കിളിമാനൂർ∙ സംസ്ഥാന പാതയിൽ കാരേറ്റ് തിങ്കൾ പുലർച്ചെ അപകടത്തിൽപെട്ട കാറിന്റെ വേഗം അപകടസമയത്ത് 140 കി.മീറ്ററിന് മുകളിലാണെന്ന് മോട്ടർ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. കലുങ്കിൽ ഇടിക്കുന്നതിന് മുൻപ് റോഡിന്റെ ഇടതു വശത്തേക്ക് പാളിയ കാർ വലത് ഭാഗത്തേക്ക് വെട്ടിയൊടിച്ചതായും ബ്രേക്ക് ചെയ്തതായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിളിമാനൂർ∙ സംസ്ഥാന പാതയിൽ കാരേറ്റ് തിങ്കൾ പുലർച്ചെ അപകടത്തിൽപെട്ട കാറിന്റെ വേഗം അപകടസമയത്ത് 140 കി.മീറ്ററിന് മുകളിലാണെന്ന് മോട്ടർ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. കലുങ്കിൽ ഇടിക്കുന്നതിന് മുൻപ് റോഡിന്റെ ഇടതു വശത്തേക്ക് പാളിയ കാർ വലത് ഭാഗത്തേക്ക് വെട്ടിയൊടിച്ചതായും  ബ്രേക്ക് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ബ്രേക്കിട്ട ശേഷമാണ് റോഡിന്റെ വലത് വശത്തെ കലുങ്കിൽ ഇടിച്ചു നിന്നത്. അമിത വേഗത്തിൽ കലുങ്കിൽ ഇടിച്ച് കാർ ഉയർന്ന് പൊങ്ങിയാണ് റോഡിൽ പതിച്ചത്.

കാറിലുണ്ടായിരുന്ന 5 പേരിൽ 4 പേരും അപകടസ്ഥലത്തു തന്നെ മരിച്ചിരുന്നു. കടയ്ക്കൽ മതിര കിഴുനില എൻബിഎച്ച്എസ്: മൻസിലിൽ പീരുമുഹമ്മദിന്റെ(തക്കല) മകൻ നവാസ് (സുൽഫി–38), വെഞ്ഞാറമൂട് പാലാംകോണം നാഗരുകുഴി മുല്ലമംഗലത്തുപുത്തൻ വീട്ടിൽ ലത്തീഫ് നബീസബീവി ദമ്പതികളുടെ മകൻ ഷെമീർ(31), പൂജപ്പൂര അൻവർ ഗാർഡൻസ് ക്വാർട്ടേഴ്സ് നമ്പർ 80Hൽ ടി.ലാൽ(44), തിരുവനന്തപുരം മുട്ടട വയലിക്കട ഗ്രീൻവാലി ഗാർഡൻ ഹൗസ് നമ്പർ 66–ൽ എം.നജീബുദ്ദീൻ(36) എന്നിവരാണ് മരിച്ചത്.

ADVERTISEMENT

സുൽഫിയാണ് കാർ ഓടിച്ചിരുന്നത്.സുൽഫിയുടെ പിതാവിന്റെ  സഹോദരിയുടെ മകനാണ് ഷെമീർ. ഗുരുതരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന  വെഞ്ഞാറമൂട് നാഗരുക്കുഴി നിവാസ് മൻസിലിൽ ആർ.നിവാസ്(34) ഷെമീറിന്റെ അയൽവാസിയാണ്. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ നജീബുദ്ദീനും സുഹുത്തുക്കളും  കൊട്ടാരക്കരയിലും സുൽഫിയുടെ  കുടുംബ വീട്ടിലും പോയതിനു ശേഷം  തിരുവനന്തപുരത്തേക്ക് മടങ്ങവേയാണ്  ദുരന്തം സംഭവിച്ചത്.

അപകടത്തിൽപെട്ട KL1CA 7647 കാർ നജീബിന്റെ സുഹ‍ൃത്തിന്റെതാണെന്നാണ് വിവരം. തലയ്ക്കും ആന്തരിക അവയവങ്ങൾക്കും പരുക്കേറ്റതാണ് മരണകാരണം. 4 പേരുടെയും സംസ്കാരം ഇന്നലെ നടന്നു. നവാസ്(സുൽഫി), ഷെമീർ, എം.നജീബുദ്ദീൻ എന്നിവരുടെ കബറടക്കം യഥാക്രമം     മതിര കിഴുനില, വെഞ്ഞാറമൂട് മാണിക്കൽ, ചുള്ളിമാനൂർ വഞ്ചുവം മുസ്‍ലിം ജമാഅത്ത് ഖബർസ്ഥാനുകളിൽ നടന്നു. ലാലിന്റെ സംസ്കാരം തൈക്കാട് ശാന്തികവാടത്തിലും നടന്നു.