താനായിട്ടില്ല.

വിഎസ്എസ്‌സിയിൽ ജോലി ചെയ്യുന്ന 2 പേർക്കു രോഗം ബാധിച്ച സാഹചര്യത്തിൽ, ഇതര സംസ്ഥാനങ്ങളിൽ നിന്നു വിഎസ്എസ്‌സിയിൽ ജോലിക്കെത്തുന്നവർക്കു കോവിഡ് പരിശോധന നിർബന്ധമാക്കും. പൂന്തുറ, വഞ്ചിയൂർ, പാളയം വാർഡുകളിലെ ചില പ്രദേശങ്ങളും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ വഴുതൂർ വാർഡും ബാലരാമപുരം പഞ്ചായത്തിലെ തളിയിൽ വാർഡും കണ്ടെയ്ൻമെന്റ് സോണുകളായി.